എയർ ഇന്ത്യ ടെക്‌നീഷ്യന്മാർ പണിമുടക്ക് പ്രഖ്യാപിച്ചു.

മുംബൈ: എയർ ഇന്ത്യയിലെ എയർക്രാഫ്റ്റ് മെയിന്റനൻസ് ടെക്‌നീഷ്യന്മാർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഏഴുമുതൽ പണിമുടക്ക് പ്രഖ്യാപിച്ചു. സ്വകാര്യവൽക്കരിക്കപ്പെട്ട ശേഷം എയർ ഇന്ത്യയിലെ ആദ്യ പണിമുടക്കാണ് ഫെബ്രുവരി ഏഴിന് നടക്കുന്നത്.

വിമാനക്കമ്പനിയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ നിർണായക പങ്കുള്ള 1,700 ഓളം എയർക്രാഫ്റ്റ് മെയിന്റനൻസ് ടെക്‌നീഷ്യന്മാരാണ് പണിമുടക്കിലേർപ്പെട്ടിട്ടുള്ളത് അതുകൊണ്ടുതന്നെ ഈ പണിമുടക്ക് എയർ ഇന്ത്യയുടെ സർവീസിനെ സാരമായി ബാധിച്ചേക്കും.

  ഡി കെ ശിവകുമാർ മന്ത്രിസഭയിലെ 13 മന്ത്രിമാർക്ക് മുറികൾ അനുവദിച്ചു; രാമലിംഗ റെഡ്ഡിക്ക് വൻ നേട്ടം

സർക്കാർ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ എൻജിനിയറിങ് സർവീസ് ലിമിറ്റഡു (എയ്‌സൽ)മായി കരാറിൽ ഏർപ്പെട്ടിരിക്കുന്നവരാണ് പണിമുടക്കുന്ന ജീവനക്കാർ. ഉടമസ്ഥാവകാശം ടാറ്റക്ക് കൈമാറിയ ശേഷവും ഇവരാണ് എയർ ഇന്ത്യയുടെ സർവീസ് ജോലികൾ ചെയ്യുന്നത്.

വിമാനങ്ങളിൽ ഇന്ധനം നിറയ്‌ക്കൽ, പറക്കലിന് തയ്യാറാക്കൽ, അറ്റകുറ്റപ്പണി തുടങ്ങിയ ജോലികൾ ഇവരാണ് ചെയ്യുന്നത്. എയർ ഇന്ത്യക്കു വേണ്ടി ഈ ജോലികൾ ചെയ്യുന്നവരിൽ 60 ശതമാനവും എയ്‌സൽ ജീവനക്കാരാണ്. ശമ്പളം പരിഷ്‌കരിക്കുക, തൊഴിൽ കരാർ പുതുക്കുക തുടങ്ങിയ ആവശ്യമാണ് സമരക്കാർ നിലവിൽ ഉന്നയിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈ റെയിൽവേ ഫ്ലൈഓവർ നിർമ്മാണം ഒരു ആഴ്ചയ്ക്കുള്ളിൽ പൂർത്തിയാകും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെ വിവിധ ജില്ലകളിൽ മുന്നറിയിപ്പ്, തീരദേശത്ത് യെല്ലോ അലേർട്ട്
[masterslider id="10"]

Related posts