ബെംഗളൂരു: 90 ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് വീണ്ടും ജാതി സെൻസസ് നടത്താൻ കർണാടക സർക്കാർ തീരുമാനം. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന “സുതാര്യമായ” പ്രക്രിയയാവും നടത്തുകയെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ പറഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ, പാർട്ടി നേതാവ് രാഹുൽ ഗാന്ധി എന്നിവരുമായി നടത്തിയ ഉന്നതതല യോഗത്തിന് ശേഷമാണ് ജാതി സെൻസസ് വീണ്ടും നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. ജാതി സെൻസസിൽ നിരവധി മന്ത്രിമാരും സമുദായങ്ങളും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്, ഇത് മനസ്സിൽ വെച്ചുകൊണ്ട് പാർട്ടി നേതൃത്വം വീണ്ടും സെൻസസ് നടത്താനുള്ള തീരുമാനമെടുത്തതെന്ന്…
Read MoreTag: siddaramaiah
ബെംഗളൂരു ദുരന്തം: കോൺഗ്രസ് ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി സിദ്ധരാമയ്യ
ബെംഗളൂരു: ബെംഗളൂരു ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കർണാടക മുഖ്യമന്ത്രിയും, ഉപമുഖ്യമന്ത്രിയും കോൺഗ്രസ് ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി. പ്രശ്നം ചർച്ച ചെയ്യാൻ ഇന്ന് പ്രത്യേക യോഗവും ചേർന്നു. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഗാർഖെ, രാഹുൽ ഗാന്ധി എന്നിവർ യോഗത്തിൽ പങ്കെടുത്ത. രണ്ദീപ് സിങ് സുർജെവലെയും, കെ.സി വേണുഗോപാലും യോഗത്തിനെത്തി. ബെംഗുളരു വിഷയം ബി.ജെ.പി രാഷ്ട്രീയ ആയുധമാക്കുന്നതിനിടെ അത് പ്രതിരോധിക്കാനുള്ള വഴികളും യോഗത്തിൽ ചർച്ചയായി. ഇതിന് പുറമെ മന്ത്രിസഭ പുനസംഘടനയിലും ചർച്ചയുണ്ടായതായാണ് സൂചന. എംഎൽസി മാരുടെ നിയമത്തിനുള്ള ലിസ്റ്റ് ആയെങ്കിലും തർക്കം മൂലം ഇതു ഗവർണർക്ക് അയക്കാൻ…
Read Moreബെംഗളൂരു ദുരന്ത സാഹചര്യം: സിദ്ധരാമയ്യയെയും, ഡി.കെ. ശിവകുമാറിനെയും ഡല്‍ഹിക്ക് വിളിപ്പിച്ച് ഹൈക്കമാൻഡ്
ബെംഗളൂരു: കര്‍ണാക മുഖ്യമന്ത്രി സിദ്ധരാമയ്യയെയും, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. ആർസിബി കീരീട നേട്ടത്തിന് പിന്നാലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന വിജയാഘോഷത്തിനിടെ 11 പേര്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ച സംഭവം സർക്കാരിന് നേരേ വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കമാന്‍ഡ് ഇരുവരെയും വിളിപ്പിച്ചിരിക്കുന്നത്. നാളെ രാവിലെ രാഹുൽഗാന്ധിയെ കാണാനാണ് ഇരുവർക്കും നിർദേശം നൽകിയിരിക്കുന്നത്. സര്‍ക്കാര്‍ പരിപാടിയുമായി ബന്ധപ്പെട്ട് ശിവകുമാര്‍ നിലവില്‍ ഡല്‍ഹിയിലാണുള്ളത്. അതെസമയം സിദ്ധരാമയ്യ ചൊവ്വാഴ്ച ഡല്‍ഹിയിലേക്ക് പുറപ്പെടും. ദുരന്തത്തിന് പിന്നാലെ (സ്റ്റേഡിയം ദുരന്തം) സംഭവിക്കാൻ പാടില്ലാത്ത…
Read Moreഎം.എല്‍.സി തെരഞ്ഞെടുപ്പ്: കര്‍ണാടക കോണ്‍ഗ്രസില്‍ തര്‍ക്കം
ബെംഗളൂരു: എം.എല്‍.സി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കര്‍ണാടക കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം. തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കേണ്ട നാല് പേരുടെ പട്ടിക സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ തീരുമാനമായെങ്കിലും ലിസ്റ്റ് ഇതുവരെ ഗവര്‍ണര്‍ക്ക് അയച്ചിട്ടില്ല. പാര്‍ട്ടിക്കുള്ളിലെ ഭിന്നതകള്‍ മൂലമാണ് ലിസ്റ്റ് അയക്കുന്നത് വൈകുന്നതെന്നാണ് റിപ്പോര്‍ട്ട്. ദലിത് ആക്ടിവിസ്്റ്റ് ഡി.ജി സാഗര്‍, മാധ്യമപ്രവര്‍ത്തകന്‍ ദിനേഷ് അമിന്‍ മാട്ടു, കോണ്‍ഗ്രസ് പ്രചാരണവിഭാഗം മേധാവി രമേഷ് ബാബു, കര്‍ണാടക എന്‍.ആര്‍.ഐ ഫോറം ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ആരതി കൃഷ്ണ എന്നിവരെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് പദ്ധതി. പേരുകള്‍ക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അംഗീകാരം നല്‍കിയെങ്കിലും പാര്‍ട്ടിക്കുള്ളില്‍ ഇതുസംബന്ധിച്ച് ധാരണയായിട്ടില്ലെന്നാണ്…
Read Moreകർണാടകയിലെ ജാതിസെൻസെസ് സുതാര്യവും കൃത്യവുമായിരിക്കണം -മല്ലികാർജുൻ ഖാർഗെ
ബംഗളൂരു: കർണാടകയിലെ ജാതിസെൻസെസ് സുതാര്യവും കൃത്യവുമായിരിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കോൺഗ്രസ് അധികാരത്തിലുള്ള മുഴുവൻ സംസ്ഥാനങ്ങളിലും ജാതിസെൻസസ് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കാണ് ജാതി സെൻസെസ് സംബന്ധിച്ച് കർശന നിർദേശം അദ്ദേഹം നൽകിയത്. കൃത്യമായ രീതിയിൽ ജാതിസെൻസെസ് നടത്തിയില്ലെങ്കിൽ അത് സംസ്ഥാനത്തിന്റെ സൽപേരിനെ ബാധിക്കും. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് പോലും അത് തിരിച്ചടിയുണ്ടാക്കും. ക്രെഡിറ്റുണ്ടാക്കാൻ മാത്രം ജാതിസെൻസെസ് നടത്തരുതെന്നും ഖാർഗെ പറഞ്ഞു. വ്യാജ ജാതി സർട്ടിഫിക്കറ്റുകൾ നൽകുന്ന ഉദ്യോഗസ്ഥർ ഇപ്പോഴും കർണാടകയിലുണ്ട്. അവർക്കെതിരെ നടപടിയെടുക്കണം. ജാതി സെൻസെസിലൂടെ…
Read Moreകന്നഡയിൽ സംസാരിക്കാൻ വിസമ്മതിച്ചു; ബാങ്ക് ജീവനക്കാരിക്കെതിരെ രൂക്ഷവിമർശനവുമായി സിദ്ധരാമയ്യ; സ്ഥലംമാറ്റി എസ്.ബി.ഐ
ബംഗളൂരു: കന്നഡയിൽ സംസാരിക്കാൻ വിസമ്മതിച്ച ബാങ്ക് ജീവനക്കാരിയെ രൂക്ഷമായി വിമർശിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. എക്സിലൂടെയായിരുന്നു സിദ്ധരാമയ്യയുടെ വിമർശനം. കന്നഡയിലും ഇംഗ്ലീഷിലും സംസാരിക്കാൻ വിസമ്മതിച്ച് ഉപഭോക്താവിനോട് മോശമായി പെരുമാറിയ സൂര്യനഗരയിലെ ബാങ്ക് ജീവനക്കാരിയുടെ പെരുമാറ്റം അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കരുതെന്ന് പറഞ്ഞ സിദ്ധരാമയ്യ എല്ലാ ബാങ്ക് ജീവനക്കാരും ഉപഭോക്താക്കളുടെ അന്തസ്സിന് പ്രാധാന്യം നൽകണമെന്നും പ്രാദേശിക ഭാഷയിൽ സംസാരിക്കണമെന്നും ആവശ്യപ്പെട്ടു. ജീവനക്കാരിയെ ട്രാൻസ്ഫർ ചെയ്ത എസ്.ബി.ഐയുടെ നടപടിയെയും അദ്ദേഹം അഭിനന്ദിച്ചു. മുന്നേ കന്നഡയിൽ സംസാരിക്കുന്നതുമായി ബന്ധപ്പെട്ട് എസ്.ബി.ഐ മാനേജരും ഉപഭോക്താവും…
Read Moreബിജെപി സംവരണ വിരുദ്ധരാണ്: സിദ്ധരാമയ്യ
വിജയപുര: സംവരണ വിഷയത്തിൽ ഭാരതീയ ജനതാ പാർട്ടിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ. ബിജെപി ഒരിക്കലും ഭരണഘടനയിൽ വിശ്വസിക്കുന്നില്ലെന്നും അവർ പിന്നാക്ക വിഭാഗങ്ങൾക്ക് പ്രാധാന്യം നൽകുന്നില്ല എന്നും സിദ്ധരാമയ്യ പറഞ്ഞു. കോൺഗ്രസ് എല്ലാവരേയും ഒരുപോലെ പരിഗണിക്കുകയും ഭരണഘടനയിലും ജനാധിപത്യ മൂല്യങ്ങളിലും വിശ്വസിക്കുകയും ചെയ്യുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരസ്യ പ്രചാരണം അവസാനിക്കാൻ മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കെ സിന്ദഗി മണ്ഡലത്തിലെ വിവിധ സമുദായങ്ങളിലെ നേതാക്കളുമായും ജനങ്ങളുമായും സിദ്ധരാമയ്യ കൂടിക്കാഴ്ച നടത്തി. ന്യൂനപക്ഷങ്ങൾ, പിന്നാക്ക വിഭാഗങ്ങൾ, പട്ടികജാതി–പട്ടികവർഗങ്ങളിലെ ചില വിഭാഗങ്ങൾ എന്നിവരുമായി അദ്ദേഹം ഇതിനകം കൂടിക്കാഴ്ച നടത്തി.
Read Moreപട്ടിണി സൂചികയിൽ ഇന്ത്യ 101, മോദിക്ക് നന്ദി’; സിദ്ധരാമയ്യ
ബെംഗളൂരു : “മോദിക്ക് നന്ദി, ഇന്ത്യ ഇപ്പോൾ ആഗോള പട്ടിണി സൂചികയിൽ 101 -ാം സ്ഥാനത്തേക്ക് എത്തിയെന്ന്,” പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. ഒക്ടോബർ 16 ന് ഹുബ്ബള്ളി വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്ന അദ്ദേഹം, പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്ത ‘അച്ചേ ദിൻ’ എവിടെയാണെന്നും. “മോദി പുരോഗതിയും സ്വർഗ്ഗവും വാഗ്ദാനം ചെയ്തു. ഇപ്പോൾ ആളുകൾ പട്ടിണിയിലാണ്, എന്നും അദ്ദേഹം പറഞ്ഞു. മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ‘അന്ന ഭാഗ്യ’ പദ്ധതി ആളുകളെ മടിയന്മാരാക്കി എന്ന പ്രസ്താവന, വയറു നിറഞ്ഞവർ മാത്രമേ ഇത്തരം പരാമർശങ്ങൾ നടത്തുകയുള്ളൂവെന്നും.…
Read Moreമുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ “ട്വിറ്റർ യുദ്ധം മുറുകുന്നു “
ബെംഗളൂരു: സിദ്ധരാമയ്യയും ബൊമ്മെയും തമ്മിൽ “ട്വിറ്റർ യുദ്ധം മുറുകുന്നു “.സിദ്ധരാമയ്യയുടെ ഭരണകാലത്ത് ഹിന്ദുസംഘടനാ പ്രവർത്തകർ കൊലചെയ്യപ്പെട്ടെന്നും അത് ടിപ്പു സുൽത്താന്റെ ഭരണകാലത്തിനു സമാനമായിരുന്നെന്നും ഹിന്ദു വിരുദ്ധതയുടെ പ്രതിരൂപമായിരുന്നു അന്ന് സിദ്ധരാമയ്യയെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ട്വിറ്ററിൽ കുറിച്ചു. തനിക്ക് ഭരണകാര്യത്തിലും പോലീസിനെ നിയന്ത്രിക്കുന്ന കാര്യത്തിലും സിദ്ധരാമയ്യയിൽനിന്ന് ഒന്നും പഠിക്കേണ്ടെന്നും ബൊമ്മെയുടെ അഭിപ്രായ പ്രകടനത്തിൽ പ്രകോപിതനായ സിദ്ധരാമയ്യ മറുപടിയുമായി രംഗത്തെത്തി. പ്രസ്താവന പിൻവലിച്ചില്ലെങ്കിൽ ബൊമ്മയ്ക്കെതിരേ മാനനഷ്ടത്തിന് കേസു കൊടുക്കുമെന്ന് അദ്ദേഹം ട്വിറ്ററിൽ ഭീഷണിമുഴക്കി. അധികാരത്തിനു മാത്രമാണ് ബൊമ്മെ ബി.ജെ.പി.യിൽ ചേർന്നതെന്നും ഭരണഘടനാവിരുദ്ധ പ്രവർത്തനങ്ങൾക്ക് അദ്ദേഹം കൂട്ടുനിൽക്കുകയാണെന്നും…
Read Moreമുൻ മുഖ്യമന്ത്രിക്ക് ക്യാബിനറ്റ് റാങ്ക് !
ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയായ ബി.എസ്.യെദ്യൂരപ്പയ്ക്ക് കാബിനറ്റ് റാങ്ക് സൗകര്യങ്ങൾ ബസവരാജ് ബൊമ്മൈ സർക്കാർ നൽകും. നിലവിൽ മന്ത്രിമാർക്കുള്ള ശമ്പളം ഉൾപ്പടെയുള്ള എല്ലാ ആനുകൂല്യങ്ങളും യെദ്യൂരപ്പയ്ക്ക് ലഭിക്കും. ഇതു സംബന്ധിച്ച ഉത്തരവ് പേഴ്‌സണൽ ആൻഡ് അഡ്മിനിസ്‌ട്രേറ്റർ റിഫോംസ് വകുപ്പ് (ഡി.പി.എ.ആർ) പുറത്തിറക്കി മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചതോടെ യെദ്യൂരപ്പ നിലവിൽ എം.എൽ.എ.മാത്രമാണ്. കഴിഞ്ഞ കോൺഗ്രസ്-ജെ.ഡി.എസ്.സഖ്യ സർക്കാരിന്റെ കാലത്ത് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക്കും കാബിനറ്റ് പദവി അനുവദിച്ചിരുന്നു. അദ്ദേഹത്തിന് സർക്കാരിന്റെ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ചെയർമാൻ സ്ഥാനവും അന്നത്തെ സർക്കാർ നൽകിയിരുന്നു. എന്നാൽ ഇക്കുറി പ്രത്യേക സ്ഥാനമൊന്നുമില്ലാതെയാണ് യെദ്യൂരപ്പയ്ക്ക് ബസവരാജ്…
Read More