ബെംഗളൂരു: കര്‍ണാടക പിസിസി പ്രസിഡന്റ് ഡി.കെ. ശിവകുമാറിന്റെ ഉടമസ്ഥതയിലുള്ള സ്‌കൂളില്‍ വ്യാജ ബോംബ് ഭീഷണി ഇ മെയില്‍ അയച്ച വിദ്യാര്‍ഥിയെ ബെംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്തു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയാണ് അറസ്റ്റിൽ ആയത്. നിശ്ചയിച്ചിരുന്ന ചില പരീക്ഷകള്‍ മാറ്റിവെക്കുന്നതിന് വേണ്ടിയാണ് വിദ്യാര്‍ഥി ബോംബ് ഭീഷണി സന്ദേശം അയച്ചതെന്ന് വെസ്റ്റ് ഡിവിഷന്‍ ഡിസിപി ലക്ഷ്മണ്‍ നിമ്പര്‍ഗി പറഞ്ഞു. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍ആര്‍ നഗറിലെ നാഷണല്‍ ഹില്‍ വ്യൂ പബ്ലിക് സ്‌കൂളിലെ അധികൃതര്‍ക്ക് ഞായറാഴ്ച വൈകുന്നേരമാണ് ഇമെയില്‍ സന്ദേശം ലഭിച്ചതെങ്കിലും തിങ്കളാഴ്ച രാവിലെയാണ് അധികൃതരുടെ ശ്രദ്ധയിൽ…
Read MoreTag: school
ഉത്തര കന്നഡയിലെ 102 സ്‌കൂളുകളിൽ കഴിഞ്ഞ 7 മാസമായി സ്ഥിരം അധ്യാപകരില്ല
ബെംഗളൂരു : കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന ജോയ്‌ഡ താലൂക്കിലെ വാഗ്ബന്ദ് ഗ്രാമത്തിലെ സർക്കാർ പ്രൈമറി സ്‌കൂളിൽ 1-5 ക്ലാസ് വരെയുള്ള 20 ഓളം കുട്ടികൾ ഉൾപ്പെടുന്നു എന്നാൽ, കഴിഞ്ഞ ഏഴ് മാസമായി അധ്യാപകരില്ല ജോയിഡ ഉൾപ്പെടെ, സിർസി, സിദ്ധാപുര, മുണ്ടഗോഡ, യല്ലാപുര, ഹലിയാല എന്നീ ആറ് താലൂക്കുകളിലായി 1,142 ഒഴിവുകൾ അധ്യാപക തസ്തികയിലുണ്ടെന്ന് സിർസിയിലെ പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ (ഡിഡിപിഐ) പരി ബസവരാജപ്പ പറഞ്ഞു. ഉത്തര കന്നഡ ജില്ലയിലെ 102 സ്‌കൂളുകളിൽ സ്ഥിരം അധ്യാപകരില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. സ്ഥിരം…
Read Moreകനത്ത മഴയിൽ ഇടിഞ്ഞുവീണ് സ്കൂൾ മതിലുകൾ
ബെംഗളൂരു: ഖാനാപൂർ താലൂക്കിലെ മുദേവാഡി വില്ലേജിലെ സർക്കാർ മറാഠി ലോവർ പ്രൈമറി സ്‌കൂളിൽ ഞായറാഴ്ച രാത്രി കെട്ടിടത്തിന്റെ മതിൽ ഇടിഞ്ഞു വീണു.. ഒരാഴ്ചയിലേറെയായി തുടരുന്ന കനത്ത മഴയിൽ സ്‌കൂൾ കെട്ടിടത്തിന്റെ ഭിത്തികൾ ദുർബലമായിരുന്നു. സംഭവം നടന്നത് സ്‌കൂൾ സമയത്തിന് ശേഷമായതിനാൽ ഈ സമയം വിദ്യാർത്ഥികൾ സ്ഥലത്തുണ്ടായിരുന്നില്ല അതുകൊണ്ടുതന്നെ വൻ ദുരന്തമാണ് ഒഴിവായത്വ ഒരു ദിവസം മുമ്പ് ഖാനാപൂരിലെ ഗാർൽഗുഞ്ചി വില്ലേജിലെ സർക്കാർ പ്രൈമറി സ്‌കൂളിന്റെ മതിലുകളും തകർന്നിരുന്നു. മുഗളിഹാൾ വില്ലേജിലെ കർണാടക പബ്ലിക് സ്‌കൂൾ കെട്ടിടത്തിലും കഴിഞ്ഞയാഴ്ച ഇടിവുണ്ടായി.
Read Moreസ്കൂളുകളിലേക്ക് എത്താതെ കുട്ടികൾ: പാനലിനോട് നടപടി നിർദ്ദേശിക്കാൻ കർണാടക ഹൈക്കോടതി നിർദ്ദേശം നൽകി
ബെംഗളൂരു: ലക്ഷക്കണക്കിന് കുട്ടികൾ അങ്കണവാടികൾക്ക് പുറത്താണെന്ന് ബുധനാഴ്ചയാണ് ഹൈക്കോടതിയെ അറിയിച്ചത്. 0-3 വയസ്സിനിടയിലുള്ള 4,54,238 കുട്ടികളും 4-6 വയസ്സിനിടയിലുള്ള 5,33,206 കുട്ടികളും അങ്കണവാടികളിൽ ചേരുന്നില്ലെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിൽ പറയുന്നു. നടത്തിയ സർവേയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്ന് സ്വമേധയാ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ അമിക്കസ് ക്യൂറിയായി കോടതിയെ സഹായിക്കുന്ന മുതിർന്ന അഭിഭാഷകൻ കെ എൻ ഫണീന്ദ്ര കോടതിയെ അറിയിച്ചു. ജൂൺ 1 ലെ റിപ്പോർട്ടിൽ, മൊത്തം 4.54 ലക്ഷം കുട്ടികളും (0-3 വയസ്സ് പ്രായമുള്ളവർ) 5.33 ലക്ഷം കുട്ടികളും (4-6 വയസ്സ് പ്രായമുള്ളവർ) അങ്കണവാടികളിൽ ചേർന്നിട്ടില്ലെന്നാണ്…
Read Moreആരോഗ്യ ഉപദേശങ്ങൾ ലംഘിച്ച് സുഖമില്ലാത്ത കുട്ടികളെ സ്‌കൂളിലേക്ക് അയച്ച് മാതാപിതാക്കൾ
ബെംഗളൂരു: കുട്ടികളുടെ ആരോഗ്യം നിയന്ത്രിക്കാൻ സ്‌കൂൾ മാനേജ്‌മെന്റുകൾ നൽകിയിരിക്കുന്ന മാർഗനിർദേശങ്ങൾ ലംഘിക്കുന്ന കേസുകൾ ബെംഗളൂരുവിൽ വർധിക്കുന്നതായി റിപ്പോർട്ട്. ജലദോഷം, ചുമ, പനി തുടങ്ങിയ രോഗലക്ഷണങ്ങളുള്ള വിദ്യാർഥികളെ സ്‌കൂളിൽ പ്രവേശിപ്പിക്കരുതെന്നാണ് മാർഗനിർദേശങ്ങൾ. എന്നാൽ ചില രക്ഷിതാക്കൾ മരുന്ന് നൽകിയ ശേഷം ഈ ലക്ഷണങ്ങൾ കണ്ടിട്ടും കുട്ടികളെ സ്‌കൂളിലേക്ക് അയക്കുന്നതായാണ് സ്‌കൂൾ മാനേജ്‌മെന്റുകൾ പറയുന്നത്. ചില കുട്ടികൾ ഛർദ്ദിക്കുകയും വയറിന് അസ്വസ്ഥത ഉണ്ടാക്കുകയും അപസ്മാരം പോലുള്ള അവസ്ഥകൾ വരുകയും ചെയ്യുന്നു. പനിയുടെയും വൈറൽ അണുബാധയുടെയും അനന്തരഫലങ്ങളാണിതെന്നും സ്കൂൾ അധികൃതർ പറയുന്നത്. മിക്ക രക്ഷിതാക്കളും തങ്ങളുടെ കുട്ടികളെ വീട്ടിൽ…
Read Moreകർണാടകയിലെ 11 ജില്ലകളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും ജൂൺ 13ന് അവധി പ്രഖ്യാപിച്ചു
ബെംഗളൂരു : ഗ്രാജ്വേറ്റ്‌സ് ആൻഡ് ടീച്ചേഴ്‌സ് മണ്ഡലങ്ങളിൽ നിന്നുള്ള ലെജിസ്ലേറ്റീവ് കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ജൂൺ 13 ന് കർണാടക സർക്കാർ പല ജില്ലകളിലും സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു. വിജയപുര, ബാഗൽകോട്ട്, ബെലഗാവി, മൈസൂരു, ചാമരാജനഗര, മാണ്ഡ്യ, ഹാസൻ, ധാർവാഡ്, ഹവേരി, ഗദഗ്, ഉത്തര കന്നഡ എന്നീ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സർക്കാർ എയ്ഡഡ്, അൺ എയ്ഡഡ്, പ്രൈവറ്റ് സ്‌കൂളുകൾ, കോളേജുകൾ, സംസ്ഥാന, കേന്ദ്ര സർക്കാർ ഓഫീസുകൾ, ഫാക്ടറികൾ, ദേശസാൽകൃത, സ്വകാര്യ ബാങ്കുകൾ, സഹകരണ സംഘങ്ങൾ തുടങ്ങി എല്ലാ സ്ഥാപനങ്ങളിലെയും ബിരുദധാരികൾക്കും അധ്യാപകർക്കും…
Read Moreകുട്ടികളെ ചേർത്താൽ സമ്മാനം ഫാൻ, പുതിയ പദ്ധതിയുമായി സർക്കാർ സ്കൂൾ
ചെന്നൈ : സ്കൂളിൽ കുട്ടികളെ ചേർക്കാൻ മാതാപിതാക്കളെ പ്രേരിപ്പിക്കാൻ പുതിയ പദ്ധതിയുമായി സർക്കാർ സ്കൂൾ. ടേബിൾ ഫാനാണ് സൗജന്യമായി . തിരുവള്ളൂർ ജില്ലയിലെ അത്തിമാഞ്ചേരി പഞ്ചായത്ത് യൂണിയൻ പ്രൈമറി സ്കൂളിലെ അധ്യാപകരാണ് സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്. ഫാൻ ലഭിക്കുമെന്ന് വാഗ്ദാനം കേട്ടതോടെ കൂടുതൽ ഗ്രാമവാസികൾ കുട്ടികളുമായെത്തിയെന്ന് അധ്യാപകർ പറയുന്നു. പരിസ്ഥിതി സൗഹൃദ ക്യാമ്പസ്, മികച്ച ക്ലാസ് മുറികൾ, മികച്ച അധ്യാപകർ, രാവിലെയും ഉച്ചയ്ക്കും ഭക്ഷണം എന്നിവ സർക്കാർ സ്കൂളിലുണ്ട്. എന്നാൽ കുട്ടികളെ സ്വകാര്യ സ്കൂളിൽ അയക്കാനാണ് ഗ്രാമവാസികളിൽ ഭൂരിഭാഗം പേരുടെയും താത്പര്യം. ഇതോടെ സമ്മാനം നൽകി…
Read Moreസ്കൂളുകളിൽ യോഗ പഠനം നിർബന്ധമാക്കി കർണാടക സർക്കാർ
ബെംഗളൂരു: ഈ അധ്യയന വർഷം മുതൽ സംസ്ഥാനത്തെ സ്കൂളുകളിൽ യോഗ പഠനം നിർബന്ധമാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു. കുട്ടികളിലെ പഠന സമ്മർദം കുറയ്ക്കാൻ യോഗയ്ക്ക് കഴിയുമെന്നതിനാൽ ആണ് ഇത് സ്കൂളുകളിൽ നിർബന്ധമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോവിഡിനെ തുടർന്ന് സ്കൂൾ അടച്ചതും ഓൺലൈൻ ക്ലാസ്സ് ആയതും ഒക്കെ വിദ്യാർത്ഥികളുടെ കാര്യശേഷിയെ സരമായി തന്നെ ബാധിച്ചിട്ടുണ്ട്. ചെറിയ പ്രായത്തിൽ തന്നെ ഇന്നു പല കുട്ടികളിലും ജീവിത ശൈലി രോഗങ്ങൾ കണ്ടു വരുന്നതും നിരവധിയാണ്. ഇതിനെല്ലാം ഒരു പരിഹാരം എന്നോണമാണ് യോഗ കുട്ടികളുടെ പഠനത്തിന്റെ ഭാഗമാക്കാൻ സർക്കാർ…
Read Moreജാതി, മത കോളങ്ങൾ പൂരിപ്പിച്ചില്ല, 3 വയസുകാരിക്ക് സ്കൂൾ പ്രവേശനം നിഷേധിച്ച് അധികൃതർ
കോയമ്പത്തൂർ : സ്‌കൂള്‍ പ്രവേശനത്തിനുള്ള അപേക്ഷയില്‍ ജാതി, മത കോളങ്ങള്‍ പൂരിപ്പിക്കാത്തത് കൊണ്ട് പല സ്വകാര്യ സ്‌കൂളുകളും മൂന്നുവയസുള്ള മകള്‍ക്ക് അഡ്മിഷന്‍ നല്‍കിയില്ലെന്ന പരാതിയുമായി കുട്ടിയുടെ പിതാവ് നരേഷ് കാര്‍ത്തിക്. മകളെ ജാതിയും മതവും ഇല്ലാത്തവളായി വളര്‍ത്താന്‍ തീരുമാനിച്ച നരേഷ് അതിനുള്ള സര്‍ടിഫിക്കറ്റ് സ്വന്തമാക്കുകയും ചെയ്തു. മാത്രമല്ല, മകളെ മതവും ജാതിയും ഇല്ലാത്തവളായി അംഗീകരിക്കുന്ന ഒരു സ്‌കൂളില്‍ ചേര്‍ക്കാനും യുവാവ് തീരുമാനിച്ചു. ഒരു ചെറിയ ഡിസൈന്‍ സ്ഥാപനം നടത്തുന്ന നരേഷ് കാര്‍ത്തിക്, മകള്‍ക്ക് അഡ്മിഷന് വേണ്ടി സമീപിച്ച സ്‌കൂളുകളിലെ അപേക്ഷാ ഫോറങ്ങളിലെ ജാതി, മതം…
Read Moreസ്കൂളിന്റെ കോണിപ്പടികളിൽ ചുവന്ന നിറത്തിൽ സോറി എന്നെഴുതി, വിരുതനെ അന്വേഷിച്ച് പോലീസ്
ബെംഗളൂരു: സ്വകാര്യ സ്‌കൂളിന്റെ കോണിപ്പടികളിലും ചുവരുകളിലും തെരുവുകളിലും ചുവന്ന പെയിന്റുകൊണ്ട് ‘സോറി’ എന്ന് എഴുതി അജ്ഞാതൻ. വടക്കുപടിഞ്ഞാറൻ ബെംഗളൂരുവിലെ സുങ്കടക്കാട്ടെ ഒരു സ്വകാര്യ സ്‌കൂളിന്റെ പരിസരത്തും ചുറ്റുമുള്ള തെരുവുകളിലും അക്രമികൾ ‘സോറി’ എന്ന് വരച്ചത്. ഇന്നലെ രാവിലെയാണ് സംഭവം ആളുകളുടെ ശ്രദ്ധയിൽപെട്ടത്. കോണിപ്പടികളിലും ചുവരുകളിലും റോഡുകളിലും ചുവന്ന അക്ഷരങ്ങളിൽ വരച്ചിരിക്കുന്ന വാക്ക് കണ്ട് നാട്ടുകാരും സ്കൂൾ അധികൃതരും ഞെട്ടി. തങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടാത്തതിൽ അസ്വസ്ഥരായ ചില വിദ്യാർത്ഥികളുടെ വിരുത്വാം ഇതെന്ന് സ്‌കൂൾ അധികൃതർ സംശയിക്കുന്നതായും, എന്നാൽ, അവർക്ക് പരാതി നൽകിയിട്ടില്ലെന്നും പോലീസ് പറഞ്ഞു. രണ്ട്…
Read More