ആരോഗ്യ ഉപദേശങ്ങൾ ലംഘിച്ച് സുഖമില്ലാത്ത കുട്ടികളെ സ്‌കൂളിലേക്ക് അയച്ച് മാതാപിതാക്കൾ

ബെംഗളൂരു: കുട്ടികളുടെ ആരോഗ്യം നിയന്ത്രിക്കാൻ സ്‌കൂൾ മാനേജ്‌മെന്റുകൾ നൽകിയിരിക്കുന്ന മാർഗനിർദേശങ്ങൾ ലംഘിക്കുന്ന കേസുകൾ ബെംഗളൂരുവിൽ വർധിക്കുന്നതായി റിപ്പോർട്ട്. ജലദോഷം, ചുമ, പനി തുടങ്ങിയ രോഗലക്ഷണങ്ങളുള്ള വിദ്യാർഥികളെ സ്‌കൂളിൽ പ്രവേശിപ്പിക്കരുതെന്നാണ് മാർഗനിർദേശങ്ങൾ. എന്നാൽ ചില രക്ഷിതാക്കൾ മരുന്ന് നൽകിയ ശേഷം ഈ ലക്ഷണങ്ങൾ കണ്ടിട്ടും കുട്ടികളെ സ്‌കൂളിലേക്ക് അയക്കുന്നതായാണ് സ്‌കൂൾ മാനേജ്‌മെന്റുകൾ പറയുന്നത്.

ചില കുട്ടികൾ ഛർദ്ദിക്കുകയും വയറിന് അസ്വസ്ഥത ഉണ്ടാക്കുകയും അപസ്മാരം പോലുള്ള അവസ്ഥകൾ വരുകയും ചെയ്യുന്നു. പനിയുടെയും വൈറൽ അണുബാധയുടെയും അനന്തരഫലങ്ങളാണിതെന്നും സ്കൂൾ അധികൃതർ പറയുന്നത്. മിക്ക രക്ഷിതാക്കളും തങ്ങളുടെ കുട്ടികളെ വീട്ടിൽ വെച്ച് കൈകാര്യം ചെയ്യാൻ കഴിയുന്നില്ലന്നും അതുകൊണ്ടുതന്നെ അസുഖമുണ്ടായിട്ടും അവരെ സ്‌കൂളിൽ അയക്കാനാണ് അവർ ഇഷ്ടപ്പെടുന്നതെന്നും നാഗരഭാവിയിലെ ഓക്‌സ്‌ഫോർഡ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ പ്രിൻസിപ്പൽ സുപ്രീത് ബിആർ പറഞ്ഞു. ജലദോഷവും ചുമയും പോലും പകർച്ചവ്യാധിയാണെന്ന് അവർ തിരിച്ചറിയുന്നില്ലന്നും ഇത്തരം ലക്ഷണങ്ങളുള്ള കുട്ടികളെ വീട്ടിലേക്ക് തിരിച്ചയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us