തിരിച്ചു വരവിനൊരുങ്ങി ടിക് ടോക്

സോഷ്യല്‍ മീഡിയ രംഗത്ത് വമ്പന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയ ടിക് ടോക് ഇന്ത്യയിലേക്ക് തിരിച്ചു വരാൻ ഒരുങ്ങുന്നു.

ദേശീയ സുരക്ഷ കണക്കിലെടുത്ത് രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ടിക് ടോക് ഉള്‍പ്പെടെ 58 ആപ്പുകള്‍ ഇന്ത്യയില്‍ നിരോധിച്ചത്. ഇപ്പോള്‍ ഇന്ത്യയിലേക്ക് വീണ്ടും തിരിച്ചു വരാനുള്ള ശ്രമത്തിലാണ് ടിക് ടോക് എന്നാണ് പുതിയ റിപ്പോർട്ടുകൾ. ഇതിനൊപ്പം പഴയ ജീവനക്കാരെ വീണ്ടും നിയമിക്കാനും ടിക് ടോക് ശ്രമം നടത്തുന്നതായും റിപ്പോർട്ട് ഉണ്ട്.

കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം മറികടക്കാനുള്ള മുന്നൊരുക്കങ്ങള്‍ ടിക് ടോകിന്റെ മദര്‍ കമ്പനിയായ ബൈറ്റ് ഡാന്‍സ് നടത്തുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. . ഇന്ത്യന്‍ കമ്പനിയുമായി കൈകോര്‍ത്താണ് ടിക് ടോകിന്റെ ശ്രമം. ഇനി രാജ്യ സുരക്ഷ സംബന്ധിച്ച കാര്യങ്ങളില്‍ ആശങ്ക വേണ്ട. ടിക് ടോക് ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടു വരുന്നതിനായി മുബൈ ആസ്ഥാനമായുള്ള ഹിരാനന്ദാനി ഗ്രൂപ്പുമായി പങ്കാളിത്ത ചര്‍ച്ചകള്‍ നടത്തിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹിരാനന്ദാനി ഗ്രൂപ്പ് യോട്ട ഇന്‍ഫ്രാസ്ട്രക്ച്ചര്‍ സൊല്യൂഷന്‍സിന് കീഴില്‍ ഡാറ്റ സെന്റര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന സ്ഥാപനമാണ്.

  വിജയേന്ദ്രയ്‌ക്കെതിരെ വിവാദ ശബ്ദരേഖ ശബ്ദരേഖ വിവാദം; ഒക്ടോബറില്‍ വിജയേന്ദ്രയെ പുറത്താക്കണമെന്ന് സദാനന്ദ ഗൗഡ

തിരിച്ചു വരാന്‍ ശ്രമിക്കുന്ന ഘട്ടത്തില്‍ നിയമ വിധേയമായി കാര്യങ്ങളെ സമീപിക്കാനാണ് ടിക് ടോകിന്റെ ശ്രമം. കൂടാതെ പ്രാദേശിക പങ്കാളികളുമായി ചേര്‍ന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്താനുള്ള ഉദ്ദേശത്തെക്കുറിച്ച്‌ അനൗപചാരികമായി കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. ബൈറ്റ് ഡാന്‍സ് ഹിരാനന്ദാനി ഗ്രൂപ്പിന്റെ പുതിയ സംരഭകരായ ടെസ് പ്ലാറ്റ്‌ഫോമുമായി സഹകരിക്കാനാണോ, അതോ യോട്ട ഇന്‍ഫ്രാസ്ട്രക്ച്ചര്‍ സൊല്യൂഷന്‍സിന്റെ ഡാറ്റ സെന്ററുകളില്‍ അതിന്റെ ഡാറ്റ സംഭരിക്കാനാണോ ടിക് ടോക്ക് ലക്ഷ്യമിടുന്നതെന്ന് വ്യക്തമല്ല. ടിക് ടോക് ഉപയോക്താക്കളുടെ വിവരങ്ങള്‍ പ്രാദേശികമായി സംഭരിക്കുക എന്നതായിരുന്നു സര്‍ക്കാരിന്റെ പ്രധാന ആവശ്യങ്ങളിലൊന്ന്.
ടിക് ടോകിന്റെ ഏറ്റവും വലിയ വിപണികളിലൊന്നായിരുന്നു ഇന്ത്യ. അതുകൊണ്ട് തന്നെ തിരിച്ചെത്തിയാല്‍ ടിക് ടോകിന് അത് വലിയ നേട്ടമായിരിക്കും. ടിക് ടോക് നിരോധിക്കപ്പെട്ടതോടെ ഇന്‍സ്റ്റഗ്രാം റീല്‍സ് ഇന്ത്യയില്‍ സജീവമായിരുന്നു. ടിക് ടോക് തിരിച്ചു വരുന്നതോടെ ഇന്‍സ്റ്റഗ്രാമിന് അതൊരു വലിയ വെല്ലുവിളിയായി മാറും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ വിമാനത്തിന്റെ പിൻഭാഗം റൺവേയിലിടിച്ചു;
  മുംബൈക്ക് പിന്നാലെ ബെംഗളൂരുവും; സ്വന്തമായി ഒരു വീടെന്ന മോഹം ഇനി 'പൊള്ളും'!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts