കർണാടകയിലെ 11 ജില്ലകളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും ജൂൺ 13ന് അവധി പ്രഖ്യാപിച്ചു

ബെംഗളൂരു : ഗ്രാജ്വേറ്റ്‌സ് ആൻഡ് ടീച്ചേഴ്‌സ് മണ്ഡലങ്ങളിൽ നിന്നുള്ള ലെജിസ്ലേറ്റീവ് കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ജൂൺ 13 ന് കർണാടക സർക്കാർ പല ജില്ലകളിലും സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു. വിജയപുര, ബാഗൽകോട്ട്, ബെലഗാവി, മൈസൂരു, ചാമരാജനഗര, മാണ്ഡ്യ, ഹാസൻ, ധാർവാഡ്, ഹവേരി, ഗദഗ്, ഉത്തര കന്നഡ എന്നീ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

  സുവർണ്ണ കർണ്ണാടക കേരള സമാജം ആവലഹള്ളി സോൺ സുവർണ്ണ പ്രതിഭാ സംഗമ മേളം സംഘടിപ്പിച്ചു

സർക്കാർ എയ്ഡഡ്, അൺ എയ്ഡഡ്, പ്രൈവറ്റ് സ്‌കൂളുകൾ, കോളേജുകൾ, സംസ്ഥാന, കേന്ദ്ര സർക്കാർ ഓഫീസുകൾ, ഫാക്ടറികൾ, ദേശസാൽകൃത, സ്വകാര്യ ബാങ്കുകൾ, സഹകരണ സംഘങ്ങൾ തുടങ്ങി എല്ലാ സ്ഥാപനങ്ങളിലെയും ബിരുദധാരികൾക്കും അധ്യാപകർക്കും അവരുടെ വോട്ട് രേഖപ്പെടുത്താൻ ജൂൺ 13 ന് ഒരു ദിവസത്തെ അവധി നൽകണമെന്നും സർക്കാർ അറിയിച്ചു.

നാല് ലെജിസ്ലേറ്റീവ് കൗൺസിൽ സീറ്റുകളിൽ മൂന്നിടത്തേക്കുള്ള തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷമായ കോൺഗ്രസും നേരിട്ട് മത്സരിക്കും, നാലാമത്തെ സീറ്റിൽ ജനതാദളും (എസ്) മത്സരിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കല ബെംഗളൂരു യൂത്ത് വിങ് വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും 7ന്
[masterslider id="10"]

Related posts