ബംഗളൂരു: തമിഴ്നാട്ടിൽ നിന്നും നഗരത്തിൽ എത്തി നവജാത ശിശുക്കളെ വിറ്റ നാലു പേർ പോലീസ് പിടികൂടി. കുട്ടിയെ വിൽക്കാൻ ശ്രമിക്കുന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് അറസ്റ്റ്. കണ്ണൻ രാമസ്വാമി,ഹേമലത,മുരുഗേശ്വരി,ശരണ്യ എന്നിവർ പിടിയിലായത്. കേസുമായി ബന്ധപ്പെട്ട മറ്റു ചിലർ ഒളിവിൽ ആണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പിടിയിലായവരിൽ നിന്നും 20 ദിവസം പ്രായമായ കുഞ്ഞിനെ കണ്ടെത്തിയിട്ടുണ്ട്.
Read MoreTag: sale
ഓണക്കാലത്ത് ഏറ്റവും കൂടുതൽ വിറ്റഴിച്ച മദ്യം ‘ജവാൻ’ റം ആണെന്ന് കണക്കുകൾ
തിരുവനന്തപുരം:ഓണക്കാലത്ത് ഏറ്റവും കൂടുതൽ വിറ്റ മദ്യ ബ്രാൻഡ് ‘ജവാൻ’ ആണെന്ന് ബെവ്കോയുടെ പുതിയ കണക്കുകൾ. പത്തുദിവസം കൊണ്ട് 6,30,000 ജവാൻ മദ്യം വിറ്റതായാണ് കണക്ക്. അവിട്ടം ദിനത്തിൽ ബെവ്കൊയിൽ 91 കോടിയുടെ മദ്യക്കച്ചവടം നടന്നു. അവിട്ടം ദിനത്തിൽ ഏറ്റവും കൂടുതൽ മദ്യം വിറ്റത് തിരൂർ ഇലെറ്റിലാണെന്നും കണക്കുകൾ. വിലകുറഞ്ഞ മദ്യ ബ്രാൻഡ് എന്നതും സർക്കാർ ഉത്പാദിപ്പിക്കുന്ന ബ്രാൻഡ് എന്നതും ജവാന്റെ പ്രത്യേകതയാണ്. ഓണക്കാലത്ത് ഇതിന്റെ ആവശ്യം വരുമെന്ന് മുൻകൂട്ടി നിശ്ചയിച്ചിരുന്നു. ഓണക്കാലത്തെ ആരംഭിക്കുന്നതിന് മുമ്പുതന്നെ ബെവ്കോ എം.ഡി., മറ്റ് ബ്രാൻഡുകൾക്ക് പ്രമോഷൻ നൽകരുതെന്നും പ്രമോഷൻ…
Read Moreതെരഞ്ഞെടുപ്പ് പ്രമാണിച്ച് മദ്യവിൽപ്പനയ്ക്ക് വിലക്ക്
ബെംഗളൂരു: മേയ് 10ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രമാണിച്ച് സംസ്ഥാനത്ത് 4 ദിവസം മദ്യവിൽപ്പനയ്ക്ക് വിലക്ക് ഏർപ്പെടുത്തി. മെയ് 8 നു വൈകുന്നേരം 5 മണി മുതൽ വോട്ടെടുപ്പ് ദിനമായ മെയ് 10 വരെ മദ്യ വിൽപനയ്ക്ക് വിലക്ക് ഏർപ്പെടുത്തി. ഒപ്പം വോട്ടെണ്ണൽ ദിനമായ മെയ് 13 നും മദ്യ വിൽപനയ്ക്ക് വിലയുണ്ട്.
Read Moreഗണേശ ചതുർത്ഥി; ആഗസ്റ്റ് 31ന് മാംസ വിൽപന നിരോധിച്ച് ബിബിഎംപി
ബെംഗളൂരു: ഗണേശ ചതുര് ത്ഥിയുടെ പശ്ചാത്തലത്തില്‍ ആഗസ്റ്റ് 31ന് ബെംഗളൂരുവിൽ കശാപ്പും ഇറച്ചി വിൽപനയും ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) നിരോധിച്ചു.
Read Moreകര്‍ണ്ണാടക മുഖ്യമന്ത്രി സ്ഥാനം വില്പനയ്ക്ക്, മൂല്യം 2500 കോടി! ആരോപണവുമായി കോണ്‍ഗ്രസ്
കര്‍ണ്ണാടക മുഖ്യമന്ത്രിക്കസേര വില്പനയ്ക്ക് വെച്ചിരിക്കുകയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ്. കര്‍ണാടക പ്രതിപക്ഷനേതാവ് ബി കെ ഹരിപ്രസാദാണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. 2500 കോടി രൂപ വരെ മുഖ്യമന്ത്രിക്കസേരയ്ക്ക് വിലയിട്ടിട്ടുണ്ടെന്നും മുതിര്‍ന്ന ഒരു ബിജെപി നേതാവാണ് ഈ തുകയ്ക്ക് മുഖ്യമന്ത്രിയാകാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നതെന്നും ഹരിപ്രസാദ് പറഞ്ഞു. പേരെടുത്തു പറയാതെയാണ് ആരോപണം. മുഖ്യമന്ത്രി സ്ഥാനത്തിനായി ഒട്ടേറെപ്പേര്‍ രംഗത്തുണ്ടെന്നാണ് ബിജെപി നേതാവ് പറഞ്ഞതെന്നും ഹരിപ്രസാദ് വ്യക്തമാക്കി. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്ക് സ്ഥാനം നഷ്ടമായേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ ഒരു മാസത്തിലേറെയായി പ്രചരിക്കുന്നുണ്ട്. ഇതിനിടെയാണ് കോണ്‍ഗ്രസ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ബൊമ്മെയ്ക്ക് മുന്‍പ് മുഖ്യമന്ത്രിയായിരുന്ന ബി…
Read Moreവ്യാജ സ്വർണ്ണ ബിസ്കറ്റുമായി യുവാവ് അറസ്റ്റിൽ
ബെംഗളൂരു: വ്യാജ സ്വർണ്ണ ബിസ്ക്കറ്റുകൾ വിൽക്കാൻ ശ്രമിച്ച യുവാവ് പോലീസ് പിടിയിലായി. നെലമങ്കല സ്വദേശി ലോകേഷ് ആണ് എച്ച്ആർബിആർ ലേഔട്ടിൽ നിന്നും പോലീസ് പിടിയിൽ ആയത്. സ്വർണ്ണമെന്ന വ്യാജേന ബിസ്ക്കറ്റുകൾ വിൽക്കാൻ കടയിൽ എത്തിയ യുവാവിനെ കടഉടമയാണ് പോലീസിന് കാട്ടികൊടുത്തത്. ലോകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയാതായി പോലീസ് അറിയിച്ചു.
Read Moreഹുബ്ബള്ളി, മദ്യശാലകൾക്ക് നാളെ വരെ നിയന്ത്രണം
ബെംഗളൂരു: ക്രമസമാധാന നിയന്ത്രണത്തിന്റെ ഭാഗമായി ഹുബ്ബള്ളി – ധാർവാഡിലെ എല്ലാ മദ്യ / വൈൻ ഷോപ്പുകളും നാളെ രാവിലെ ആറു മണി വരെ അടച്ചിടാൻ പോലീസ് കമ്മീഷണർ ലഭു റാം ഉത്തരവിട്ടു. ജൂലൈ 31 മുതൽ ഓഗസ്റ്റ് 9 വരെ മുഹറം ആചരിക്കുന്നുണ്ടെന്നും ഇന്ന് പഞ്ച, ഡോളി, തബൂട്ട എന്നിവയുടെ ഘോഷയാത്ര ഉണ്ടാകുമെന്നും അദ്ദേഹം പത്രക്കുറിപ്പിൽ അറിയിച്ചു. ചില ആളുകൾ മദ്യപിച്ച അവസ്ഥയിൽ മറ്റ് ആളുകളെ പ്രകോപിപ്പിച്ചേക്കാം എന്നതിനാൽ ഇത്തരത്തിൽ ഒരു ഉത്തരവ് പുറപ്പെടുവിച്ചത്. ഡി.സി.പി., ഹുബ്ബള്ളി നോർത്ത്, സൗത്ത്, എ.സി.പി.മാർ എന്നിവരുമായി കൂടി…
Read Moreഒറിജിനലിനെ വെല്ലുന്ന വ്യാജൻ; മുൻനിര കമ്പനികളുടെ വ്യാജ ടി.വി.കൾ വിൽപ്പന നടത്തിയയാൾ പോലീസ് പിടിയിൽ
ബെംഗളുരു; വ്യാജ ടിവി നൽകി കബളിപ്പിച്ചിരുന്നയാൾ പോലീസ് പിടിയിൽ, മുൻനിര കമ്പനികളുടെ സ്റ്റിക്കർപതിച്ച് ഗുണമേന്മയില്ലാത്ത ടി.വി. കൾ വിൽപ്പനനടത്തി വന്നയാൾ പിടിയിൽ. തമിഴ്നാട് സ്വദേശിയും ചാമരാജ്പേട്ടിലെ താമസക്കാരനുമായ സുരേഷ് (45) ആണ് സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്.. ഇത്തരത്തിൽ 15 വ്യാജ ടി.വി.കളും 75,000 രൂപയും ഇയാളിൽനിന്ന് പിടിച്ചെടുത്തു. ചാമരാജ്പേട്ടിൽ വീട്ടുപകരണങ്ങളുടെ കട നടത്തിവരികയാണ് ഇയാൾ. തമിഴ്നാട്ടിൽ നാട്ടിൽനിന്ന് കുറഞ്ഞവിലയിൽ തദ്ദേശീയമായി നിർമിച്ച ടി.വി. വാങ്ങി ബെംഗളൂരുവിലെത്തിച്ചാണ് വിൽപ്പന നടത്തിയിരുന്നത്. ടെക്നീഷ്യന്മാരെ ഉപയോഗിച്ച് ടി.വി. . ക്കുമുകളിലുള്ള സ്റ്റിക്കറുകളും വ്യാജമായി ഘടിപ്പിക്കും.. ഏകദേശം 70,000 രൂപയോളം…
Read Moreവിദ്യാർഥികൾക്ക് കഞ്ചാവ് വിതരണം ചെയ്യുന്നതിനിടെ രണ്ട്പേർ അറസ്റ്റിൽ
ബെംഗളുരു: എംബിഎകാരനടക്കം രണ്ട് പേർ കഞ്ചാവ് വിത്പനക്കിടെ അറസ്റ്റിലായി. വിശാഖപട്ടണം സ്വദേശി, സഞ്ജയ് കുമാർ , ഭാനുതേജ് എന്നിവരാണ് പിടിയിലായത്. മഡിവാള തടാകത്തി് സമീപം വിദ്യാർഥികൾക്ക് കഞ്ചാവ് കൈമാറുന്നതിനിടെയാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ഡിപ്ലോമക്ക് പഠിക്കുന്ന ഭാനുതേജ്, ആന്ധ്രയിൽ നിന്ന് കഞ്ചാവ് എത്തിക്കും. എംബിഎ കഴിഞ്ഞ് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത് വന്നിരുന്ന സഞ്ജയ് കുമാർ ജോലി നഷ്ടമായതോടെയാണ് കഞ്ചാവ് വിത്പന തകൃതിയാക്കിയത്.
Read More