കനത്ത മഴ, വൈദ്യുത അപകടങ്ങളിൽ രണ്ട് മരണം 

ബെംഗളൂരു: കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് വൈദ്യുത അപകടങ്ങളിൽ 2 മരണം റിപ്പോർട്ട്‌ ചെയ്തു. തുമക്കുരുവിൽ വീട്ടിൽ വെള്ളം കയറിയതിനെ തുടർന്നുള്ള ഷോർട്ട് സർക്യൂട്ടിൽ 75 വയസുകാരൻ മരിച്ചു. പരിസരത്തെ അഴുക്ക്ചാൽ സംവിധാനം കാര്യക്ഷമമം അല്ലാത്തതാണ് വീട്ടിൽ വെള്ളം കയറാൻ ഇടയാക്കിയതെന്ന് പ്രദേശവാസികൾ ആരോപിച്ചു. ദാബസ്പേട്ടിൽ മഴയെ തുടർന്ന് പൊട്ടി വീണ വൈദ്യുത കമ്പിയിൽ തൊട്ട 60 വയസുകാരനും മരണപ്പെട്ടു. മഴയെ തുടർന്ന് കാണാതെ പോയ പശുകുട്ടിയെ അന്വേഷിച്ചെത്തിയ കർഷകൻ ആണ് മരിച്ചത്. ബെസ്കോമിനെതിരെ നാട്ടുകാർ നൽകിയ പരാതിയിൽ പോലീസ് കേസ് എടുത്ത് അന്വേഷണം…

Read More

കനത്ത മഴയിൽ മംഗളൂരുവിൽ ഗതാഗതം തടസ്സപ്പെട്ടു

ബെംഗളൂരു: മംഗളൂരുവിൽ കനത്ത മഴയിൽ നഗരത്തിലെ പല റോഡുകളും വെള്ളത്തിനടിയിലായി, അത്താവറിൽ കെട്ടിടങ്ങളുടെ താഴത്തെ നിലകൾ പൂർണമായും വെള്ളത്തിൽ മുങ്ങിയ അവസ്ഥയിലാണ്. കുൽശേക്കർ മുതൽ നന്തൂർ വരെയുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു, മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷൻ പരിസരത്തും വെള്ളം കയറി. കോടിക്കണക്കിന് രൂപയുടെ നാശ നഷ്ടമാണ് കണക്കാക്കുന്നത്. ജോലിക്ക് പോകാൻ വീടിന് പുറത്തിറങ്ങാൻ കഴിയാതെ പലരും കുടുങ്ങിയ സ്ഥിതിയാണ് . മംഗലാപുരം സിറ്റി, ശിവനഗർ പനമ്പൂർ, ബജ്‌പെ തുടങ്ങി മിക്കയിടങ്ങളിലും ശക്തമായ മഴയാണ് ലഭിച്ചത്. പാണ്ഡവേശ്വറിന് സമീപമുള്ള ശിവനഗർ റോഡ് പൂർണമായും വെള്ളത്തിനടിയിലായി.…

Read More

ഓഗസ്റ്റ്‌ 2 വരെ കേരളത്തിൽ ശക്തമായ മഴ

തിരുവനന്തപുരം : സംസ്ഥാനത്ത് ഓഗസ്‌റ്റ് 2 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. നാളെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്‌. ഓഗസ്‌റ്റ് ഒന്നിന് വയനാട് ഒഴികെയുള്ള 13 ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. 2ന് തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്,…

Read More

ബെംഗളൂരുവിൽ രണ്ട് ദിവസത്തേക്ക് ഇടിമിന്നലോട്‌ കൂടിയ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്

ബെംഗളൂരു: അടുത്ത രണ്ട് ദിവസത്തേക്ക് ബെംഗളൂരുവിൽ ഇടിമിന്നലുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഐഎംഡി ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ബുധനാഴ്ച അർദ്ധരാത്രി മുതൽ വ്യാഴാഴ്ച പുലർച്ചെ വരെ നഗരത്തിൽ 8 സെന്റിമീറ്റർ (82.6 മില്ലിമീറ്റർ) മഴ ലഭിച്ചു, പരമാവധി താപനില 30.8 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 20.5 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. ചൂടും ഈർപ്പവും കൂടിയതാണ് കനത്ത മഴയ്ക്ക് കാരണമെന്ന് അധികൃതർ പറഞ്ഞു. നഗരത്തിൽ നൽകിയ യെല്ലോ അലർട്ടിന്റെ അർത്ഥം അപകടമൊന്നുമില്ലെന്നും എന്നാൽ ഏഴ് സെന്റീമീറ്റർ വരെ കനത്ത മഴയ്ക്കുള്ള സൂചനയാണെന്നും അധികൃതർ…

Read More

2012ന് ശേഷം ബെംഗളൂരുവിൽ ഏറ്റവും ഉയർന്ന മഴ രേഖപ്പെടുത്തിയത് 2022 ജൂലൈ 21ന്

ബെംഗളൂരു: ഇന്ന് രാവിലെ 8.30 ഓടെ തോർന്ന മഴയിൽ ബെംഗളൂരുവിൽ 82.6 മില്ലിമീറ്റർ മഴ ലഭിച്ചു, 2012-ന് ശേഷമുള്ള ജൂലൈയിലെ ഏറ്റവും ഉയർന്ന മഴയാണിത്. വെള്ളിയാഴ്ച നഗരത്തിൽ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച രാത്രിയുണ്ടായ ഇടിമിന്നൽ കൂടുതലും നഗരത്തിന്റെ മധ്യ, കിഴക്കൻ ഭാഗങ്ങളിലാണ് ഉണ്ടായത്, ചുഴലിക്കാറ്റിനോ ശക്തമായ കാറ്റോ ഉണ്ടായിരുന്നില്ലന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (IMD) ഡാറ്റ ചൂണ്ടിക്കാട്ടുന്നു. ഉയർന്ന പകൽ താപനിലയും ഈർപ്പത്തിന്റെ ലഭ്യതയും “പർവ്വത പ്രഭാവവും” ഇടിമിന്നലിന് പിന്നിലുണ്ടെന്ന് ബെംഗളൂരുവിലെ ഐഎംഡിയുടെ കാലാവസ്ഥാ കേന്ദ്രത്തിലെ…

Read More

ബെംഗളൂരുവിൽ പെയ്ത മഴയിൽ സൈക്കിൾ ട്രാക്കുകളിലെ പെയിന്റ് ഒലിച്ചുപോയി

road

ബെംഗളൂരു: ബുധനാഴ്ച പെട്ടെന്ന് പെയ്ത മഴയിൽ നഗരത്തിലെ സൈക്കിൾ ട്രാക്കുകളിൽ നടത്തിയ പണിയിലെ ഗുണനിലവാരമില്ലായിമ തുറന്നുകാട്ടി. മിൻസ്‌ക് സ്‌ക്വയറിനും രാജ്ഭവൻ റോഡിനും ഇടയിലുള്ള സൈക്കിൾ ട്രാക്കിലെ പെയിന്റ് മഴയിൽ ഒലിച്ചുപോയി. സൈക്കിൾ യാത്രക്കാരുടെ പാത വേർതിരിക്കാനും ഹൈലൈറ്റ് ചെയ്യുന്നതിനായി ട്രാക്കുകൾ പച്ച നിറത്തിൽ ചായം പൂശിയിരുന്നു ന്നു. സൈക്ലിംഗ് പ്രേമികളാണ് ഈ വർഷം ആദ്യം പ്രശ്നം അതോറിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തിയതെന്ന് ബെംഗളൂരു സൈക്കിൾ മേയർ സത്യശങ്കരൻ പറഞ്ഞു. പെയിന്റ് തേഞ്ഞു പോയെന്ന് അവർ ചൂണ്ടിക്കാട്ടുകയും അത് വീണ്ടും ചെയ്യാൻ അതികൃതരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, നടപടിയൊന്നും…

Read More

മഴ ലഭിക്കാനായി മൃതദേഹങ്ങൾക്ക് വെള്ളം നൽകി കർണാടകയിലെ ഒരു ഗ്രാമം

ബെംഗളൂരു: സംസ്ഥാനമാകെ മഴയും മഴ ദുരിതം അനുഭവപ്പെട്ടപ്പോഴും കർണാടകയിലെ ഒരു ഗ്രാമത്തിൽ മഴദൈവങ്ങളെ പ്രീതിപ്പെടുത്താൻ മൃതദേഹങ്ങൾക്ക് വെള്ളം നൽകി പൂജ നടത്തുകയായിരുന്നു ഒരു കൂട്ടം ജനങ്ങൾ. കർണാടകയിലെ വിജയപുര ജില്ലയിലെ കലാകേരി ഗ്രാമത്തിലാണ് വിചിത്രമായ ഈ ആചാരം നടന്നത്. വരൾച്ചയുടെ കാരണമന്വേഷിച്ച ഗ്രാമീണർ പൂജാരിയുടെ നിർദ്ദേശപ്രകാരമാണ് ശ്മശാനത്തിലെ കുഴിമാടങ്ങൾ തുറന്ന് പൂജ നടത്തിയത്. അടുത്ത നാളുകളിൽ മരണപ്പെട്ട 25 ഗ്രാമീണരുടെ മൃതദേഹങ്ങൾ കണ്ടെത്തി അവർക്ക് വെള്ളം നൽകി പ്രാർത്ഥനകൾ അർപ്പിച്ചു. പൂജ കഴിഞ്ഞ ഉടനെ യാദൃശ്ചികമായി മഴ പെയ്തത് ഈ ആചാരത്തിലുള്ള ഗ്രാമവാസികളുടെ വിശ്വാസം…

Read More

യു പി യിൽ എംഎൽഎ യെ ചെളിയിൽ കുളിപ്പിച്ച് ജനം

ഉത്തർപ്രദേശ് : ഉത്തര്‍പ്രദേശിലെ മഹാരാജ്‍ഗഞ്ചിലെ പിപ്രദേറയില്‍ മഴ പെയ്യാന്‍ എം.എല്‍.എയെ ചെളിയില്‍ കുളിപ്പിച്ച്‌ ജനങ്ങള്‍.  ഒരു പഴയ ആചാരമെന്ന നിലയിൽ മഴ ദേവനെ പ്രീതിപെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം. ബി.ജെ.പി എം.എല്‍.എ ജയ് മംഗള്‍ കനോജിയയെയും മുനിസിപ്പല്‍ കൗണ്‍സില്‍ പ്രസിഡന്റ് കൃഷ്ണ ഗോപാല്‍ ജയ്‌സ്വാളിനെയുമാണ് ചെളിയില്‍ കുളിപ്പിച്ചത്. ഒരാളുടെമേല്‍ ചെളി വാരിയെറിയുകയോ ചെളിയില്‍ കുളിപ്പിക്കുകയോ ചെയ്യുന്നതിലൂടെ മഴദേവനായ ഇന്ദ്രനെ പ്രീതിപ്പെടുത്താന്‍ കഴിയുമെന്നാണ് കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ഒരു വിഭാഗം ജനങ്ങളുടെ വിശ്വാസം. ഇപ്പോള്‍ ഇന്ദ്രന്‍ സന്തോഷവാനായിരിക്കുമെന്നും മഴ നല്‍കി അനുഗ്രഹിക്കുമെന്നും എം.എല്‍.എയെ ചെളിയില്‍ കുളിപ്പിച്ച സ്ത്രീകള്‍ പറഞ്ഞു.…

Read More

മഴ കനത്തു, കൂടുതൽ അണക്കെട്ടുകളുടെ ഷട്ടർ തുറന്നു

ബെംഗളൂരു: വടക്കൻ കർണാടകയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മഴ കനത്തതോടെ കൂടുതൽ അണക്കെട്ടുകൾ തുറന്ന് വിട്ടു. വിജയപുര അൽമാട്ടി അണക്കെട്ടിൽ നിന്ന് ഒരു ലക്ഷം ഘനയടി ജലമാണ് തുറന്ന് വിട്ടത്. ജലനിരപ്പ് ഉയർന്നതോടെ ഹൊസ്പേട്ടിലെ തുംഗഭദ്ര അണക്കെട്ടിന്റെ 10 ഷട്ടറുകൾ തുറന്നു. ബെളഗാവി ജില്ലയിൽ കൃഷ്ണനദി കരകവിഞ്ഞ് ഒഴുകിയതിനെ തുടർന്ന് വ്യാപകമായി കൃഷികൾ നശിച്ചു. അയൽ സംസ്ഥാനങ്ങൾ ആയ മഹാരാഷ്ട്ര, തെലുങ്കാന ജാഗ്രത ജില്ലകൾക്ക് വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Read More

വീടിന്റെ ചുമരിടിഞ്ഞ് അമ്മയും മകളും മരിച്ചു

ബെംഗളൂരു: ദിവസങ്ങളായി നഗരത്തിൽ പെയ്യുന്ന കനത്ത മഴയിൽ നിരവധി നാശനഷ്ടങ്ങൾ. ഉത്തര കന്നഡ മർക്കവാടയിൽ വീടിന്റെ ചുമരിടിഞ്ഞ് അമ്മയും മകളും മരിച്ചു. രുഗ്മിണി വിട്ടിൽ, മക്കൾ ശ്രീദേവി വിട്ടിൽ എന്നിവരാണ്  മരിച്ചത്. അപകടത്തിനു ശേഷം ഓടി കൂടിയ പ്രദേശവാസികൾ ഇവരെ രക്ഷിക്കാൻ ശ്രമിച്ചങ്കിലും വീടിന്റെ അവശിഷ്ടങ്ങൾ മാറ്റി പുറത്ത് എടുക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Read More