ബെംഗളൂരു: മംഗളൂരുവിൽ കനത്ത മഴയിൽ നഗരത്തിലെ പല റോഡുകളും വെള്ളത്തിനടിയിലായി, അത്താവറിൽ കെട്ടിടങ്ങളുടെ താഴത്തെ നിലകൾ പൂർണമായും വെള്ളത്തിൽ മുങ്ങിയ അവസ്ഥയിലാണ്.
കുൽശേക്കർ മുതൽ നന്തൂർ വരെയുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു, മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷൻ പരിസരത്തും വെള്ളം കയറി.
കോടിക്കണക്കിന് രൂപയുടെ നാശ നഷ്ടമാണ് കണക്കാക്കുന്നത്.
ജോലിക്ക് പോകാൻ വീടിന് പുറത്തിറങ്ങാൻ കഴിയാതെ പലരും കുടുങ്ങിയ സ്ഥിതിയാണ് . മംഗലാപുരം സിറ്റി, ശിവനഗർ പനമ്പൂർ, ബജ്‌പെ തുടങ്ങി മിക്കയിടങ്ങളിലും ശക്തമായ മഴയാണ് ലഭിച്ചത്. പാണ്ഡവേശ്വറിന് സമീപമുള്ള ശിവനഗർ റോഡ് പൂർണമായും വെള്ളത്തിനടിയിലായി. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഓഡിറ്റോറിയത്തിനുള്ളിൽ വെള്ളം കയറി.
മംഗളൂരു നഗരത്തിലെ കദ്രി കമ്പള, കൊട്ടാരചൗക്കി, മലേമാർ, സെൻട്രൽ റെയിൽവേ സ്റ്റേഷൻ പരിസരങ്ങളും കനത്ത വെള്ളത്തിലാണ്. പാർക്കിങ് ഏരിയയിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ ഭാഗികമായി വെള്ളത്തിനടിയിലായി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.