2012ന് ശേഷം ബെംഗളൂരുവിൽ ഏറ്റവും ഉയർന്ന മഴ രേഖപ്പെടുത്തിയത് 2022 ജൂലൈ 21ന്

ബെംഗളൂരു: ഇന്ന് രാവിലെ 8.30 ഓടെ തോർന്ന മഴയിൽ ബെംഗളൂരുവിൽ 82.6 മില്ലിമീറ്റർ മഴ ലഭിച്ചു, 2012-ന് ശേഷമുള്ള ജൂലൈയിലെ ഏറ്റവും ഉയർന്ന മഴയാണിത്. വെള്ളിയാഴ്ച നഗരത്തിൽ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ബുധനാഴ്ച രാത്രിയുണ്ടായ ഇടിമിന്നൽ കൂടുതലും നഗരത്തിന്റെ മധ്യ, കിഴക്കൻ ഭാഗങ്ങളിലാണ് ഉണ്ടായത്, ചുഴലിക്കാറ്റിനോ ശക്തമായ കാറ്റോ ഉണ്ടായിരുന്നില്ലന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (IMD) ഡാറ്റ ചൂണ്ടിക്കാട്ടുന്നു. ഉയർന്ന പകൽ താപനിലയും ഈർപ്പത്തിന്റെ ലഭ്യതയും “പർവ്വത പ്രഭാവവും” ഇടിമിന്നലിന് പിന്നിലുണ്ടെന്ന് ബെംഗളൂരുവിലെ ഐഎംഡിയുടെ കാലാവസ്ഥാ കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ-ഡി എ പ്രസാദ് വിശദീകരിച്ചു.

  ജയിലിൽ വെച്ച് പരിചയം, വീട്ടിൽ താമസം; 16-കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി സ്നേഹ മെർളിൻ പിടിയിൽ

ഐഎംഡിയുടെ കണക്കനുസരിച്ച് 90.2 മില്ലിമീറ്റർ, ബംഗാർപേട്ടിലാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്. എന്നാൽ കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിവാരണ കേന്ദ്രത്തിന്റെ (കെഎസ്എൻഡിഎംസി) കണക്കുകൾ ഹോസ്‌കോട്ട് താലൂക്കിലെ വഗത എന്ന ഗ്രാമത്തിൽ 107.5 മില്ലിമീറ്റർ മഴയാണ്.

ബെംഗളൂരുവിൽ, ബുധനാഴ്ചത്തെ കൂടിയ താപനില 31 ഡിഗ്രി സെൽഷ്യസാണ്, തുടർന്ന് നഗരത്തിന്റെ മധ്യ, കിഴക്കൻ പ്രദേശങ്ങളിൽ രാത്രി വൈകിയും ശക്തമായ മഴ പെയ്തു. നഗരത്തിന്റെ മറ്റ് ഭാഗങ്ങളിൽ മിതമായ മഴയാണ് ലഭിച്ചത്. സെൻട്രൽ ബിസിനസ്സ് ഡിസ്ട്രിക്റ്റിലെ (സിബിഡി) തെരുവുകളിൽ മഴവെള്ളം നിറഞ്ഞു, മഴയിൽ കണ്ണിംഗ്ഹാം റോഡാണ് ഏറ്റവും കൂടുതൽ ബാധിച്ചത്. ബിബിഎംപി കൺട്രോൾ റൂമിൻ ഗിരിനഗർ, ത്യാഗരാജനഗർ എന്നിവിടങ്ങളിൽ നിന്ന് മരം വീണ പരാതികളും ലഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിഗ്നലിൽ നിർത്തിയിട്ട വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസിടിച്ചു കയറി: ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അനധികൃത സ്വത്തുസമ്പാദനം: സമീർ അഹമ്മദ് ഖാനെ കുറ്റവിചാരണ ചെയ്യാൻ ഗവര്‍ണര്‍ക്ക് മുന്നില്‍ ലോകായുക്ത
[masterslider id="10"]

Related posts