രണ്ട് സഹതടവുകാരികളെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി; ട്രാൻസ് വനിതയെ പുരുഷ ജയിലിലേക് മാറ്റി

ന്യൂജഴ്‌സി: രണ്ടു സഹതടവുകാരെ പീഡിപ്പിച്ചു ഗർഭിണികളാക്കിയ ട്രാൻസ് യുവതിയെ പുരുഷന്മാരുടെ സെല്ലിലേക്കു മാറ്റി. സംഭവം അമേരിക്കയിലെ ന്യൂജഴ്‌സിയിൽ. വനിതാ തടവുകാരെ മാത്രം പാർപ്പിക്കുന്ന തടവറയിൽവച്ച് ഇരുപത്തേഴു വയസ്സുള്ള ഡെമി മൈനർ എന്ന ട്രാൻസ് വുമണാണ് സഹതടവുകാരെ ഗർഭിണികളാക്കിയത്. ഇതേ തുടർന്ന് ഇവരെ പുരുഷന്മാരുടെ സെല്ലിലേക്കു മാറ്റുകയായിരുന്നു.

കൊലക്കേസിൽ ഡെമി 18 മുതൽ 30 വയസ്സു വരെ പ്രായമുള്ള സ്ത്രീ തടവുകാരെ പാർപ്പിക്കുന്ന സെല്ലിലാണ് കഴിഞ്ഞിരുന്നത്. 27 വയസ്സുകാരിയായ ഡെമി ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായിട്ടില്ല. ഇവർ ജയിലിൽവച്ച്‌ രണ്ട് സഹതടവുകാരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടുവെന്നും ഇവർ ഗർഭിണികളായെന്നുമാണ് പരാതി. ഇതേത്തുടർന്ന് പുരുഷ തടവുകാർ മാത്രമുള്ള ഗാർഡൻ സ്റ്റേറ്റ് യൂത്ത് കറക്ഷൻ ഫെസിലിറ്റിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ പുരുഷന്മാരുടെ തടവറയിൽ നിന്ന് സ്ത്രീകളുടേതിലേക്ക് തിരിച്ചയക്കണമെന്നും ഡെമി ആവശ്യപ്പെട്ടു. പുരുഷന്മാരുടെ സെല്ലിൽ അടച്ചാൽ തനിക്കെതിരെ ലൈംഗിക അതിക്രമങ്ങൾ നടക്കാനിടയുണ്ടെന്നാണ് ഡെമിയുടെ വാദം.

  മരണകാരണം തണ്ണിമത്തനല്ല; ആന്തരികാവയവങ്ങൾ പച്ച നിറം, ശരീരത്തിൽ മോർഫിൻ സാന്നിധ്യം: മുംബൈ കൂട്ടമരണത്തിൽ നടുക്കുന്ന വെളിപ്പെടുത്തൽ!

വളർത്തു പിതാവിനെ കുത്തിക്കൊല്ലപ്പെടുത്തിയ കേസിൽ 30 വർഷത്തെ തടവുശിക്ഷ അനുഭവിക്കുകയാണ് ഡെമി. ഇപ്പോഴത്തെ സാഹചര്യത്തിൽ 2037ൽ മാത്രമേ ഡെമി മൈനറിന് പരോളിന് അർഹതയുള്ളൂ. സ്ത്രീ തടവുകാർക്കായുള്ള എഡ്ന മഹൻ കറക്ഷൻ സെന്ററിലാണ് ഇവരെ താമസിപ്പിച്ചിരുന്നത്. അവിടെ വച്ചാണ് സെല്ലിലുണ്ടായിരുന്ന രണ്ട് സഹതടവുകാരികളുമായി ലൈംഗിക ബന്ധമുണ്ടാവുന്നത്. അത് പിന്നീട് ഒരു ബ്ലോഗ് പോസ്റ്റിൽ ഡെമി മൈനർ സമ്മതിച്ചു. ഇതിനിടയിലാണ് ഇരുവരും ഗർഭിണികളായത്. ഇതേത്തുടർന്നാണ് ഡെമി മൈനറിനെതിരെ നടപടി ഉണ്ടായതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത മഴയിൽ മുങ്ങി ബെംഗളൂരുവിലെ ഐടി ഇടനാഴി; ഔട്ടർ റിങ് റോഡിൽ മണിക്കൂറുകളോളം നീണ്ട വൻ ഗതാഗതക്കുരുക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ വിനോദസഞ്ചാരിയായി വന്ന് ചായക്കടക്കാരനായി കൂടി; 15 വർഷത്തെ ഫ്രഞ്ച് പൗരന്റെ താമസത്തിന് കർണാടക ഹൈക്കോടതിയുടെ 'ഫുൾസ്റ്റോപ്പ്
[masterslider id="10"]

Related posts

Click Here to Follow Us