ബെംഗളൂരു: കൊൽക്കത്തയിൽ നിന്നും അമൃത്സറിലേയ്‌ക്ക് ട്രെയിനിൽ യാത്ര ചെയ്‌ത യുവതിയുടെ തലയിൽ ടിടിഇ മദ്യപിച്ചെത്തി മൂത്രമൊഴിച്ച സംഭവങ്ങൾക്ക് പിന്നാലെ യാത്രക്കാരിയായ യുവതിയോട് അപമര്യാദയായി പെരുമാറിയ മറ്റൊരു ടിടിഐ ബെംഗളൂരുവിൽ പിടിയിൽ . സംഭവത്തെ തുടർന്ന് റെയിൽവെ ടിടിഐയെ സസ്‌പെൻഡ് ചെയ്‌തു. ട്രെയിൻ കൃഷ്ണരാജപുരത്ത് നിർത്തിയിട്ടിരുന്ന സമയം യുവതിയുടെ പക്കൽ ടിക്കറ്റ് പരിശോധനയ്ക്കായി ടിടിഐ എത്തിയിരുന്നു. ടിക്കറ്റ് പരിശോധിക്കുന്നതിനിടെ ഇയാൾ മോശമായി പെരുമാറിയതായി യുവതി പരാതിയിൽ പറയുന്നു. നിലവിൽ പ്ലാറ്റ്ഫോമിൽ നിന്ന് ടിടിഐയെ നേരിടുന്ന യുവതിയുടെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. താൻ ടിക്കറ്റ് കാണിച്ചിട്ടും…
Read MoreTag: railway
മണ്ണിടിച്ചിലുകൾ ഗതാഗതത്തെ ബാധിക്കുന്നു, ബെംഗളൂരുവിനും മംഗളൂരുവിനുമിടയിൽ കൂടുതൽ ട്രെയിനുകൾ; റെയിൽവേ
ബെംഗളൂരു: ദേശീയപാത-75 ന്റെ ഷിരാഡി ഘട്ട് സ്‌ട്രെച്ചിൽ അടിക്കടിയുള്ള മണ്ണിടിച്ചിലുകൾ ഗതാഗതത്തെ ബാധിക്കുന്ന സാഹചര്യത്തിൽ ബെംഗളൂരുവിനും മംഗളൂരുവിനുമിടയിൽ ഓരോ ആഴ്‌ചയും മൂന്ന് ജോഡി അധിക ട്രെയിനുകൾ ഓടിക്കാൻ റെയിൽവേ തീരുമാനിച്ചു. ജൂലൈ 26 മുതൽ ഓഗസ്റ്റ് 31 വരെ മൈസൂരു വഴി മംഗളൂരു സെൻട്രലിനും കെഎസ്‌ആറിനും ഇടയിൽ എല്ലാ ആഴ്‌ചയിലും മൂന്ന് ദിവസം അധിക ട്രെയിനുകൾ ഓടുമെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ സോൺ അറിയിച്ചു. ട്രെയിൻ നമ്പർ 06547 ബെംഗളൂരുവിൽ നിന്ന് രാത്രി 8.30 ന് പുറപ്പെട്ട് രാവിലെ 9.05 ന് മംഗളൂരു സെൻട്രലിൽ…
Read Moreകനത്തമഴയില്‍ ട്രെയിന്‍ റദ്ദാക്കി, വിദ്യാര്‍ഥിക്ക് സഹായമൊരുക്കി റെയില്‍വേ
അഹമ്മദാബാദ്: കനത്തമഴയില്‍ ട്രെയിന്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് യാത്ര മുടങ്ങിയ വിദ്യാര്‍ഥിക്ക് റെയില്‍വേയുടെ സഹായഹസ്തം. ഗുജറാത്തിലാണ് സംഭവം. എത്തേണ്ട സ്ഥലത്തേക്ക് വിദ്യാര്‍ഥിക്ക് കാര്‍ ഏര്‍പ്പെടുത്തി നല്‍കിയാണ് റെയില്‍വേ ജീവനക്കാര്‍ മാതൃകയായത്. ഏക്ത നഗര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വഡോദരയിലേക്ക് യാത്ര ചെയ്യുന്നതിനാണ് ഐഐടി മദ്രാസ് വിദ്യാര്‍ഥി ട്രെയിന്‍ ബുക്ക് ചെയ്തത്. പക്ഷെ ഗുജറാത്തിലെ കനത്തമഴയിൽ പാളങ്ങള്‍ ഒലിച്ചുപോയതിനെ തുടര്‍ന്ന് ബുക്ക് ചെയ്ത ട്രെയിന്‍ റെയില്‍വേ റദ്ദാക്കുകയായിരുന്നു. ഇതോടെ വഡോദരയില്‍ നിന്ന് മറ്റൊരു ട്രെയിനില്‍ ചെന്നൈയില്‍ എത്തേണ്ട വിദ്യാര്‍ഥിക്ക് യാത്ര മുടങ്ങുമെന്ന സ്ഥിതിയിലായി. ഈസമയത്താണ് ഏക്ത നഗര്‍…
Read Moreഅറ്റകുറ്റപണി സൂപ്പർ ഫാസ്റ്റ് നാളെയും മറ്റന്നാളും വഴി തിരിച്ച് വിടും
ബെംഗളൂരു: ഓമല്ലൂർ യാഡിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ എറണാകുളം – കെഎസ്ആർ ബെംഗളൂരു സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സ് നാളെയും മറ്റന്നാളും വഴി തിരിച്ച് വിടും. സേലം, തിരുപ്പട്ടൂർ, ബംഗാർപേട്ട്, ബയ്യപ്പനഹള്ളി വഴി യായിരിക്കും സർവീസ് നടത്തുക. കാർമലാരം, ധർമപുരി എന്നിവിടങ്ങളിൽ നിർത്തില്ലെന്ന് ദക്ഷിണ പശ്ചിമ റയിൽവേ അധികൃതർ അറിയിച്ചു.
Read Moreട്രെയിനിറങ്ങി നടന്നാൽ മെട്രോയിൽ കയറാം: സാധ്യതകൾ പരിശോധിച്ച് റെയിൽവേയും ബിഎംആർസിയും
ബെംഗളൂരു: റെയിൽവേയും ബിഎംആർസിയും ബയ്യപ്പനഹള്ളി വിശ്വേശ്വരായ റെയിൽവേ ടെർമിനലിലേക്ക് സ്വാമി വിവേകാനന്ദ റോഡ്, ബയ്യപ്പനഹള്ളി മെട്രോ സ്റ്റേഷനുകളിൽ നിന്ന് കാൽനടമേൽപാലത്തിനുള്ള സാധ്യതകൾ പരിശോധിക്കാൻ ഒരുങ്ങുന്നു. കൂടുതൽ ട്രെയിനുകൾ സർവീസ് ആരംഭിക്കുന്നതോടെ നിലവിലെ റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകും. ഇത് കണക്കിലെടുത്താണ് മേൽപാലത്തിനുള്ള സാധ്യതകൾ പരിശോധിക്കുന്നത്. ബിഎംടിസി ഫീഡർ ബസ് സർവീസ് ആരംഭിച്ചിട്ടുണ്ടെങ്കിലും കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാൻ ഇതിനും പരിമിതികളുണ്ട്. 2 മെട്രോ സ്റ്റേഷനുകളിൽ നിന്നും വിശ്വേശ്വരായ ടെർമിനലിലേക്ക് 2 കിലോമീറ്ററോളം ദൂരമുണ്ടെന്നിരിക്കെ മെട്രോ ഇറങ്ങുന്ന യാത്രികർക്ക് പുതിയ ടെർമിനലിലേക്ക് വേഗത്തിൽ എത്തിപ്പെടാൻ സാധിക്കുന്ന തരത്തിലാണ് മേൽപാലം…
Read Moreബേബി ബർത്ത് സംവിധാനം ഒരുക്കി ഇന്ത്യൻ റെയിൽവേ
ന്യൂഡൽഹി : ട്രെയിനില്‍ കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്ന മാതാപിതാക്കള്‍ക്ക് പലപ്പോഴും ഉറങ്ങാന്‍ കഴിയാറില്ല. കുഞ്ഞുങ്ങളെ സുരക്ഷിതമായി കിടത്താന്‍ സാധിക്കാത്തതാണ് അതിന് കാരണം. ദിവസങ്ങള്‍ നീണ്ട യാത്രകളില്‍ ഇതൊരു വലിയ ബുദ്ധിമുട്ടാണ് . ഇപ്പോഴിതാ ഇതിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. കുഞ്ഞുങ്ങള്‍ക്കായി ബേബി ബര്‍ത്ത് സംവിധാനം മുന്നോട്ട് വെച്ചിരിക്കുകയാണ് റെയിൽവേ. മാതൃദിനത്തിന്റെ ഭാഗമായി നോര്‍ത്തേണ്‍ റെയില്‍വേ സോണിലാണ് ഇതാദ്യമായി ആരംഭിച്ചത്. കുഞ്ഞ് വീഴാതിരിക്കാന്‍ ബെല്‍റ്റ് സംവിധാനത്തോടെയാണ് ബേബി ബര്‍ത്ത് സംവിധാനം ഒരുക്കിയിട്ടുള്ളത്. ഡല്‍ഹി ഡിവിഷനിലെ തിരഞ്ഞെടുത്ത ട്രെയിനുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ബേബി ബര്‍ത്ത് സംവിധാനം ഏര്‍പ്പെടുത്തി.…
Read Moreട്രെയിനിൽ ഇനി പുസ്തകവും ഭക്ഷണവും വിരൽതുമ്പിൽ
മുംബൈ: ഇനി തീവണ്ടി യാത്രയ്ക്കിടയില്‍ നിങ്ങൾക്ക് പുസ്തകം വായിക്കണമെന്ന് തോന്നിയാല്‍ അത് നിങ്ങളുടെ സീറ്റിലെത്തും. പുസ്തകം മാത്രമല്ല, ഭക്ഷണമോ സൗന്ദര്യവര്‍ധക വസ്തുക്കളോ എന്തുമായി കൊള്ളട്ടെ മൊബൈല്‍ ആപ്പ് വഴി ആവശ്യപ്പെട്ടാല്‍ മാത്രം മതി. ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുകയാണ് റെയിൽവേ ലക്ഷ്യമിടുന്നത്. കോച്ചുകളില്‍ വൈഫൈ സൗകര്യവും ലഭ്യമാവും. മുംബൈ-വാരാണസി മഹാനഗരി എക്‌സ്‌പ്രസിലാണ് ഈ മൊബൈല്‍ ആപ്പ് ആദ്യം പരീക്ഷിക്കുന്നത്. ആദ്യ പരീക്ഷണത്തിനു ശേഷം എല്ലാ യാത്രക്കാർക്കും ആപ്പ് ലഭ്യമാക്കാനുള്ള സൗകര്യമൊരിക്കും. റെയില്‍വേ ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചതോടെ മധ്യ റെയില്‍വേയുടെ മുംബൈ ഡിവിഷന്‍ പദ്ധതി നടപ്പാക്കാനുള്ള…
Read Moreസംസ്ഥാനത്ത് വൻ റെയിൽവേ ജോലി തട്ടിപ്പ് , 2 പേർ അറസ്റ്റിൽ
ബെംഗളൂരു : നഗരത്തിലെ റെയിൽവേ ആശുപത്രിയുടെ ഫോട്ടോയെടുക്കുന്ന രണ്ട് പേരുടെ സംശയാസ്പദമായ നീക്കങ്ങൾ അധികൃതർ നിരീക്ഷിച്ചതിനെത്തുടർന്ന് മൈസൂരുവിൽ റെയിൽവേ പോലീസ് ഫോഴ്സ് (ആർപിഎഫ്) നടത്തിയ ഒരു വലിയ തൊഴിൽ തട്ടിപ്പ് കണ്ടെത്തി. ചന്ദ്രഗൗഡ എസ് പാട്ടീൽ (44), റിട്ടയേർഡ് റെയിൽവേ ഉദ്യോഗസ്ഥൻ ശിവസ്വാമി (62) എന്നിവരെയാണ് 400 ഓളം ഉദ്യോഗാർത്ഥികളെ കബളിപ്പിച്ച് ഇവരിൽ നിന്ന് 22 കോടിയോളം രൂപ കൈപ്പറ്റിയതിന് ആർപിഎഫ് കേസെടുത്ത് ലോക്കൽ പോലീസിന് കൈമാറി. പുറത്തുനിന്നുള്ള ചിലർ കെട്ടിടത്തിന്റെ ഫോട്ടോയെടുക്കുന്നത് സംബന്ധിച്ച് റെയിൽവേ ആശുപത്രി ചീഫ് മെഡിക്കൽ സൂപ്രണ്ട് ആർപിഎഫിന് വിവരം…
Read Moreബെംഗളുരു സബർബൻ റെയിൽവേക്കായുള്ള കാത്തിരിപ്പ് നീളുന്നു
ബെംഗളുരു; സബർബൻ റെയിൽവേയ്ക്കായുള്ള കാത്തിരിപ്പ് നീളുന്നു, യാഥാർഥ്യമായാൽ ഗതാഗത കുരുക്കിന് വൻ പരിഹാരം കൂടിയാകുന്ന പദ്ധതിയാണിത്. 2026 ൽ പൂർത്തിയാകുമെന്ന് പ്രഖ്യാപിച്ച പദ്ധതി ഇനിയും നീളുമെന്നാണ് ഇതോടെ വ്യക്തമാകുന്നത്. കേന്ദ്രാനുമതി ലഭിച്ചിട്ടു 1 വർഷം കഴിഞ്ഞെങ്കിലും ഇതുവരെ പ്രാഥമിക ജോലികൾക്കായുള്ള ടെൻഡർ പോലും തുടങ്ങിയിട്ടില്ല. ഓഗസ്റ്റിൽ 148 കിലോമീറ്റർ റെയിൽവേ ശ്യംഖലയുടെ നിർമ്മാണം പൂർത്തിയാക്കുമെന്ന സർക്കാർ ഉത്തരവും പാഴായി. ഈ സ്വപ്ന പദ്ധതിക്കു കെ- റൈഡ് കമ്പനിക്കാണ് നിർമ്മാണ ചുമതലയുള്ളത്. 15657 കോടി തുക ചിലവ് വരുന്ന പദ്ധതിയുടെ ചിലവിന്റെ 20% കേന്ദ്ര- സംസ്ഥാന…
Read Moreകെ.എസ്.ആർ.ബെംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷൻ ഇനി എസ്ഡബ്ല്യുആറിന്
ബെംഗളൂരു: ഇന്ത്യൻ റെയിൽവേ സ്റ്റേഷൻസ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് അടച്ചുപൂട്ടാൻ റെയിൽവേ ബോർഡ് തീരുമാനിച്ച പശ്ചാത്തലത്തിൽ, മജസ്റ്റിക്കിലെ ക്രാന്തിവിര സംഗോളി രായണ്ണ റെയിൽവേ സ്റ്റേഷന്റെ പരിപാലനം സൗത്ത് വെസ്റ്റേൺ റെയിൽവേ വീണ്ടും ഏറ്റെടുക്കും. 2019 മുതൽ ഇന്ത്യൻ റെയിൽവേ സ്റ്റേഷൻസ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡാണ് സ്റ്റേഷൻ പരിപാലിക്കുന്നത്. ജൂലൈയിൽ, സ്റ്റേഷനു പുറത്ത് ഒരു ടണൽ അക്വേറിയം തുറന്നു. സെപ്റ്റംബറിൽ ‘റെയിൽ ആർക്കേഡ്‘ വികസിപ്പിക്കാൻ ബിഡുകൾ ക്ഷണിച്ചു. സ്റ്റേഷനിൽ യാത്രക്കാർക്കും മറ്റ് ഉപഭോക്താക്കൾക്കും (യാത്രക്കാരല്ലാത്തവർ) വാണിജ്യ, വിനോദ, വിനോദ ഇടങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചത്. ബോർഡ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം,…
Read More