ബേബി ബർത്ത് സംവിധാനം ഒരുക്കി ഇന്ത്യൻ റെയിൽവേ

ന്യൂഡൽഹി : ട്രെയിനില്‍ കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്ന മാതാപിതാക്കള്‍ക്ക് പലപ്പോഴും ഉറങ്ങാന്‍ കഴിയാറില്ല. കുഞ്ഞുങ്ങളെ സുരക്ഷിതമായി കിടത്താന്‍ സാധിക്കാത്തതാണ് അതിന് കാരണം. ദിവസങ്ങള്‍ നീണ്ട യാത്രകളില്‍ ഇതൊരു വലിയ ബുദ്ധിമുട്ടാണ് . ഇപ്പോഴിതാ ഇതിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. കുഞ്ഞുങ്ങള്‍ക്കായി ബേബി ബര്‍ത്ത് സംവിധാനം മുന്നോട്ട് വെച്ചിരിക്കുകയാണ് റെയിൽവേ.

മാതൃദിനത്തിന്റെ ഭാഗമായി നോര്‍ത്തേണ്‍ റെയില്‍വേ സോണിലാണ് ഇതാദ്യമായി ആരംഭിച്ചത്. കുഞ്ഞ് വീഴാതിരിക്കാന്‍ ബെല്‍റ്റ് സംവിധാനത്തോടെയാണ് ബേബി ബര്‍ത്ത് സംവിധാനം ഒരുക്കിയിട്ടുള്ളത്. ഡല്‍ഹി ഡിവിഷനിലെ തിരഞ്ഞെടുത്ത ട്രെയിനുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ബേബി ബര്‍ത്ത് സംവിധാനം ഏര്‍പ്പെടുത്തി. ലക്‌നൗ മെയില്‍ കോച്ചിലാണ് ഈ സംവിധാനം ആദ്യമായി ആവിഷ്‌ക്കരിച്ചത്.

  സിപിഎം നേതൃത്വത്തിനെതിരെ കോടിയേരിയുടെ ഭാര്യ വിനോദിനി; ‘മരണശേഷം കുടുംബത്തെ അവഗണിച്ചു, പിബി അംഗം ഫോൺ പോലും എടുക്കാറില്ല

ലോവര്‍ ബര്‍ത്തിനൊപ്പമാണ് ബേബി ബര്‍ത്ത് സംവിധാനവും ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആവശ്യമില്ലാത്ത സമയം ഈ സീറ്റ് മടക്കി വെയ്‌ക്കാനും സാധിക്കും. 770 മില്ലി മീറ്റര്‍ നീളവം 225 മില്ലി മീറ്റര്‍ വീതിയും 76.2 മില്ലി മീറ്റര്‍ ഉയരവുമാണ് ബേബി ബര്‍ത്തിന്റെ അളവുകള്‍. പരീക്ഷണം വിജയം കണ്ടാല്‍ എല്ലാ ട്രെയിനുകളിലും ഈ സംവിധാനം ഏര്‍പ്പെടുത്താനുള്ള ആലോചനയിലാണ് ഇന്ത്യന്‍ റെയില്‍വേ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എട്ട് മാസത്തെ കാത്തിരിപ്പിന് വിരാമം; കലബുറഗി - ബെംഗളൂരു വിമാന സർവീസ് നാളെ മുതൽ പുനരാരംഭിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകൂ'; വേഷംമാറിയെത്തിയ മന്ത്രിയോട് തട്ടിക്കയറിയ കണ്ടക്ടർക്ക് സസ്‌പെൻഷൻ
[masterslider id="10"]

Related posts