മൈസൂരു ∙ അഖില ഭാരത കന്നഡ സാഹിത്യ സമ്മേളനത്തിന്റെ സമാപന ദിനത്തിൽ സമ്മേളന നഗരിയിലേക്ക് എത്തിയത് ആയിരങ്ങൾ. കന്നഡ സാഹിത്യ കൃതികൾ വാങ്ങാനുള്ളവരുടെ തിരക്കാണ് പ്രദർശന സ്റ്റാളുകളെ സജീവമാക്കിയത്.
കന്നഡ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ അംഗീകാരം പുനഃസ്ഥാപിക്കാൻ വേണ്ട നടപടികൾ ഊർജിതമാക്കുക, ഹംപി കന്നഡ സർവകലാശാല കേന്ദ്രീകരിച്ച് ഭാഷാ പ്രോൽസാഹനത്തിന് കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കുക തുടങ്ങിയ പ്രമേയങ്ങളാണ് സമാപനദിനത്തിൽ ചർച്ച ചെയ്തത്.
കേന്ദ്രമന്ത്രി എച്ച്.എൻ.അനന്ത്കുമാർ, മന്ത്രി എച്ച്.കെ.പാട്ടീൽ എന്നിവർ സമാപനച്ചടങ്ങിൽ പങ്കെടുത്തു. അടുത്ത വർഷത്തെ സാഹിത്യ സമ്മേളനം ധാർവാഡിലായിരിക്കുമെന്ന് സാഹിത്യ സമ്മേളനം പ്രസിഡന്റ് ചന്ദ്രശേഖർ പാട്ടീൽ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.