108 റെയിൽവേ സ്റ്റേഷനുകളിൽ കൂടി സൗരോർജ പാനൽ സ്ഥാപിച്ചു

ബെം​ഗളുരു; 108 റെയിൽവേ സ്റ്റേഷനുകളിൽ കൂടി സൗരോർജ പാനൽ സ്ഥാപിക്കുന്ന പദ്ധതി പൂർത്തിയായി. ദക്ഷിണ പശ്ചിമ റെയിൽവേയുടെ കീഴിലെ റെയിൽവേ സ്റ്റേഷനുകളിലാണ് സൗരോർജ പാനൽ സ്ഥാപിച്ചത്. സർവ്വീസ് കെട്ടിടങ്ങൾ, സ്റ്റേഷൻ കെട്ടിടങ്ങൾ, ലവൽ ക്രോസിങ്ങുകൾ എന്നിവിടങ്ങളിലാണ് പ്ലാന്റുകൾ സ്ഥാപിച്ച് വൈദ്യുതി ഉത്പാദനം തുടങ്ങിയത്. റെയിൽവേ ലക്ഷ്യമിടുന്നത് 4543 കിലോവാട്ട് വൈദ്യുതി ഉത്പാദനമാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ബെം​ഗളുരു, മൈസൂരു, ഹുബ്ബള്ളി ഡിവിഷനുകൾക്ക് കീഴിൽ 49.41 ലക്ഷം യൂണിറ്റ് വൈദ്യുതി ലാഭിയ്ക്കാൻ സാധിച്ചു. ദക്ഷിണ പശ്ചിന റെയിൽവേ പ്രിൻസിപ്പൽ ചീഫ് ഇലക്ട്രിക്കൽ എൻജിനീയർ മനോജ് മഹാജൻ…

Read More

കരുതലോടെ;ലെവൽ ക്രോസിങ് ബോധവത്കരണദിനമാചരിച്ച് റെയിൽവേ

ബെം​ഗളുരു; ലോക ലെവൽക്രസോസിംങ് ദിനമാചരിച്ച് ബെം​ഗളുരു റെയിൽവേ ഡിവിഷൻ, ലോക ലെവൽക്രോസിങ് ബോധവത്കരണദിനമാചരിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ ബെംഗളൂരു ഡിവിഷൻ ശ്രദ്ധേയമാകുന്നു. ഡിവിഷണൽ റെയിൽവേ മാനേജർ അശോക് കുമാർ വർമയുടെ നേതൃത്വത്തിൽ നടന്ന ബോധവത്കരണപരിപാടിയിൽ റോഡുയാത്രക്കാർ ലെവൽ ക്രോസ് ചെയ്യേണ്ടതെങ്ങനെയെന്നതു സംബന്ധിച്ച് ബോധവത്കരണം നടത്തുകയും ചെയ്തു. അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ അമൻ ദീപ് കപൂർ, ഡിവിഷണൽ സേഫ്റ്റി ഓഫീസർ കെ.വി. ഗോപിനാഥ്, സ്കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ്, ആർ.പി.എഫ്. എന്നിവർ ചേർന്നാണ് സുരക്ഷാ കാമ്പയിൻ സംഘടിപ്പിച്ചത്. കൂടാതെ ബോധവത്കരണത്തിനായി ലെവൽക്രോസ് ഗേറ്റുകളിൽ ബാനറുകളും പോസ്റ്ററുകളും…

Read More

100 അടി ഉയരത്തിൽ അഭിമാനമായി ​ദേശീയപതാക പാറിപ്പറക്കും

ബെം​ഗളുരു: പ്രതിവർഷം 50 കോടിയിലധികം വരുമാനമുള്ള റെയിൽവസ്റ്റേഷനുകളിൽ ദേശീയ പതാക സ്ഥാപിക്കണമെന്ന റെയിൽവേ ബോർഡ് നിർദേശത്തെ തുടർന്ന് ബെം​ഗളുരുവിലെ റെയിൽവേ സ്റ്റേഷനുകളിലും ദേശീയ പതാക സ്ഥാപിക്കും. ‌എ വൺ കാറ്റ​ഗറിയിൽ പെടുന്ന മജെസ്റ്റിക്, യശ്വന്ത്പുര എന്നിവിടങ്ങളിലെ റെയിൽവേ സ്റ്റേഷനുകളിലാണ് 100 അടി ഉയരത്തിൽ ദേശീയപതാക സ്ഥാപിക്കുക. ആർപിഎഫിനാണ് ദേശീയപതാകയുടെ പരിപാലന ചുമതല.

Read More

പാതയിരട്ടിപ്പിക്കൽ പൂർത്തിയായ തൂമക്കുരു-ഹുബ്ബള്ളി റൂട്ടിൽ പരിശോധന

ബെം​ഗളുരു: പാതയിരട്ടിപ്പിക്കൽ പൂർത്തിയായ തൂമക്കുരു-ഹുബ്ബള്ളി റൂട്ടിൽ റെയിൽവേ സുരക്ഷാ കമ്മീഷ്ണറുടെ പരിശോധന ആരംഭിച്ചു. പരിശോധന പൂർത്തിയായി കഴിഞ്ഞാൽ ഡിസംബർ ആ​ദ്യം മുതൽ ട്രെയിനുകൾ കടത്തിവിടും.

Read More
Click Here to Follow Us