പിഎസ്ഐ പരീക്ഷാഫലം റദ്ദാക്കിയതിനെതിരെ പ്രതിഷേധം; ഉദ്യോഗാർഥികളെ സന്ദർശിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

ബെംഗളൂരു: പോലീസ് സബ് ഇൻസ്‌പെക്ടർ (പിഎസ്‌ഐ) പരീക്ഷാ കുംഭകോണം സൃഷ്ടിച്ച ചൂട് അണയാതെ ആളിക്കത്തുന്നു. 2021 ഒക്‌ടോബർ 3-ന് നടന്ന പരീക്ഷയിൽ വിജയിത് 300-ലധികം ഉദ്യോഗാർത്ഥികളാണ് എന്നാൽ ആ പരീക്ഷാഫലം റദ്ദാക്കാനുള്ള സർക്കാരിന്റെ തീരുമാനത്തിനെതിരെ ഉദ്യോഗാർത്ഥികൾ ബെംഗളൂരുവിന്റെ ഹൃദയഭാഗത്തുള്ള ഫ്രീഡം പാർക്കിൽ ശനിയാഴ്ച പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധം രൂക്ഷമായതോടെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ ശ്രദ്ധയിൽപെടുകയും ഫ്രീഡം പാർക്കിൽ പ്രകടന ഭാഗത്ത് എത്തിപ്പെടുകയും ചെയ്തു. നിരവധി ഉദ്യോഗാർത്ഥികൾ ക്രമക്കേടിലൂടെ കടന്നുകയറിയതായി കണ്ടെത്തിയതിനെത്തുടർന്ന് സർക്കാർ ഫലം റദ്ദാക്കുകയും ഏപ്രിലിൽ പുനഃപരീക്ഷ നടത്താൻ ഉത്തരവിടുകയും ചെയ്തത്. ഇവരിൽ…

Read More

പൊലീസ് സ്റ്റേഷനു നേരെ ആക്രമണം: കോർപറേറ്റർ അറസ്റ്റിൽ

ബെംഗളൂരു: ഹുബ്ബള്ളി പൊലീസ് സ്റ്റേഷൻ ആക്രമിച്ച കേസിലെ മുഖ്യ പ്രതികളിലൊരാളായ ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) ജില്ലാ പ്രസിഡന്റ് കോർപറേറ്റർ നസീർ അഹമ്മദ് ഹൊന്യാൽ അറസ്റ്റിൽ. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 138 ആയി ഉയർന്നു. കാർവാർ റോഡിലെ വസതിയിൽ നിന്നാണ് നസീറിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം മുംബൈയിൽ നിന്ന് അറസ്റ്റ് ചെയ്ത വസീം പഠാൻ മൗലവിയെ ചോദ്യം ചെയ്തു വരികയാണ്. അക്രമ സമയത്ത് ഇയാൾ പൊലീസ് സ്റ്റേഷന്റെ ടവർ ലൊക്കേഷനിൽ നിന്ന് മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് മൊബൈൽ കോളുകൾ വിളിച്ചതായും…

Read More

പ്രതിഷേധം കെട്ടടങ്ങാതെ ഹുബ്ബള്ളി

ബെംഗളൂരു: മതവികാരം വ്രണപ്പെടുത്തുന്ന സോഷ്യൽ മീഡിയ പോസ്റ്റിനെതിരെ പ്രതിഷേധിച്ച ആയിരക്കണക്കിന് ആളുകൾ ശനിയാഴ്ച രാത്രി പോലീസ് സ്റ്റേഷൻ ആക്രമിച്ചതിനെ തുടർന്ന് 12 പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ഏഴ് പോലീസ് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. കലാപവുമായി ബന്ധപ്പെട്ട് 87 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്, കൂടുതൽ പേരെ പിടികൂടാൻ സാധ്യതയുണ്ട്. സെക്ഷൻ 144 പ്രകാരമുള്ള നിരോധനാജ്ഞകൾ നഗരത്തിലുടനീളം ഏർപ്പെടുത്തിയിട്ടുണ്ട്, കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ അധിക പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. പോലീസുകാരെയും സ്വകാര്യ സ്വത്തുക്കളെയും പൊതു വാഹനങ്ങളെയും ആക്രമിച്ച് രാത്രിയിൽ ജനക്കൂട്ടം തെരുവുകളിലൂടെ ഓടി. അഭിഷേക്…

Read More

കരാറുകാരന്റെ മരണം: ഈശ്വരപ്പയുടെ അറസ്റ്റ് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ 24 മണിക്കൂർ ധർണ നടത്തി

ബെംഗളൂരു: കരാറുകാരൻ സന്തോഷ് പാട്ടീലിന്റെ ആത്മഹത്യയിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ ഘരാവോ (തടങ്കലിൽ വെക്കാൻ) ചെയ്യാൻ ശ്രമിച്ച കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചു. തുടർന്ന് വിധാനസൗധയ്ക്ക് മുന്നിൽ കോൺഗ്രസ് നേതാക്കളുടെ 24 മണിക്കൂർ നീണ്ട സമരം വെള്ളിയാഴ്ച ഉച്ചയോടെ സമാപിക്കും. പണികൾക്കായി കെട്ടിക്കിടക്കുന്ന ബില്ലുകൾ തീർക്കാൻ ആത്മഹത്യ ചെയ്ത പാട്ടീലിനോട് 40 ശതമാനം കമ്മീഷൻ ആവശ്യപ്പെട്ട ആർഡിപിആർ മന്ത്രി കെഎസ് ഈശ്വരപ്പയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും ബെംഗളൂരുവിൽ നിന്നുള്ള എംഎൽഎമാരും ഞാനും ധർണയിലിരിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് ഡികെ…

Read More

മിശ്രവിവാഹത്തിൽ ലൗ ജിഹാദ് ആരോപണം; പെൺകുട്ടിയുടെ മാതാപിതാക്കൾ രംഗത്ത്

ബെംഗളൂരു: മുസ്ലീം യുവാവുമായി ഹിന്ദു പെൺകുട്ടി രജിസ്റ്റർ ചെയ്ത വിവാഹം ലവ് ജിഹാദ് ആണെന്ന് ആരോപിച്ച് എസ്എസ്കെ കമ്മ്യൂണിറ്റിയിലെയും ഹിന്ദു സംഘടനകളിലെയും അംഗങ്ങളും ബുധനാഴ്ച സബ് അർബൻ പോലീസ് സ്റ്റേഷന് മുന്നിൽ വൻ പ്രതിഷേധം നടത്തി. രാത്രി വൈകുവോളം പ്രതിഷേധം സംഘടിപ്പിച്ചിരുന്നു, ഏപ്രിൽ 7 ഉച്ചയ്ക്ക് 12:00 ന് മുമ്പ് പോലീസ് പെൺകുട്ടിയെ കണ്ടെത്തി അവളുടെ കുടുംബാംഗങ്ങൾക്ക് കൈമാറണമെന്ന വ്യവസ്ഥയോടെയാണ് പ്രതിഷേധം പിൻവലിച്ചത്. ഉങ്കലിലെ സ്നേഹ ദമാംഗറും കേഷ്വാപൂരിലെ ഇബ്രാഹിം സെയ്ദും തമ്മിൽ പ്രണയത്തിലായിരുന്നു, ഫെബ്രുവരി 11 ന് ഗഡാഗിലെ സബ് രജിസ്ട്രാർ ഓഫീസിൽ…

Read More

തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷ വേണമെന്ന് പ്രതിഷേധക്കാർ

ബെംഗളൂരൂ: ട്രേഡ് യൂണിയനുകൾ ചൊവ്വാഴ്ച നൽകിയ ദ്വിദിന രാജ്യവ്യാപക സമര ആഹ്വാനത്തിന്റെ ഭാഗമായി വിവിധ തൊഴിലാളി സംഘടനകളിലെ അംഗങ്ങളുടെ പ്രതിഷേധ പ്രകടനം നടത്തി. കേന്ദ്രത്തിന്റെ ജനവിരുദ്ധ, കർഷക വിരുദ്ധ, തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ മുദ്രാവാക്യം വിളിച്ച തൊഴിലാളികൾ ഡോ.ബി.ആർ.അംബേദ്കർ സർക്കിളിൽ നിന്ന് ക്ലോക്ക് ടവറിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ കോർപറേറ്റുകളുടെ താൽപര്യം സംരക്ഷിക്കുകയാണെന്ന് സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി സുനിൽകുമാർ ബജാൽ ആരോപിച്ചു. കോർപ്പറേറ്റുകളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ തൊഴിൽ നിയമങ്ങൾ ഭേദഗതി ചെയ്തു. അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന്റെ ചൂട് നേരിടുന്ന തൊഴിലാളികൾക്ക്…

Read More

റോഡുകളുടെ ദുരവസ്ഥ; മല്ലേശ്വരം നിവാസികൾ പ്രതിഷേധത്തിൽ.

ബെംഗളൂരു: മല്ലേശ്വരത്തെ റോഡുകളുടെ ദുസ്ഥിതിക്ക് അടിയന്തര പരിഹാരം തേടുന്നതിനായുള്ള പ്രതിഷേധത്തിന് സാക്കു, റോഡ് ബേക്കു’ (മതി, ഇനി റോഡു വേണം) പ്ലക്കാർഡുമായി നിരത്തിലിറിങ്ങിയ പ്രതിഷേധക്കാൻ ഒരുങ്ങുകയാണ് പ്രദേശവാസികൾ. വൈദ്യുതി വിതരണ കമ്പനിയായ ബെസ്കോമും സ്വകാര്യ ടെലികോം കമ്പനികളും മത്സരിച്ച് കുത്തിക്കുഴിക്കുന്നതാണ് റോഡുകളുടെ ഈ ദുരവസ്ഥയ്ക്ക് കാരണം. നിലവിൽ ഉള്ള റോഡിലൂടെ വാഹനങ്ങൾ ഒടിക്കാനോ, കുട്ടികൾക്കും മുതിർന്ന പൗരന്മാന്മാർക്കും സ്വതന്ത്രമായി പുറത്തിറങ്ങാനോ ഉള്ള സാഹചര്യമില്ലെന്നും പ്രദേശവാസികൾ പരാതിപ്പെടുന്നു. മാസങ്ങളായി നടന്നു വരുന്ന കേബിളിടലിനു അവസാനമില്ലെന്നു കണ്ടതോടെയാണ് പ്രതിഷേധ മാർഗം സ്വീകരിച്ചതെന്നും സന്നദ്ധ സംഘടനാ പ്രതിനിധികൾ പറഞ്ഞു.

Read More

മെച്ചപ്പെട്ട വേതനം ആവശ്യപ്പെട്ട് ആയിരക്കണക്കിന് അസംഘടിത തൊഴിലാളികൾ പ്രതിഷേധിച്ചു.

ബെംഗളൂരു: അങ്കണവാടി, ഉച്ചഭക്ഷണ തൊഴിലാളികൾ, ഓട്ടോറിക്ഷാ ഡ്രൈവർമാർ, മറ്റ് അസംഘടിത മേഖലകളിലെ ആയിരക്കണക്കിന് തൊഴിലാളികൾ തങ്ങളുടെ വിവിധ ആവശ്യങ്ങളുന്നയിച്ച് ബെംഗളൂരുവിന്റെ നഗരഹൃദയമായ ഫ്രീഡം പാർക്കിൽ വൻ പ്രതിഷേധ റാലി നടത്തി. സംസ്ഥാന അങ്കണവാടി വർക്കേഴ്‌സ് അസോസിയേഷൻ, കർണാടക ഓട്ടോ റിക്ഷാ ഡ്രൈവേഴ്‌സ് ഫെഡറേഷൻ, കർണാടക സ്റ്റേറ്റ് ഫെഡറേഷൻ ഓഫ് മിഡ്-ഡേ മീൽ എംപ്ലോയീസ്, മറ്റ് ട്രേഡ് യൂണിയൻ എന്നിവയെയാണ് സെന്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസ് (സിഐടിയു) ബജറ്റ് സെഷൻ ചലോ പ്രതിഷേധ റാലിയിൽ അണിനിരത്തിയത്. കർണാടകയിൽ നിന്നും ആയിരക്കണക്കിന് പ്രവർത്തകരാണ് റാലിയിൽ പങ്കെടുത്തത്.…

Read More

ഗതാഗതക്കുരുക്ക്: നഗരത്തിൽ പ്രതിഷേധങ്ങൾ അനുവദിക്കില്ല- ഹൈക്കോടതി

ബെംഗളൂരു : ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിൽ വ്യാഴാഴ്ച കർണാടക ഹൈക്കോടതി ആശങ്ക രേഖപ്പെടുത്തി, മേക്രി സർക്കിളിലെ തിരക്ക് കാരണം ബെഞ്ചിലിരുന്ന ജഡ്ജിമാർ കോടതി വളപ്പിലെത്താൻ ഒരു മണിക്കൂർ എടുത്തതായി ബെഞ്ച് നിരീക്ഷിച്ചു. കോൺഗ്രസ് സംസ്ഥാന ഘടകത്തിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച നഗരത്തിൽ ‘മേക്കേദാട്ടു മാർച്ച് – വെള്ളത്തിനായി പദയാത്ര’ നടത്തിയിരുന്നു. മേക്കേദാട്ടു മാർച്ചിനെ പരാമർശിക്കാതെ, ഫ്രീഡം പാർക്ക് ഒഴികെ നഗരത്തിൽ മറ്റൊരിടത്തും പ്രതിഷേധം അനുവദിക്കരുതെന്ന് കോടതി സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചു. സ്വമേധയാ സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി, ജസ്റ്റിസ് എസ്…

Read More

മാർച്ച് 4 മുതൽ 30 വരെ വിധാന സൗധയ്ക്ക് ചുറ്റും പ്രതിഷേധം നിരോധിച്ചു.

ബെംഗളൂരു: മാർച്ച് 4 മുതൽ 30 വരെ വിധാന സൗധയുടെ രണ്ട് കിലോമീറ്റർ ചുറ്റളവിൽ രാവിലെ 6 മുതൽ 12 വരെ നിരോധനാജ്ഞ ഏർപ്പെടുത്തി. ഏതാനും രാഷ്ട്രീയ പാർട്ടികളും സംഘടനകളും അധികാരക്കസേരയ്ക്ക് സമീപം പ്രതിഷേധങ്ങളും കുത്തിയിരിപ്പുകളും മാർച്ചുകളും ധർണ/ സത്യാഗ്രഹവും നടത്താനുള്ള സാധ്യത സൂചിപ്പിക്കുന്ന ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് നിരോധനാജ്ഞ ഏർപ്പെടുത്തുന്നതെന്ന് സിറ്റി പോലീസ് മേധാവി കമൽ പന്ത് അറിയിച്ചു. മാർച്ച്, ധർണ/ സത്യാഗ്രഹം തുടങ്ങിയ പ്രവർത്തനങ്ങൾ നിയമസഭയുടെ ബജറ്റ് സമ്മേളനത്തെയും വാഹനഗതാഗതത്തെയും തടസ്സപ്പെടുത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു. അതേയ്തുടർന്ന് അഞ്ചോ അതിലധികമോ ആളുകളുടെ…

Read More
Click Here to Follow Us