ക്ഷേത്ര നിർമ്മാണം; ബി യു കാമ്പസിൽ പ്രതിഷേധം തുടരുന്നു

ബെംഗളൂരു: സർവ്വകലാശാലയുടെ ജ്ഞാനഭാരതി ക്യാമ്പസിൽ ക്ഷേത്രം നിർമ്മിക്കുന്നതിനെതിരെ വിദ്യാർത്ഥികളും ജീവനക്കാരും വ്യാഴാഴ്ചയും പ്രതിഷേധം തുടർന്നു. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് സമീപം തടിച്ചുകൂടിയ നൂറുകണക്കിന് വിദ്യാർഥികൾ ഗണേശ ക്ഷേത്രം നിർമിക്കാൻ അനുവദിച്ച അനുമതി പിൻവലിക്കണമെന്ന് സർവകലാശാല അധികൃതരോട് ആവശ്യപ്പെട്ടു. നിർമാണ ചുമതലയുള്ള ബിബിഎംപി എൻജിനീയർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഗവർണർ, ചീഫ് സെക്രട്ടറി, ബിബിഎംപി ചീഫ് കമ്മീഷണർ എന്നിവർക്ക് പരാതി നൽകാനും തീരുമാനിച്ചു. അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമെതിരെ എഞ്ചിനീയർ പോലീസിൽ പരാതി നൽകിയതായി ബെംഗളൂരു യൂണിവേഴ്‌സിറ്റി പോസ്റ്റ് ഗ്രാജ്വേറ്റ് ആൻഡ് റിസർച്ച് സ്‌കോളേഴ്‌സ് യൂണിയൻ വൈസ് പ്രസിഡന്റ് ലോകേഷ് റാം പറഞ്ഞു.…

Read More

മാലിന്യ പ്ലാന്റിന്റെ ദീർഘകാല പിടിപ്പുകേടിനെതിരെ പ്രതിഷേധിച്ച് ഇലക്‌ട്രോണിക് സിറ്റി നിവാസികൾ

ബെംഗളൂരു: ഇലക്‌ട്രോണിക് സിറ്റിയിലെ മുനിസിപ്പൽ ഖരമാലിന്യ (എംഎസ്‌ഡബ്ല്യു) പ്ലാന്റിന്റെ ദീർഘകാല കെടുകാര്യസ്ഥത മൂലമുണ്ടാകുന്ന ഭയാനകമായ ജീവിത സാഹചര്യങ്ങളിലും വായു, ജല മലിനീകരണത്തിലും പ്രതിഷേധിച്ച് ചിക്കനഗമംഗല, ദൊഡ്ഡനാഗമംഗല, സമീപ ഗ്രാമങ്ങളിൽ നിന്നുള്ള നൂറുകണക്കിന് പൗരന്മാർ പ്ലാന്റിന് സമീപം വലിയ തോതിലുള്ള പ്രതിഷേധം നടത്തി. പ്ലാന്റിൽ നിന്ന് പുറപ്പെടുന്ന രൂക്ഷമായ പുക കാരണം, ഇവിടെ താമസിക്കുന്നവർ വർഷങ്ങളായി ഓക്കാനം, ശ്വാസതടസ്സം, തലവേദന എന്നിവയുൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളുമായി പൊരുതുകയാണ്. COVID-19 പാൻഡെമിക് ഇടയിൽ ഒരു ഇടവേള ഉണ്ടാക്കിയെങ്കിലും 2018 മുതൽ ഇതിനെതിരെ പ്രതിഷേധിക്കുകയാണെന്ന്, ”പ്രദേശവാസിയും ഇലക്ട്രോണിക് സിറ്റി റൈസിംഗ് ഗ്രൂപ്പിലെ…

Read More

കുഴികളുള്ള റോഡിനെതിരെ അസാധാരണമായ പ്രതിഷേധം; റോഡിൽ യമനെ നിർത്തി അസ്വസ്ഥരായ ബെംഗളൂരു നിവാസികൾ

ബെംഗളൂരു: കനകപുര റോഡിലെ ചേഞ്ച് മേക്കേഴ്‌സും (സിഎംകെആർ) ബെംഗളൂരുവിലെ അഞ്ജനപുര നിവാസികളും ജൂലൈ 23 ന് അസാധാരണമായ പ്രതിഷേധം സംഘടിപ്പിച്ചു. 13 കിലോമീറ്റർ നീളമുള്ള അഞ്ജനപുര 80 അടി റോഡിലൂടെ യാത്ര ചെയ്യാൻ നിവാസികൾ ഹിന്ദു ദേവനായ യമനെയും അദ്ദേഹത്തിന്റെ പോത്തിനൊപ്പം ക്ഷണിച്ചു. കനകപുര റോഡിലെ 80-ലധികം റസിഡന്റ് വെൽഫെയർ അസോസിയേഷനുകളുടെ സംഘടനയാണ് സിഎംകെആർ. റോഡിന്റെ ശോചനീയാവസ്ഥയിൽ മനംനൊന്ത്, റോഡിലെ കുഴികളും കരിങ്കൽ നിറഞ്ഞ ഭാഗങ്ങളും ഉയർത്തിക്കാട്ടാനും സർക്കാർ അധികാരികൾ നടപടിയെടുക്കാനും വേണ്ടിയാണ് പ്രതിഷേധക്കാർ ഈ പ്രതിഷേധം സംഘടിപ്പിച്ചത്. കനകപുര റോഡിനെ ബന്നാർഘട്ട റോഡുമായി…

Read More

ദേവനഹള്ളിയിൽ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ബെംഗളൂരുവിൽ കർഷകരുടെയും വിദ്യാർത്ഥികളുടെയും പ്രതിഷേധം

ബെംഗളൂരു: ദേവനഹള്ളിയിൽ കർഷകരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷനും (എഐഎസ്എ) ഫ്രൈഡേസ് ഫോർ ഫ്യൂച്ചറും (എഫ്എഫ്എഫ്) സംയുക്ത പ്രതിഷേധം സംഘടിപ്പിച്ചു. ജൂൺ 22 ന് ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ വെച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്, ദേവനഹള്ളിയിൽ നിന്നുള്ള നാല് കർഷകർ ഉൾപ്പെടെ 20 ഓളം പേർ പാർക്കിൽ ഒത്തുകൂടി. 1,777 ഏക്കർ ഫലഭൂയിഷ്ഠമായ കൃഷിഭൂമി ഏറ്റെടുക്കാനുള്ള കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡെവലപ്‌മെന്റ് ബോർഡിന്റെ (കെഐഎഡിബി) പദ്ധതിയിൽ പ്രതിഷേധിച്ച് ദേവനഹള്ളിയിലെ കർഷകർ 120 ദിവസത്തിലേറെയായി അനിശ്ചിതകാല സമരത്തിലാണ്.

Read More

മാലിന്യ സംസ്‌കരണ യൂണിറ്റിൽ നിന്നും അസഹനീയ ദുർഗന്ധം; ബിബിഎംപി മാലിന്യ യൂണിറ്റ് ഓഫീസ് ഉപരോധിക്കാൻ തീരുമാനിച്ച് നാട്ടുകാർ

WASTE DISPOSAL BBMP

ബെംഗളൂരു: ലിംഗധീരനഹള്ളിയിലെ മാലിന്യ സംസ്‌കരണ യൂണിറ്റ് അടച്ചുപൂട്ടണമെന്ന ആവർത്തിച്ചുള്ള ആവശ്യങ്ങളിൽ പരിഹാരം കാണാത്തതിനെ തുടർന്ന് ഹെമ്മിഗെപുര വാർഡിലെ ബനശങ്കരി ആറാം ഘട്ട നിവാസികൾ കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് (കെഎസ്പിസിബി) ഓഫീസ് ഉപരോധിക്കാൻ തീരുമാനിച്ചു. 150 ടൺ ശേഷിയുള്ള മാലിന്യ സംസ്കരണ യൂണിറ്റ് ഏതാനും മാസങ്ങൾക്കുമുമ്പ് സുപ്രീം കോടതിയുടെ നിർദേശത്തെ തുടർന്നാണ് വീണ്ടും തുറന്നതെന്നും ബിബിഎംപി സംസ്കരണത്തിനായി ടൺ കണക്കിന് മാലിന്യം അയച്ചുതുടങ്ങിയതായും താമസക്കാർ പറയുന്നു. ഞങ്ങളുടെ വീട്ടിൽ കുട്ടികളും പ്രായമായവരും ഉണ്ടെന്നും അസഹനീയമാണ് ദുർഗന്ധമാണ് വീടുകളിൽ നിറയുന്നതെന്നും അതിലുപരി ഈച്ചകൾ ഭക്ഷണത്തിലും…

Read More

ആഗസ്റ്റ് ഒന്നിന് സംസ്ഥാന വ്യാപകമായി പ്രതിഷേധം പ്രഖ്യാപിച്ച് കർഷകത്തൊഴിലാളികൾ 

ബെംഗളൂരു: കർഷകത്തൊഴിലാളികളുടെ ക്ഷേമം അവഗണിക്കുന്ന സർക്കാർ നയങ്ങൾക്കെതിരെ ആഗസ്റ്റ് ഒന്നിന് എല്ലാ ജില്ലകളിലും കർഷക തൊഴിലാളി സംഘടനകളുടെ സംയുക്ത ഫോറം സംസ്ഥാന വ്യാപകമായി പ്രതിഷേധം പ്രഖ്യാപിച്ചു. എം‌ജി‌എൻ‌ആർ‌ഇ‌ജി‌എസിന് കീഴിലുള്ള ഉറപ്പായ തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിക്കുക മുതൽ ഗ്രാമീണ ഉൾപ്രദേശങ്ങളിൽ വർഗീയ സംഘർഷത്തിന്റെ “വിഷം” പടർത്തുന്ന ഗോസംരക്ഷണ ബ്രിഗേഡുകൾക്കും മറ്റ് ഗ്രൂപ്പുകൾക്കും കർശനമായ നിരോധനം വരെ 28 ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭം. 11.86 കോടി കർഷകരേക്കാൾ 14.45 കോടി കർഷകത്തൊഴിലാളികൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി, ഭൂരഹിതർക്ക് ഭൂമി അനുവദിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കണമെന്ന് ഫോറം സർക്കാരിനോട് ആവശ്യപ്പെടുകയും അനൗപചാരിക…

Read More

ശിവമോഗയിൽ ബജ്‌റംഗ്ദൾ പ്രവർത്തകനു നേരെ ആക്രമണം

ഷി​വ​മൊ​ഗ: തി​ങ്ക​ളാ​ഴ്ച രാ​ത്രി ശി​വ​മൊ​ഗ​യി​ലെ രാ​ജീ​വ് ഗാ​ന്ധി ബ​ദ​വ​നെ​യി​ൽ ബജ്‌റംഗ്ദൾ പ്ര​വ​ർ​ത്ത​ക​ന് മ​ർദ്ദന​മേറ്റു. കൈക്ക് പരിക്കേറ്റ കണ്ഠരാജുവിനെ(27) മക്ഗാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം നടന്നതെന്ന് പോലീസ് സൂപ്രണ്ട് ബിഎം ലക്ഷ്മി പ്രസാദ് ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. അഞ്ച് യുവാക്കൾ മാരകായുധങ്ങളുമായി കണ്ഠരാജുവിനെ ആക്രമിക്കുകയായിരുന്നു. മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്, സംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്.

Read More

ശിവന്റെ വേഷത്തിലെത്തി പ്രതിഷേധം; യുവാവിനെതിരെ കേസെടുത്തു

അസാം: അവശ്യസാധനങ്ങളുടെ വിലവര്‍ധനവിൽ പ്രതിഷേധിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ശിവന്റെ വേഷം ധരിച്ചായിരുന്നു ബിരിഞ്ചി ബോറ എന്ന യുവാവിന്റെ ആക്ഷേപ ഹാസ്യ രൂപത്തിലുള്ള പ്രതിഷേധം. മതവികാരം വ്രണപ്പെടുത്തി എന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്. ശനിയാഴ്ച നഗാവിലായിരുന്നു യുവാവിന്റെ പ്രതിഷേധം. പാര്‍വതിയുടെ വേഷമിട്ട പരിഷ്മിതയോടൊപ്പം ശിവന്റെ വേഷഭൂഷാദികളോടെ ബൈക്കിലെത്തിയ ബിരിഞ്ചി ബൈക്ക് നിര്‍ത്തി പെട്രോള്‍ തീര്‍ന്നതായി അഭിനയിച്ചു കൊണ്ട് മോദി സര്‍ക്കാരിന് കീഴില്‍ ഇന്ധനവില വർധിക്കുന്നതിൽ പ്രതിഷേധിക്കാന്‍ തുടങ്ങി. തുടര്‍ന്ന് ശിവനും പാര്‍വതിയും തമ്മിലുള്ള കലഹത്തിന്റെ രൂപത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെയും വിലവര്‍ധനവിനെതിരെയും ബിരിഞ്ചി ശബ്ദമുയര്‍ത്തി. വിലക്കയറ്റത്തിനെതിരെ…

Read More

കർണാടകയിലുടനീളം രാസവള ക്ഷാമം; പരാതിപ്പെട്ട് കർഷകർ 

ബെംഗളൂരു: ഖാരിഫ് സീസണായതോടെ കർണാടകയിലുടനീളം വിതയാരംഭിച്ചു അതുകൊണ്ടുതന്നെ വളങ്ങൾ ഏറ്റവും ആവശ്യമുള്ള സമയമാണിത്. എന്നാൽ സംസ്ഥാനത്തുടനീളമുള്ള കർഷകർ തങ്ങളുടെ കാർഷിക പ്രവർത്തനങ്ങൾക്ക് ഈ നിർണായക സമായത്ത് കടുത്ത ക്ഷാമം നേരിടുന്നതായും വളങ്ങളുടെ കരിഞ്ചന്തയുണ്ടെന്ന് പരാതിപ്പെടുകയും ചെയ്തു. ജൂൺ, ജൂലൈ മാസങ്ങളിൽ വളങ്ങൾക്ക് ഡിമാൻഡ് ഏറ്റവും കൂടുതലാണ്, സാധനങ്ങളുടെ അഭാവമോ, അശാസ്ത്രീയമായ വ്യാപാരികളുടെ പൂഴ്ത്തിവയ്പ്പോ മൂലമോ ഉണ്ടാകുന്ന ക്ഷാമം കാർഷികോൽപ്പാദനത്തിൽ വലിയ കുറവിന് കാരണമാകും. വ്യാപാരികൾ യഥാർത്ഥ വിലയേക്കാൾ കൂടുതലാണ് വളങ്ങൾക്ക് ഈടാക്കുന്നതെന്നും പാവപ്പെട്ട കർഷകർക്ക് താങ്ങാനാകുന്നതിലും കൂടുതലാണ് വിലയെന്നും കർഷക നേതാവ് രമേഷ് ഹൂഗർ…

Read More

ബെംഗളൂരു യൂണിവേഴ്‌സിറ്റി ബന്ദിന് ആഹ്വാനം ചെയ്ത് റിസർച്ച് സ്‌കോളേഴ്‌സ് അസോസിയേഷൻ

protest strike

ബെംഗളൂരു: ബെംഗളൂരു യൂണിവേഴ്സിറ്റി പോസ്റ്റ് ഗ്രാജ്വേറ്റ് ആൻഡ് റിസർച്ച് സ്കോളേഴ്സ് അസോസിയേഷൻ തിങ്കളാഴ്ച സ്ഥാപനത്തിൽ ബന്ദിന് ആഹ്വാനം ചെയ്തിതു. രണ്ട് ഗവേഷകർക്കെതിരെ ഫിനാൻസ് ഓഫീസർ (ഇൻ-ചാർജ്) ജയലക്ഷ്മി ആർ നൽകിയ പരാതിയിൽ പ്രതിഷേധിച്ചാണ് ആഹ്വാനം. രാവിലെ 10 മണിക്ക് സർവകലാശാല അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് മുന്നിൽ പ്രതിഷേധം ആരംഭിക്കുമെന്നും രണ്ടായിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുമെന്നും അസോസിയേഷൻ അറിയിച്ചു. വിദ്യാർഥികൾക്കെതിരെ നൽകിയ പരാതി പിൻവലിക്കുന്നത് വരെ സമരം അവസാനിപ്പിക്കില്ലെന്ന് ഗവേഷകനായ ലോകേഷ് റാം പറഞ്ഞു. തിങ്കളാഴ്ചയും ക്ലാസുകൾ ബഹിഷ്കരിക്കുമെന്ന് വിദ്യാർഥികൾ പറഞ്ഞു.

Read More
Click Here to Follow Us