ശിവന്റെ വേഷത്തിലെത്തി പ്രതിഷേധം; യുവാവിനെതിരെ കേസെടുത്തു

അസാം: അവശ്യസാധനങ്ങളുടെ വിലവര്‍ധനവിൽ പ്രതിഷേധിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ശിവന്റെ വേഷം ധരിച്ചായിരുന്നു ബിരിഞ്ചി ബോറ എന്ന യുവാവിന്റെ ആക്ഷേപ ഹാസ്യ രൂപത്തിലുള്ള പ്രതിഷേധം. മതവികാരം വ്രണപ്പെടുത്തി എന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്. ശനിയാഴ്ച നഗാവിലായിരുന്നു യുവാവിന്റെ പ്രതിഷേധം. പാര്‍വതിയുടെ വേഷമിട്ട പരിഷ്മിതയോടൊപ്പം ശിവന്റെ വേഷഭൂഷാദികളോടെ ബൈക്കിലെത്തിയ ബിരിഞ്ചി ബൈക്ക് നിര്‍ത്തി പെട്രോള്‍ തീര്‍ന്നതായി അഭിനയിച്ചു കൊണ്ട് മോദി സര്‍ക്കാരിന് കീഴില്‍ ഇന്ധനവില വർധിക്കുന്നതിൽ പ്രതിഷേധിക്കാന്‍ തുടങ്ങി. തുടര്‍ന്ന് ശിവനും പാര്‍വതിയും തമ്മിലുള്ള കലഹത്തിന്റെ രൂപത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെയും വിലവര്‍ധനവിനെതിരെയും ബിരിഞ്ചി ശബ്ദമുയര്‍ത്തി. വിലക്കയറ്റത്തിനെതിരെ…

Read More
Click Here to Follow Us