ഗതാഗതക്കുരുക്ക്: നഗരത്തിൽ പ്രതിഷേധങ്ങൾ അനുവദിക്കില്ല- ഹൈക്കോടതി

ബെംഗളൂരു : ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിൽ വ്യാഴാഴ്ച കർണാടക ഹൈക്കോടതി ആശങ്ക രേഖപ്പെടുത്തി, മേക്രി സർക്കിളിലെ തിരക്ക് കാരണം ബെഞ്ചിലിരുന്ന ജഡ്ജിമാർ കോടതി വളപ്പിലെത്താൻ ഒരു മണിക്കൂർ എടുത്തതായി ബെഞ്ച് നിരീക്ഷിച്ചു.

കോൺഗ്രസ് സംസ്ഥാന ഘടകത്തിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച നഗരത്തിൽ ‘മേക്കേദാട്ടു മാർച്ച് – വെള്ളത്തിനായി പദയാത്ര’ നടത്തിയിരുന്നു. മേക്കേദാട്ടു മാർച്ചിനെ പരാമർശിക്കാതെ, ഫ്രീഡം പാർക്ക് ഒഴികെ നഗരത്തിൽ മറ്റൊരിടത്തും പ്രതിഷേധം അനുവദിക്കരുതെന്ന് കോടതി സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചു.

  സെപ്റ്റംബർ 1 മുതൽ ബെംഗളൂരു വിമാനത്താവളത്തിൽ ലാൻഡിംഗിനും ഫീസ്: ടിക്കറ്റ് നിരക്കിൽ വലിയ മാറ്റങ്ങൾ

സ്വമേധയാ സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി, ജസ്റ്റിസ് എസ് ആർ കൃഷ്ണ കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയത്.

നഗരത്തിലെ ഗതാഗതക്കുരുക്ക് സംബന്ധിച്ച് 2021-ൽ കോടതിയിലെ സിറ്റിങ് ജഡ്ജി എഴുതിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി സ്വമേധയാ പൊതുതാൽപര്യ കേസ് എടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോറിയും ജീപ്പും കൂട്ടിയിടിച്ച് നവദമ്പതികൾ മരിച്ചു
[masterslider id="10"]

Related posts