ബെംഗളൂരു: അങ്കണവാടി, ഉച്ചഭക്ഷണ തൊഴിലാളികൾ, ഓട്ടോറിക്ഷാ ഡ്രൈവർമാർ, മറ്റ് അസംഘടിത മേഖലകളിലെ ആയിരക്കണക്കിന് തൊഴിലാളികൾ തങ്ങളുടെ വിവിധ ആവശ്യങ്ങളുന്നയിച്ച് ബെംഗളൂരുവിന്റെ നഗരഹൃദയമായ ഫ്രീഡം പാർക്കിൽ വൻ പ്രതിഷേധ റാലി നടത്തി.
സംസ്ഥാന അങ്കണവാടി വർക്കേഴ്‌സ് അസോസിയേഷൻ, കർണാടക ഓട്ടോ റിക്ഷാ ഡ്രൈവേഴ്‌സ് ഫെഡറേഷൻ, കർണാടക സ്റ്റേറ്റ് ഫെഡറേഷൻ ഓഫ് മിഡ്-ഡേ മീൽ എംപ്ലോയീസ്, മറ്റ് ട്രേഡ് യൂണിയൻ എന്നിവയെയാണ് സെന്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസ് (സിഐടിയു) ബജറ്റ് സെഷൻ ചലോ പ്രതിഷേധ റാലിയിൽ അണിനിരത്തിയത്.
കർണാടകയിൽ നിന്നും ആയിരക്കണക്കിന് പ്രവർത്തകരാണ്
റാലിയിൽ പങ്കെടുത്തത്. അസംഘടിത മേഖലയിലെ ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് എസ് വരലക്ഷ്മി കുറ്റപ്പെടുത്തി.
കൂടാതെ ദിവസവേതന തൊഴിലാളികൾ, അങ്കണവാടി ജീവനക്കാർ, അറ്റൻഡർമാർ, ഉച്ചഭക്ഷണ ജീവനക്കാർ എന്നിവർ നിരവധി പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും എന്നിട്ടും അവർക്ക് ലഭിക്കേണ്ട മിനിമം വേതനം പോലും നിഷേധിക്കപ്പെടുകയാണെന്നും എസ് വരലക്ഷ്മി കൂട്ടിച്ചേർത്തു.
തുടർന്ന് പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് ഫ്രീഡം പാർക്കിലെത്തി സമരക്കാരുമായി സംവദിക്കുകയും മുഖ്യമന്ത്രി ബസവരാജ് ബൊമ്മായിയോട് ഏവരുടെയും ആവശ്യങ്ങൾ ഉന്നയിക്കാമെന്ന് ഉറപ്പ് നൽകകുകയും തുടർന്ന് സമരം ഒത്തുതീർപ്പാകുകയും ചെയ്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.