കോണ്‍ഗ്രസ്‌ എം.എല്‍.എ.തന്‍വീര്‍ സേട്ടിനെ വധിക്കാന്‍ ശ്രമിച്ച കൊലയാളിക്ക് കഴുത്ത് വെട്ടാന്‍ ഉള്ള പരിശീലനം ലഭിച്ചത് കേരളത്തില്‍ നിന്ന്;പഠിച്ചത് നായ്ക്കളെ വെട്ടി.

ബെംഗളൂരു : കർണാടക എംഎൽഎ തൻവീർ സേട്ടിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവർത്തകൻ ആബിദ് പാഷയെ അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ മുഖ്യ സൂത്രധാരനായ ആബിദാണ് നേരത്തെ പിടിയിലായ ഫറാൻ പാഷയ്ക്കു പരിശീലനം നൽകിയതെന്ന് പൊലീസ് പറയുന്നു. ആബിദിനെതിരെ കൊലപാതകം ഉൾപ്പെടെ മറ്റ് 9 കേസുകൾ നിലവിലുണ്ട്.

ഒക്ടോബറിൽ ഫറാൻ പാഷയെ കേരളത്തിലെത്തിച്ച ആബിദ്, കഴുത്തു വെട്ടി കൊലചെയ്യുന്നതിനുള്ള പരിശീലനം നൽകിയതായി പൊലീസ് അവകാശപ്പെട്ടു. തെരുവുനായ്ക്കളുടെ കഴുത്തു വെട്ടിയായിരുന്നു ഇത്.

  മരണക്കെണിയൊരുക്കി ബെംഗളൂരുവിലെ പല ഹോട്ടലുകൾ; രണ്ട് മിനിറ്റിൽ എല്ലാം തീരും! സംഭവം അറിയാൻ വായിക്കാം

തുടർന്ന് തൻവീർ സേട്ടിന്റെ നീക്കങ്ങൾ ആഴ്ചകളോളം നിരീക്ഷിച്ച ശേഷമായിരുന്നു ആക്രമണം.  ഇവർക്കു സഹായം നൽകിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ അക്രം, നൂർ ഖാൻ, മുഹീദ്, മുസമ്മിൽ എന്നിവരെയും അന്വേഷണം സംഘം ചോദ്യംചെയ്യുന്നു.

സംഭവത്തിനു പിന്നിൽ പോപ്പുലർ ഫ്രണ്ടും എസ്ഡിപിഐയുമാണെന്ന് മുഖ്യമന്ത്രി യെഡിയൂരപ്പയും ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈയും ആരോപിച്ചതിനു പിന്നാലെയാണ് ആബിദിനെ അറസ്റ്റ് ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്ലൈഓവറുകളിൽ ഇനി ബൈക്കുകൾക്ക് 'നോ എൻട്രി'? വമ്പൻ നീക്കവുമായി ബെംഗളൂരു ട്രാഫിക് പൊലീസ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പകുതി വിലയ്ക്ക് പിഴയടയ്ക്കാൻ വൻ തിരക്ക്; 14 ദിവസം കൊണ്ട് ബെംഗളൂരു ട്രാഫിക് പോലീസിന് 18 കോടി!
[masterslider id="10"]

Related posts