കർണാടക പി.എസ്.സി. പരീക്ഷയ്ക്കിടെ കോപ്പിയടി; 21 പേർ അറസ്റ്റിൽ 

ബെംഗളൂരു : കഴിഞ്ഞ ദിവസം നടന്ന കർണാടക പി.എസ്.സി. പരീക്ഷയ്ക്കിടെ കോപ്പിയടിച്ചതുമായി ബന്ധപ്പെട്ട് യാദ്ഗിർ, കലബുറഗി ജില്ലകളിൽ നിന്നും 21 പേർ അറസ്റ്റിലായി. കോപ്പിയടിച്ചവരും ഇതിന് സഹായിച്ചവരുമാണ് അറസ്റ്റിലായത്. യാദ്ഗിറിൽ ഒമ്പതുപേരെയും കലബുറഗിയിൽ 12 പേരെയുമാണ് പിടികൂടിയത്. ഇതിൽ മൂന്നുപേർ ശനിയാഴ്ചതന്നെ പിടിയിലായിരുന്നു. യാദ്ഗിറിൽ അറസ്റ്റിലായവരിൽ എട്ടുപേർ കലബുറഗി അഫ്‌സൽപുർ സ്വദേശികളും ഒരാൾ വിജയപുര സ്വദേശിയുമാണ്. ബ്ലൂടൂത്ത് ഉപയോഗിച്ച് കോപ്പിയടിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. സംസ്ഥാനത്തെ 350 പരീക്ഷാകേന്ദ്രങ്ങളിലായി വിവിധ ബോർഡുകളിലേക്കും കോർപ്പറേഷനുകളിലേക്കും നടന്ന പരീക്ഷകളിലാണ് കോപ്പിയടിയുണ്ടായത്.

Read More

പിഎസ്ഐ പരീക്ഷാഫലം റദ്ദാക്കിയതിനെതിരെ പ്രതിഷേധം; ഉദ്യോഗാർഥികളെ സന്ദർശിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

ബെംഗളൂരു: പോലീസ് സബ് ഇൻസ്‌പെക്ടർ (പിഎസ്‌ഐ) പരീക്ഷാ കുംഭകോണം സൃഷ്ടിച്ച ചൂട് അണയാതെ ആളിക്കത്തുന്നു. 2021 ഒക്‌ടോബർ 3-ന് നടന്ന പരീക്ഷയിൽ വിജയിത് 300-ലധികം ഉദ്യോഗാർത്ഥികളാണ് എന്നാൽ ആ പരീക്ഷാഫലം റദ്ദാക്കാനുള്ള സർക്കാരിന്റെ തീരുമാനത്തിനെതിരെ ഉദ്യോഗാർത്ഥികൾ ബെംഗളൂരുവിന്റെ ഹൃദയഭാഗത്തുള്ള ഫ്രീഡം പാർക്കിൽ ശനിയാഴ്ച പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധം രൂക്ഷമായതോടെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ ശ്രദ്ധയിൽപെടുകയും ഫ്രീഡം പാർക്കിൽ പ്രകടന ഭാഗത്ത് എത്തിപ്പെടുകയും ചെയ്തു. നിരവധി ഉദ്യോഗാർത്ഥികൾ ക്രമക്കേടിലൂടെ കടന്നുകയറിയതായി കണ്ടെത്തിയതിനെത്തുടർന്ന് സർക്കാർ ഫലം റദ്ദാക്കുകയും ഏപ്രിലിൽ പുനഃപരീക്ഷ നടത്താൻ ഉത്തരവിടുകയും ചെയ്തത്. ഇവരിൽ…

Read More
Click Here to Follow Us