അധ്യാപന നിയമന അഴിമതി 51 ഇടങ്ങളിൽ റെയ്ഡ്

ബെംഗളൂരു: അധ്യാപിക നിയമന അഴിമതിയുമായി ബന്ധപ്പെറ്റ കേസിൽ 51 ഇടങ്ങളിൽ സി.ഐ.ഡി റെയ്ഡ്. ബെംഗളൂരു സൗത്ത്, ബെംഗളൂരു നോർത്ത്, ചിത്രദുർഗ, കോലാർ, ചിക്കബല്ലാപുര എന്നിവിടങ്ങളിലായാണ് റെയ്ഡ് നടന്നത്. വിധാൻ സൗധ പോലീസ് രജിസ്റ്റർ ചെയ്‌ത രണ്ടു കേസുകളിയായി 38 അദ്ധ്യാപകർ കഴിഞ്ഞ ദിവസം അറസ്‌റ്റിലായിരുന്നു. കോലാറിൽ നിന്ന് 24ഉം ബെംഗളൂരു സൗത്തിൽ നിന്ന് അഞ്ചും ചിത്രദുർഗയിൽ നിന്ന് അഞ്ചും ചിക്ക ബല്ലാപുരയിൽ നിന്നു മൂന്നു പേരും ആണ് അറസ്റ്റില്ലായത്. ഇവർ ജോലി ചെയ്‌ത സ്‌കൂളുകളും മറ്റുമാണ് റെയ്ഡ് നടന്നത് . 22 പേരെ നേരത്തെ…

Read More

അമ്മയെ കൊലപ്പെടുത്തി, വളർത്തു മകൾ അറസ്റ്റിൽ

ബെംഗളൂരു: വീട്ടമ്മയുടെ കൊലപതാകവുമായി ബന്ധപ്പെട്ട് വളർത്തു മകൾ അറസ്റ്റിൽ. വഴിയോര കച്ചവടം നടത്തി ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്ന മുനിയമ്മയെയാണ് വളർത്തു മകൾ ചിന്നമ്മ വെട്ടി കൊലപ്പെടുത്തിയത്. 7 മാസം പ്രായമുള്ളപ്പോൾ മുനിയമ്മയുടെ കൈകളിൽ എത്തിയായതാണ് ചിന്നമ്മ. പിന്നീട് അങ്ങോട്ട് ചിന്നമ്മയെ നോക്കി വളർത്തിയത് മുനിയമ്മയാണ്. 14 വർഷം മുൻപ് ചിന്നമ്മയുടെ ഭർത്താവ് മരിച്ചതിനു ശേഷം വീണ്ടും മുനിയമ്മ തന്നെയാണ് ചിന്നമ്മയുടെ കാര്യങ്ങൾ നോക്കിയിരുന്നത്. കൊലപാതകം നടത്തിയ ശേഷം കവർച്ചയ്ക്ക് വീട്ടിൽ എത്തിയ സംഘം മുനിയമ്മയെ ആക്രമിച്ചു എന്നാണ് ചിന്നമ്മ പോലീസിനോട് പറഞ്ഞത്. തുടർ അന്വേഷണത്തിൽ…

Read More

ദുരഭിമാനക്കൊല, കാണാതായ പെൺകുട്ടി ജീവനൊടുക്കിയതാണെന്ന് പ്രതികൾ

ബെംഗളൂരു: ദുരഭിമാനക്കൊലയുമായി ബന്ധപ്പെട്ട് കാണാതായ പെണ്‍കുട്ടി വിഷം കഴിച്ച്‌ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും അതേ വിഷം നല്‍കിയാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നും പ്രതികള്‍ പോലീസിന് മൊഴി നൽകി. പെണ്‍കുട്ടിയുടെ അച്ഛനും അമ്മാവനും ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്തിയതെന്ന് വിജയപുര എസ്‌പി ആനന്ദ് കുമാര്‍ അറിയിച്ചു. യുവാവിനെ കൊലപ്പെടുത്തിയതിന് ശേഷം രണ്ട് ചാക്കുകളിലായി ഇരുവരുടേയും മൃതദേഹങ്ങള്‍ കൃഷ്‌ണ നദിയില്‍ ഉപേക്ഷിക്കുകയായിരുന്നു. യുവാവിന്‍റെ മൃതദേഹം അഴുകിയ നിലയില്‍ പോലീസ് കണ്ടെടുത്തിരുന്നുവെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താനായിരുന്നില്ല. പെണ്‍കുട്ടിയേയും ബന്ധുക്കള്‍ കൊലപ്പെടുത്തിയിട്ടുണ്ടാകാമെന്നായിരുന്നു പോലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛനെയും അമ്മാവനെയും പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു.…

Read More

ദുരഭിമാനക്കൊല, യുവാവിനെ കൊലപ്പെടുത്തി, പെൺകുട്ടിയെ കാണാനില്ല

ബെംഗളൂരു: കർണാടകയിൽ വീണ്ടും ദുരഭിമാനക്കൊല. സമ്പന്ന കുടുംബത്തിലെ പെൺകുട്ടിമായി പ്രണയത്തിലായതിനെ തുടർന്ന്പെൺകുട്ടിയുടെ ബന്ധുക്കൾ ബിരുദ വിദ്യാർത്ഥിയെ കൊലപ്പെടുത്തി. വിജയപുര ജില്ലയിലെ ഘോഷനാഗി സ്വദേശിയായ മല്ലികാർജുന ഭീമണ്ണ ജമാഖണ്ഡിയെയാണ് ദാരുണമായി കൊല ചെയ്യപ്പെട്ടത്. യുവാവിന്റെ മൃതദേഹം അഴുകിയ നിലയിൽ കഴിഞ്ഞ ദിവസം പോലീസ് കണ്ടെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ദുരഭിമാനക്കൊലയുടെ ചുരുളഴിഞ്ഞത്. സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛനെയും അമ്മാവനെയും പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം പെൺകുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് പറയുന്നു.  പെൺകുട്ടിയേയും ഇവർ കൊലപ്പെടുത്തിയിരിക്കാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ചാക്കിനുള്ളിൽ പൊതിഞ്ഞ നിലയിൽ ബാഗൽകോട്ട്…

Read More

കസ്റ്റഡി മരണം, 17 ഉദ്യോഗസ്ഥർക്കെതിരെ കേസ്

ബെംഗളൂരു: മൈസൂരു ജില്ലയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ക്രൂരമര്‍ദ്ദനത്തിനിരയായി ആദിവാസി യുവാവ് മരിച്ച സംഭവത്തില്‍ 17 വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ണാടക പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൈസൂരുവിലെ ഗുന്ദ്രെ റിസര്‍വ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അമൃതേഷ്, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ (ഡിആര്‍എഫ്‌ഒ) കാര്‍ത്തിക് യാദവ്, ജീവനക്കാരായ ആനന്ദ്, ബാഹുബലി, രാമു, ശേഖരയ്യ, സദാശിവ, മഞ്ജു, ഉമേഷ്, സഞ്ജയ്, രാജ നായിക്, സുഷമ, മഹാദേവി, അയ്യപ്പ, സോമശേഖര്‍, തങ്കമണി, സിദ്ദിഖ് പാഷ എന്നിവര്‍ക്കെതിരെയാണ് കേസ്. ഗുന്ദ്രേ റിസര്‍വ് ഫോറസ്റ്റിന് സമീപമുള്ള ഹിസഹള്ളി ഹാദിയിലെ കരിയപ്പ എന്ന 41കാരനാണ്…

Read More

ബെംഗളൂരുവിൽ നിന്നും മയക്കുമരുന്നുമായി എത്തി, യുവതിയടക്കം 2 പേർ പിടിയിൽ

തൃപ്പൂണിത്തറ : മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി തൃപ്പൂണിത്തറ വടക്കേക്കോട്ട താമരകുളങ്ങര ശ്രീനന്ദനം വീട്ടിൽ മേഘ്‌ന, കാമുകൻ മലപ്പുറം കൊണ്ടോട്ടി മേലങ്ങാടി തടിയംകുളം വീട്ടിൽ ഷാഹിദ് എന്നിവരെ തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസ് പിടികൂടി. പോലീസ് പ്രതികളെ ഇൻസ്റ്റാഗ്രാം വഴി ബന്ധപ്പെട്ട ലഹരി വേണം എന്ന വ്യാജേന കെണിയൊരുക്കി ചാത്താരി വൈമിതി റോഡു വശത്ത് നിന്ന് പിടികൂടുകയായിരുന്നു. ബംഗളൂരുവിൽ നിന്ന് എം.ഡി.എം.എ കാക്കനാട്ടെ വാടക വീട്ടിലെത്തിച്ച്‌ ചെറിയ പൗച്ചുകളിലാക്കി കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് മുന്നോട്ട് നയിക്കുകയായിരുന്നു ഇവരുടെ രീതി. വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ മേഘ്‌ന ആദ്യ…

Read More

17 കാരി കൂട്ട ബലാത്സംഗത്തിന് ഇരയായി

ബെംഗളൂരു: ന​ഗ​ര​ത്തി​ല്‍ ബ്യാ​ട്ട​രാ​യ​ണ​പു​ര പോലീ​സ്​ സ്​​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ 17കാ​രി കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​യി. മാ​താ​പി​താ​ക്ക​ള്‍ പോലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​തോ​ടെ​യാ​ണ്​ സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. പ്ര​തി​ക​ള്‍ പെ​ണ്‍​കു​ട്ടി​യു​ടെ പ​രി​ച​യ​ക്കാ​രാ​ണെ​ന്നും ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ ശേ​ഷം പീ​ഡി​പ്പി​ച്ചു​വെ​ന്നു​മാ​ണ്​ പ​രാ​തി.പോ​ക്​​സോ വ​കു​പ്പ്​ പ്ര​കാ​രം കേ​സെ​ടു​ത്ത പോലീ​സ്​ ചി​ല​രെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​താ​യാണ് പുറത്ത് വരുന്ന സൂ​ച​ന​.

Read More

ശ്രീനാഥ് ഭാസിയ്ക്ക് താത്കാലിക വിലക്ക്

കൊച്ചി : ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ നടന്‍ ശ്രീനാഥ് ഭാസിക്ക് സിനിമയില്‍ നിന്നും താത്കാലിക വിലക്കേര്‍പ്പെടുത്തി നിര്‍മാതാക്കളുടെ സംഘടന. ശ്രീനാഥിനെതിരായ കേസില്‍ ഒരു തരത്തിലും ഇടപെടില്ലെന്നും നിര്‍മാതാക്കള്‍ അറിയിച്ചു. പരാതിക്കാരിയായ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയെ വിളിച്ചുവരുത്തി സംഘടന വിശദീകരണം തേടിയിരുന്നു. ഇനി ഇത്തരത്തിലുള്ള പ്രവര്‍ത്തി ഉണ്ടാകില്ലെന്ന് അറിയിച്ച ശ്രീനാഥ് ഭാസി പരാതിക്കാരിയോട് ക്ഷമാപണവും നടത്തി. സമൂഹത്തിന് മാതൃകയാകേണ്ട വ്യക്തികളില്‍ നിന്നും ഉണ്ടാകുന്ന ഇത്തരം സംഭവങ്ങളില്‍ നടപടിയെടുക്കാത്തത് ശരിയല്ല എന്നതിനാല്‍ താത്കാലികമായി ശ്രീനാഥ് ഭാസിക്ക് വിലക്കേര്‍പ്പെടുത്തുകയാണെന്ന് സംഘടന ഭാരവാഹികൾ അറിയിച്ചു. നിലവില്‍ ചെയ്തുകൊണ്ടിരിക്കുന്ന സിനിമകള്‍…

Read More

വിഗ്രഹം തൊട്ടതിന് പിഴ ചുമത്തിയ കേസിൽ 8 പേർക്കെതിരെ കേസെടുത്തു

ബെംഗളൂരു: ദളിത് ബാലൻ വിഗ്രഹത്തിൽ സ്പർശിച്ചതിനെ തുടർന്ന് പഞ്ചായത്ത് അംഗങ്ങൾ ദളിത് കുടുംബത്തിന് 60,000 രൂപ പിഴ ചുമത്തിയ കേസിൽ 8 പേർക്കെതിരെ പോലീസ് കേസ് എടുത്തു. സംഭവം വിവാദമായതോടെ കർണാടക പോലീസ് എട്ട് ഉയർന്ന ജാതിയിൽ പെട്ടവർക്കെതിരെയാണ്  കേസെടുത്തത് . ഈ മാസം ആദ്യം കോലാർ ജില്ലയിലെ ഉള്ളേരഹള്ളി ഗ്രാമത്തിലാണ് സംഭവം. മുൻ പഞ്ചായത്ത് അംഗം നാരായണ സ്വാമി, ഗ്രാമത്തലവന്റെ ഭർത്താവ് വെങ്കിടേശപ്പ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നിവരും മറ്റ് ചിലർക്കെതിരെയും പൗരാവകാശ സംരക്ഷണ നിയമത്തിലെ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തത്. സെപ്റ്റംബർ…

Read More

ഗണേശ ഘോഷയാത്രയ്ക്കിടെ ആക്രമണത്തിൽ ഒരാളെ കുത്തികൊന്ന കേസിൽ 300 പേർക്കെതിരെ എഫ് ഐ ആർ

ബെംഗളൂരു: കർണാടകയിൽ വർഗീയ സംഘർഷത്തിനിടെ യുവാവിനെ മതതീവ്രവാദികൾ കുത്തിക്കൊന്ന കേസിൽ 300 പേർക്ക് എതിരെ എഫ് ഐ ആർ. ഹവേരി ജില്ലയിലെ റാനെബെന്നൂരിലാണ് സംഭവം. ജില്ലയിൽ വിനായക ചതുർത്ഥിയുടെ ഭാഗമായുള്ള അവസാന ഘട്ട ആഘോഷങ്ങളെന്നോണം ഘോഷയാത്ര സംഘടിപ്പിച്ചിരുന്നു. ഇതിനിടെയായിരുന്നു സംഘർഷം. ഘോഷയാത്ര പ്രദേശത്തെ ദർഗയ്ക്ക് മുൻപിൽ എത്തിയതോടെ മതതീവ്രവാദികൾ കല്ലെറിയുകയായിരുന്നു. ഇതിന് പിന്നാലെ ഒരു സംഘം വിശ്വാസികളെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. പോലീസ് എത്തിയാണ് പ്രദേശത്തെ സംഘർഷാവസ്ഥ പരിഹരിച്ചത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെല്ലാം സമീപത്തെ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ…

Read More
Click Here to Follow Us