ബെംഗളൂരുവിൽ നിന്നും മയക്കുമരുന്നുമായി എത്തി, യുവതിയടക്കം 2 പേർ പിടിയിൽ

തൃപ്പൂണിത്തറ : മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി തൃപ്പൂണിത്തറ വടക്കേക്കോട്ട താമരകുളങ്ങര ശ്രീനന്ദനം വീട്ടിൽ മേഘ്‌ന, കാമുകൻ മലപ്പുറം കൊണ്ടോട്ടി മേലങ്ങാടി തടിയംകുളം വീട്ടിൽ ഷാഹിദ് എന്നിവരെ തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസ് പിടികൂടി.

പോലീസ് പ്രതികളെ ഇൻസ്റ്റാഗ്രാം വഴി ബന്ധപ്പെട്ട ലഹരി വേണം എന്ന വ്യാജേന കെണിയൊരുക്കി ചാത്താരി വൈമിതി റോഡു വശത്ത് നിന്ന് പിടികൂടുകയായിരുന്നു.

ബംഗളൂരുവിൽ നിന്ന് എം.ഡി.എം.എ കാക്കനാട്ടെ വാടക വീട്ടിലെത്തിച്ച്‌ ചെറിയ പൗച്ചുകളിലാക്കി കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് മുന്നോട്ട് നയിക്കുകയായിരുന്നു ഇവരുടെ രീതി. വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ മേഘ്‌ന ആദ്യ ബന്ധം വേർപിരിഞ്ഞ ശേഷം എറണാകുളം യൂബർ ടാക്സി ഓടിച്ചിരുന്ന ഷാഹിദുമായി പ്രണയത്തിലാവുകയും ഒരു വർഷമായി വാടക വീട്ടിൽ ഒന്നിച്ച്‌ താമസിക്കുകയുമായിരുന്നു. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ വി. ഗോപകുമാർ, എസ്.ഐമാരായ വി. ആർ. രേഷ്മ രാജൻ, വി. പിളള, എം. ഷെമീർ, ഇ.എസ്.ഐമാരായ രാജീവ് നാഥ്, എം. ജി. സന്തോഷ്, സതീഷ് കുമാർ, എസ്.സി.പി.ഒ. ശ്യാം ആർ. മേനോൻ, സി.പി.ഒ ലിജിൻ ഉണ്ടായിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  13 കോടി വിറ്റുവരവുള്ള ബെംഗളൂരു ജെൻ സി സംരംഭകൻ വാങ്ങിയത് 1.8 കോടിയുടെ ഫ്ലാറ്റ്; 'ഇതൊരു തുടക്കം മാത്രം എന്ന് ബെംഗളൂരു യുവ സംരംഭകൻ
  നഗരത്തിൽ ഐ.ടി.ആർ സമർപ്പിക്കുന്നവർ സൂക്ഷിക്കുക; വാട്‌സ്ആപ്പിൽ ഈ സന്ദേശം വന്നോ? ഒറ്റ ക്ലിക്കിൽ ബാങ്ക് അക്കൗണ്ട് പൂജ്യമാകും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അക്കാദമിക് സമ്മർദ്ദം: ഐ.ഐ.എസ്.സി വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കി
[masterslider id="10"]

Related posts