കോമൺ എൻട്രൻസ് ടെസ്റ്റിന്റെ പരീക്ഷ കേന്ദ്രങ്ങൾ കണ്ടൈൻമെന്റ് സോണുകളിൽ അനുവദിക്കില്ല

ബെംഗളൂരു: ജൂലൈ 30 നും 31 നുമായി സംസ്ഥാനത്ത് നടക്കാൻ ഇരിക്കുന്ന കോമൺ എൻട്രൻസ് ടെസ്റ്റിന്റെ ( സി ഇ ടി) നടത്തിപ്പുമായി ബന്ധപ്പെട്ട സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജർ ( എസ് ഓ പി ) സംസ്ഥാന ഹെൽത്ത് ആൻഡ് വെൽഫെയർ സർവീസസ് തിങ്കളാഴ്ച പുറത്ത് വിട്ടു. 

സംസ്ഥാനത്തെ സർക്കാർ, അർദ്ധ സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലായുള്ള  എൻജിനീയറിങ്, ടെക്നോളജി, മെഡിക്കൽ, ഡെന്റൽ, ഹോമിയോപ്പതി, ആയുർവേദ, യുനാനി, യോഗ, അഗ്രിക്കൾചർ, ആർക്കിടെക്ചർ കോഴ്‌സുകളിലേക്കുള്ള പ്രവേശനം നടക്കുന്നത് കോമൺ എൻട്രൻസ് ടെസ്റ്റിൻറെ അടിസ്ഥാനത്തിലാണ്.

  ഓഫീസ് ബോറടിച്ചു; ട്രാഫിക്കും സമ്മർദ്ദവുമില്ല, കാപ്പിത്തോട്ടങ്ങൾക്ക് നടുവിലിരുന്ന് കോഡിങ്; ഒരു ബെംഗളൂരു ടെക്കിയുടെ 'വർക്കേഷൻ' വൈറലാകുന്നു

കണ്ടൈൻമെന്റ് സോണുകളിലോ കണ്ടൈൻമെന്റ് സെന്ററുകളിലോ പരീക്ഷ കേന്ദ്രങ്ങൾ അനുവദിക്കില്ല. പരീക്ഷക് മൂന്ന് ദിവസം മുൻപായി പരീക്ഷ കേന്ദ്രങ്ങൾ അണുവിമുക്തമാക്കണം. പരീക്ഷാർത്ഥികളും രക്ഷിതാക്കളും പരീക്ഷ കേന്ദ്രങ്ങളിൽ കൂട്ടം കൂടി നിൽക്കരുത്. 

പരീക്ഷക് 2 മണിക്കൂർ മുമ്പായി പരീക്ഷാർത്ഥികൾ കേന്ദ്രത്തിൽ എത്തേണ്ടതാണ്. പരീക്ഷ കേന്ദ്രത്തിലേക്ക് കടക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും സാമൂഹിക അകലം പാലിക്കേണ്ടതാണ്. 24 പേരെ മാത്രമേ ഒരു മുറിയിൽ പരീക്ഷക് ഇരുത്താൻ പാടു എന്നും എസ് ഓ പി യിൽ പറയുന്നു 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മന്ത്രിയെ ഇറക്കിവിട്ട സംഭവം; കെടുകാര്യസ്ഥത കണ്ടെത്തിയതിന് പിന്നാലെ ജീവനക്കാർക്ക് പണികൂട്ടി ബി.എം.ടി.സി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോ ഗ്രീൻ ലൈനിൽ സർവീസ് തടസപ്പെട്ടു
[masterslider id="10"]

Related posts