299 കിലോമീറ്റർ വേഗത്തിൽ ഇലക്ട്രോണിക് സിറ്റി മേൽപ്പാലത്തിൻ്റെ മുകളിലൂടെ യുവാവിൻ്റെ ബൈക്ക് പ്രകടനം;കേസെടുത്ത് വണ്ടി പിടിച്ചെടുത്ത് പോലീസ്‌.

ബെംഗളൂരു: നഗരത്തിലൂടെ 299 കിലോമീറ്റര്‍ വേഗതയില്‍ ബൈക്ക് റൈഡറുടെ അഭ്യാസ പ്രകടനം. അതിവേഗതയില്‍ പൊകുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

ഒടുവില്‍ ബൈക്കും റൈഡറെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ബെംഗളൂരു സിറ്റി പൊലീസ് ജോയിന്റ് കമ്മീഷണര്‍ സന്ദീപ് പാട്ടീലാണ് സംഭവം ട്വീറ്റ് ചെയ്തത്.

ചൊവ്വാഴ്ചയാണ് സംഭവം. യമഹ ആര്‍ വണ്ണിലായിരുന്നു യുവാവിന്റെ ചീറിപ്പായല്‍ ഇലക്‌ട്രോണിക് സിറ്റി ഫ്‌ലൈഓവറിലൂടെ അതിവേഗതയില്‍ പോകുന്ന ദൃശ്യങ്ങള്‍ ബൈക്ക് ഓടിച്ച യുവാവ് തന്നെയാണ് വീഡിയോ എടുത്തത്.

സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്നതാണ് യുവാവിന്റെ നടപടിയെന്ന് സന്ദീപ് പാട്ടീല്‍ ട്വീറ്റ് ചെയ്തു.
ബൈക്ക് ട്രാഫിക് പൊലീസിന് കൈമാറി.

  ബെംഗളൂരുവിൽ കത്തിമുനയിൽ നിർത്തി കാൽനടയാത്രക്കാരനെ കവർച്ച ചെയ്തു; രണ്ട് യുവാക്കൾ അറസ്റ്റിൽ

10 കിലോമീറ്റര്‍ നീളത്തിലുള്ള ഫ്‌ലൈഓവറിലാണ് യുവാവിന്റെ അഭ്യാസ പ്രകടനം. ഹെല്‍മറ്റില്‍ ഘടിപ്പിച്ച ക്യാമറ ഉപയോഗിച്ചായികരുന്നു ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്.

സ്പീഡോ മീറ്റര്‍ കാണുന്ന വിധത്തിലാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. ജനശ്രദ്ധയാകര്‍ഷിക്കാനാണ് യുവാവ് അതിവേഗതയില്‍ ബൈക്ക് ഓടിച്ചതെന്ന് പൊലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി; വര്‍ധന പത്തുദിവസത്തിനിടെ മൂന്നാം തവണ; പുതിയ നിരക്ക് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിലെ കോർപ്പറേറ്റ് സമ്മർദ്ദം മടുത്തു; ഐടി മാനേജർ ഉദ്യോഗം ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറായ യുവതിയുടെ കഥ വൈറലാകുന്നു
[masterslider id="10"]

Related posts