നടനെതിരെ പരാതിയുമായി മറ്റൊരു യുവതി

കൊച്ചി: നടനും അവതാരകനുമായ അടൂര്‍ കടമ്പനാട് നെല്ലിമുകള്‍ പ്ലാന്തോട്ടത്തില്‍ ഗോവിന്ദന്‍കുട്ടി (42)യ്‌ക്കെതിരെ വീണ്ടും പീഡന പരാതി. 2021ലും 2022ലുമായി മൂന്ന് തവണ ബലാത്സംഗം ചെയ്‌തെന്നാരോപിച്ചാണ് യുവതി എറണാകുളം നോര്‍ത്ത് പോലീസില്‍ ആണ് പരാതി നല്‍കിയത്. കഴിഞ്ഞമാസം നടിയും മോഡലുമായ മറ്റൊരു യുവതിയും ഗോവിന്ദന്‍കുട്ടിക്കെതിരെ പീഡന പരാതിയുമായി രംഗത്ത് എത്തിയിരുന്നു. വിവാഹ വാഗ്ദാനം നല്‍കി എറണാകുളത്തെ വാടകവീട്ടിലും സുഹൃത്തിന്റെ വില്ലയിലും കാറിലും വച്ച്‌ പലതവണ പീഡിപ്പിച്ചെന്നായിരുന്നു പരാതി. യൂട്യൂബ് ചാനലിലേക്ക് ടോക് ഷോ ചെയ്യാന്‍ പോയപ്പോഴാണ് പ്രതിയെ പരാതിക്കാരി പരിചയപ്പെട്ടത്. തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി…

Read More

നാടകം വികലമായി അവതരിപ്പിച്ചു, സംവിധായകനെതിരെ കേസ് 

ബെംഗളൂരു: തൻറെ നാടകം വളച്ചൊടിച്ച് വികലമാക്കി അവതരിപ്പിച്ച പരാതിയുമായി കേന്ദ്ര സാഹിത്യ അക്കാദമി അധ്യക്ഷനും ജ്ഞാനപീഠജേതാവുമായ ചന്ദ്രശേഖര കമ്പാർ. നാടകം അവതരിപ്പിച്ച മൈസൂരിലെ നാടകസ്ഥാപനമായ ‘രംഗായണ’ക്കെതിരെ അദ്ദേഹം മൈസൂർ സിറ്റി പോലീസ് കമീഷണർക്ക് പരാതി നൽകി. നാടകം വിദ്വേഷപരമായ രീതിയിലാണ് രംഗായണയിൽ അവതരിപ്പിച്ചത്. അനുമതിയില്ലാതെയായിരുന്നു അവതരണം. സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കെ നടപ്പാക്കിയ അന്നഭാഗ്യ, ക്ഷീരഭാഗ്യ, ശാധിഭാഗ്യ തുടങ്ങിയ പദ്ധതികളെ നാടകത്തിൽ പരിഹസിച്ചു. സംസ്ഥാന അധ്യക്ഷൻ ഡി.കെ. ശിവകുമാറിനെ കുറ്റവാളിയായി ചിത്രീകരിച്ചതായി പരാതി. ഡിസംബർ 31നാണ് നാടകം അവതരിപ്പിച്ചത്. അതേസമയം, മറ്റൊരു പരാതിയിൽ നാടകത്തിൻറെ സംവിധായകൻ പ്രദീപ്…

Read More

കോടികളുടെ മയക്കുമരുന്ന് പിടികൂടി, 8 പേർ അറസ്റ്റിൽ 

ബെംഗളൂരു: 6.31 കോടി രൂപയുടെ മയക്കുമരുന്നുമായി രണ്ട് വിദേശ പൗരന്മാർ ഉൾപ്പെടെ 8 പേരെ  സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. പുതുവത്സര പാർട്ടികളിൽ ലഹരിമരുന്ന് വിതരണം ചെയ്യാൻ ഇവർ പദ്ധതിയിട്ടിരുന്നതായി പോലീസ് അറിയിച്ചു. പുതുവത്സര പാർട്ടികളിൽ ലഹരിമരുന്ന് വിതരണം നടക്കുമെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഒരു മാസത്തിലേറെയായി പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇക്കാലയളവിൽ ബെംഗളൂരു, ഹൈദരാബാദ് സ്വദേശികളായ ആറുപേരെ മയക്കുമരുന്നുമായി പോലീസ് പിടികൂടിയിരുന്നു. തുടർന്ന് നൈജീരിയൻ യുവാക്കളിൽ നിന്ന് മയക്കുമരുന്ന് വാങ്ങിയതായി കണ്ടെത്തി. പുതുവത്സരാഘോഷത്തോടനുബന്ധിച്ച്‌ സംഭരിച്ച മയക്കുമരുന്ന് വൻ വിലയ്ക്ക് സൂക്ഷിച്ചു വയ്ക്കാൻ പ്രതി…

Read More

ശൈശവ വിവാഹത്തിന് കേസെടുത്ത് പോലീസ്

ബെംഗളൂരു: നിരവധി ബാലിക വിവാഹങ്ങള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട് . എന്നാല്‍ കര്‍ണാടകയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുടെ വിവാഹത്തെ തുടര്‍ന്ന് രണ്ട് പേര്‍ക്കെതിരെ കേസെടുത്തു. ആണ്‍കുട്ടിയുടെ സഹോദരിക്കും സഹോദരിയുടെ സുഹൃത്തിനുമെതിരെയാണ് കേസ്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ; കര്‍ണാടകയിലെ നീലസാന്ദ്രയില്‍ താമസക്കാരായിരുന്ന പെണ്‍കുട്ടിയും ആണ്‍കുട്ടിയും തമ്മില്‍ ഏതാനും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. യുവതിക്ക് പ്രായപൂര്‍ത്തിയായതിന് ശേഷം വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. യുവതിക്ക് 18 വയസായതിനെ തുടര്‍ന്ന് നവംബര്‍ 4ന് ഇരുവരും വീടുവിട്ടിറങ്ങി. തമിഴ്‌നാട്ടിലെ തിരുവള്ളൂരിലെത്തിയ ഇവര്‍ വിവാഹിതരായി. എന്നാല്‍, പെണ്‍കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ അശോകനഗര്‍ പോലീസില്‍ പരാതി നല്‍കി.…

Read More

പ്രഗ്യാ സിംങിന്റെ വിവാദ പ്രസംഗം, കോൺഗ്രസ്‌ പരാതിയിൽ കേസ് എടുത്തു

ബെംഗളൂരു: വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി എംപി സ്വാമി പ്രഗ്യാ സിങ് താക്കൂറിനെതിരെ കർണാടക പൊലീസ് കേസെടുത്തു. ശിവമോഗയിലെ പോലീസാണ് കോൺഗ്രസ്‌ നൽകിയ പരാതിയിൽ കേസെടുത്തത്. പ്രസംഗത്തിനെതിരെ വലിയ പ്രതിഷേധം ഉയർന്നിട്ടും നടപടിയെടുക്കാൻ പോലീസ് തയ്യാറാകാതിരുന്നത് പ്രശ്നം വഷളാക്കുകയാണ് ഉണ്ടായത് . ഈ സാഹചര്യത്തിൽ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുതിർന്ന നേതാവ് ജയറാം രമേശ് പറഞ്ഞിരുന്നു. തൊട്ടുപിന്നാലെയാണ് ശിവമോഗ ജില്ലാ പ്രസിഡന്റ് എച്ച്.എസ്.സുന്ദരേഷ് പരാതി നൽകിയതും പോലീസ് കേസെടുത്തതും.

Read More

വിദ്യാർത്ഥിനിയോട് അശ്ലീല സംഭാഷണം, അധ്യാപകൻ അറസ്റ്റിൽ 

ബെംഗളൂരു: വിദ്യാര്‍ത്ഥിനിയോട് അശ്ലീല സംഭാഷണം നടത്തിയ കേസില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകൻ അറസ്റ്റില്‍. ബെംഗളൂരു യാദ്ഗിറിലെ മൊറാര്‍ജി ദേശായി റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഗാലെപ്പയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഹോസ്റ്റലില്‍ താമസിക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ ഫോണില്‍ വിളിച്ച്‌ പ്രതി അശ്ലീലച്ചുവയോടെ സംസാരിക്കുകയായിരുന്നു. പെണ്‍കുട്ടിയോട് തന്റെ റൂമിലേക്ക് വരാന്‍ ആവശ്യപ്പെടുകയും ചെയ്തു. പ്രിന്‍സിപ്പല്‍ അപമര്യാദയായി സംസാരിച്ചത് വിദ്യാര്‍ത്ഥിനി സുഹൃത്തുക്കളെയും വാര്‍ഡനെയും അറിയിച്ചു. ഇതോടെ വാര്‍ഡനും മറ്റുള്ളവരും വനിതാ ശിശു സംരക്ഷണസമിതി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. സമിതി ഉദ്യോഗസ്ഥര്‍ സ്‌കൂളിലെത്തി വിദ്യാര്‍ത്ഥിനിയില്‍ നിന്ന് മൊഴിയെടുത്തു. തുടര്‍ന്ന് യാദ്ഗിര്‍ വനിത…

Read More

പ്രണയം നിരസിച്ച യുവതിയെ യുവാവ് കുത്തികൊലപ്പെടുത്തി

ബെംഗളൂരു: ദാവണഗെരെയിൽ പട്ടാപ്പകൽ യുവാവ് കുട്ടിയെ കുത്തിക്കൊന്നു. സുൽത്താന എന്ന പെൺകുട്ടിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. സാദത്ത് നിർമ്മാതാവ് ദാവണഗെരെ സ്വദേശി ചാന്ദ് പിർ ആണ് യുവതിയെ കുത്തിക്കൊന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രണയം നിരസിച്ചതാണ് കൊലപാതക കാരണമെന്ന് പോലീസ് പറഞ്ഞു. സാദത്തിന് സുൽത്താനയെ ഇഷ്ടമായിരുന്നു. എന്നാൽ ഈ ബന്ധത്തിൽ സുൽത്താനയ്ക്കും വീട്ടുകാർക്കും താത്പ്പര്യമില്ലായിരുന്നു. മറ്റൊരാളുമായി സുൽത്താനയുടെ വിവാഹം തീരുമാനിച്ചതിനെ തുടർന്ന് പ്രകോപിതനാകുകയായിരുന്നു. തുടർന്നുണ്ടായ ദേഷ്യത്തിലാണ് യുവാവ് സുൽത്താനയെ കൊലപ്പെടുത്തിയത്. ഒന്നിലധികം തവണയാണ് യുവാവിനെ കുത്തിയതെന്നും പോലീസ് പറയുന്നു. തിരക്കേറിയ റോഡിൽ, ആളുകൾ…

Read More

മുതിർന്ന കോൺഗ്രസ്‌ നേതാവിന്റെ മകന്റെ ഫാമിൽ നിന്നും വന്യ മൃഗങ്ങളെ രക്ഷപ്പെടുത്തി 

ബെംഗളൂരു: മുതിർന്ന നേതാവിന്റെ മകന്റെ ഫാം ഹൗസിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന നിരവധി വന്യമൃഗങ്ങളെ കർണാടക വനംവകുപ്പ് രക്ഷപ്പെടുത്തി. കോൺഗ്രസ്‌ നേതാവ് ഷംനൂർ ശിവശങ്കരപ്പയുടെ മകൻ എസ് എസ് മല്ലികാർജുൻ കല്ലേശ്വറിന്റെ ഫാം ഹൗസിൽ നിന്നാണ് മൃഗങ്ങളെ രക്ഷപ്പെടുത്തിയത്. 10 കൃഷ്ണമൃഗങ്ങൾ, ഏഴ് പുള്ളിമാൻ, ഏഴ് കാട്ടുപന്നികൾ, മൂന്ന് മങ്കൂസുകൾ, രണ്ട് കുറുനരി എന്നിവയെ ദാവംഗരെയിലെ ആനെകൊണ്ടയിലെ റൈസ് മില്ലിന് പിന്നിലെ ഫാംഹൗസിൽ നിന്ന് കണ്ടെത്തിയതായി ഫോറസ്റ്റ് ഓഫീസർ പറഞ്ഞു. ഇതിൽ ഏതാനും മൃഗങ്ങളെ വളർത്താൻ അനുമതി ലഭിച്ചിട്ടുണ്ടെന്നും ഭൂരിഭാഗവും നിയമവിരുദ്ധമായി വളർത്തുന്നുണ്ടെന്നും വനംവകുപ്പ് വ്യക്തമാക്കി.…

Read More

ഒരു ലക്ഷം രൂപയ്ക്ക് യൂണിവേഴ്സിറ്റി ബിരുദ സർട്ടിഫിക്കറ്റ്, തട്ടിപ്പു സംഘത്തിലെ 4 പേർ പിടിയിൽ

ബെംഗളൂരു: വിവിധ സര്‍വകലാശാലകളുടേ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ച്‌ ലക്ഷങ്ങള്‍ തട്ടിയ സംഘത്തിലെ നാലുപേര്‍ ബെംഗളൂരുവില്‍ കേന്ദ്ര ക്രൈം ബ്രാഞ്ചിന്‍റെ പിടിയില്‍. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ചുനല്‍കുന്നുവെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ റെയ്‌ഡിലാണ് സംഘം അറസ്റ്റിലായത്. വെങ്കിടേശ്വര ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന പേരിലുള്ള സ്ഥാപനത്തിലെ നാല് ജീവനക്കാരായ കിഷോര്‍, ശാരദ, ശില്‍പ, രാജണ്ണ എന്നിവരാണ് പിടിയിലായത്. ഈ സ്ഥാപനത്തിന്‍റെ പേരിലുള്ള വെബ്‌സൈറ്റ് കഴിഞ്ഞ അഞ്ച് വര്‍ഷമായി നിലവിലുണ്ട്. ഇതുപയോഗിച്ചും മറ്റ് പരസ്യങ്ങള്‍ നല്‍കിയുമാണ് തട്ടിപ്പ് നടത്തിയത്. 1,000 വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍, 70 സീലുകള്‍, ഹാര്‍ഡ് ഡിസ്‌ക്, പ്രിന്‍റര്‍,…

Read More

ഭാര്യയുടെ കഷ്ടപ്പാട് സഹിക്കാനാവാതെ ഭർത്താവ് വെള്ളത്തിൽ തള്ളിയിട്ട് കൊന്നു

ബെംഗളൂരു: കിടപ്പുരോഗിയായ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. സൗത്ത് ബംഗളൂരുവിലാണ് സംഭവം. ഭാര്യയുടെ കഷ്ടപ്പാട് കണ്ട് സഹിക്കാന്‍ കഴിയാത്തതിനാലാണ് താന്‍ ഭാര്യയെ കൊലപ്പെടുത്തിയത് എന്ന് ഭര്‍ത്താവ് പോലീസിനോട് പറഞ്ഞു. ഇയാള്‍ ജോലി ചെയ്യുകയും താമസിക്കുകയും ചെയ്യുന്ന തുറഹള്ളിയിലെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ വെച്ചാണ് കൊലപാതകം നടത്തിയത്. വാച്ചറായ ശങ്കരപ്പ വെള്ളം നിറഞ്ഞ നിലവറയിലേക്ക് ഭാര്യയും രോഗിയുമായ ശിവമ്മയെ തള്ളിയിടുകയായിരുന്നു. അമ്മയെ വെള്ളത്തില്‍ കണ്ട 11 വയസുകാരന്‍ മകന്‍ ബഹളം വച്ചതിനെ തുടര്‍ന്ന് അടുത്തുണ്ടായിരുന്നവരെത്തി ശിവമ്മയെ വെള്ളത്തില്‍ നിന്നും പുറത്തെടുക്കുകയായിരുന്നു. ശങ്കരപ്പയെ പോലീസ് കസ്റ്റഡിയിലെടുക്കുകയും കൊലക്കുറ്റം ചുമത്തുകയും ചെയ്തു.…

Read More