മൊബൈൽ ഫോൺ മോഷണം; മലയാളി അടക്കം മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: വിവിധ സ്ഥലങ്ങളിൽ നിന്ന് മോഷ്ടിച്ച 250 ഓളം മൊബൈൽ ഫോണുകളുമായി മലയാളിയടക്കം മൂന്നുപേരെ നഗരത്തിൽ വെച്ച് പോലീസ് അറസ്റ്റുചെയ്തു.

തിരുവനന്തപുരം സ്വദേശി നിസാമുദ്ദീൻ (36), ഹൈദരാബാദ് സ്വദേശി മുഹമ്മദ് റാഫിക്ക് (36), അനന്ത്പുർ സ്വദേശി രാജു (25) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. മോഷ്ടിച്ച മൊബൈൽ ഫോണുകൾ മലയാളിയായ മറ്റൊരു ഇടപാടുകാരന് ഒമ്പതുലക്ഷം രൂപയ്ക്ക് വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് മോഷ്ടാക്കൾ പിടിയിലായത്.

  ബെംഗളൂരുവിൽ ഇന്ന് കനത്ത ട്രാഫിക് നിയന്ത്രണം; ബദൽ റൂട്ടുകൾ അറിയാൻ വായിക്കു

ചാമരാജ്‌പേട്ട് എ.വി. റോഡിൽ സംശയാസ്പദമായ രീതിയിൽ കാറിൽ കണ്ട മൂന്നുപേരെ കലാശിപാളയം പോലീസ് ചോദ്യം ചെയ്തപ്പോഴാണ് മോഷ്ടിച്ച ഫോണുകളെ കുറിച്ചും അവ വിൽക്കാൻ ശ്രമിക്കുകയാണെന്നുമുള്ള വിവരമറിഞ്ഞത്. രണ്ടു വലിയ ബാഗുകളിലായിരുന്നു ഫോണുകൾ. മൂന്നുപേരെയും ചോദ്യം ചെയ്തപ്പോൾ ആന്ധ്രയിലെയും തെലങ്കാനയിലെയും വിവിധ സ്ഥലങ്ങളിൽനിന്ന് മോഷ്ടിച്ചതാണെന്ന് കണ്ടെത്തി.ബെംഗളൂരുവിൽനിന്ന് മോഷ്ടിച്ചവയും ചേർത്ത് കേരളത്തിലെത്തിൽ എത്തിക്കാനായിരുന്നു ശ്രമം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആനവണ്ടിയോട് കളിച്ച് കീശ ചോർന്നു; സ്റ്റോപ്പില്ലാത്ത സ്ഥലത്ത് വണ്ടി നിർത്താൻ ചില്ല് പൊട്ടിച്ച യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ട്രിപ്പിൾ മർഡർ: അമ്മയുടെ കൊലപാതക ഗൂഢാലോചന; മറ്റുളളവർ അപ്രതീക്ഷിതമായി വന്ന് പെട്ടതത്; എല്ലാവരെയും വെട്ടി മലർത്തിയത് ഭയത്താൽ എന്ന് വെളിപ്പെടുത്തൽ
[masterslider id="10"]

Related posts