ഡെൽറ്റ പ്ലസ് രോഗബാധിതനായ യുവാവിനെ കണ്ടെത്താനാകാതെ ബി.ബി.എം.പി.

ബെംഗളൂരു: കോവിഡ് 19 വൈറസിന്റെ ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച ബൊമ്മനഹള്ളി സ്വദേശിയായ  29 കാരനെ ബൃഹത്‌ ബെംഗളൂരു മഹാ നഗര പാലികെ അധികൃതർക്ക് ഇത് വരെയും കണ്ടെത്താനായില്ല.

രോഗി  മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തതിനാൽ ഇയാളെ കണ്ടെത്താനായിപോലീസ് സഹായം തേടിയിരിക്കുകയാണ് ബി ബി എം പി.

കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന രോഗി ഡിസ്ചാർജ് ആയതിന് ശേഷം എവിടെയാണെന്ന് അറിയാനും കൂടുതൽ വിവരങ്ങൾ കണ്ടെത്താനും  അദ്ദേഹത്തിന്റെ ഏഴ് പ്രാഥമിക കോൺടാക്റ്റുകളും 14 സെക്കൻഡറി കോൺടാക്റ്റുകളും കണ്ടെത്തുകയെന്ന ശ്രമകരമായ ജോലിയും ബി ബി എം പി ക്ക് മുന്നിൽ അവശേഷിക്കുന്നു.

  അദൃശ്യനായ വില്ലൻ ജീവനെടുത്തു; ഹോംസ്റ്റേയിലെ ബാത്ത്റൂമിൽ ബെംഗളൂരു സ്വദേശിനി ശ്വാസംമുട്ടി മരിച്ച നിലയിൽ

അദ്ദേഹത്തിന്റെ ഫോണിന്റെ അവസാന ലൊക്കേഷൻ മാഗഡി റോഡായിരുന്നു, പക്ഷേ അദ്ദേഹം തന്റെ വിലാസം ഉത്തരഹള്ളി എന്നാണ് നൽകിയിരിക്കുന്നത് ”എന്ന് ബി ബി എം പി യുടെ ബൊമ്മനഹള്ളി സോൺ ജോയിന്റ് കമ്മീഷണർ,എം രാമകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫുട്ബോൾ പ്രേമികൾക്ക് ലോട്ടറി; ലോകകപ്പ് ഫൈനൽ രാവുകളിൽ ബെംഗളൂരുവിൽ വമ്പൻ മാറ്റം; ഹോട്ടലുകളുടെ പ്രവർത്തന സമയം നീട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിൽ വൻ പ്രതിഷേധവുമായി കോക്ക്റോച്ച് ജനതാ പാർട്ടി
[masterslider id="10"]

Related posts