കർണാടകയിൽ ഇന്ന് 1186 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1186 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1776 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.89%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1776 ആകെ ഡിസ്ചാര്‍ജ് : 2859552 ഇന്നത്തെ കേസുകള്‍ : 1186 ആകെ ആക്റ്റീവ് കേസുകള്‍ : 23316 ഇന്ന് കോവിഡ് മരണം : 24 ആകെ കോവിഡ് മരണം : 36817 ആകെ പോസിറ്റീവ് കേസുകള്‍ : 2919711 ഇന്നത്തെ പരിശോധനകൾ…

Read More

നഗരത്തിൽ ഗുണ്ടാ നേതാവിനെ വെട്ടികൊലപ്പെടുത്തി

ബെംഗളൂരു: നഗരത്തിലെ ഡി.ജെ. ഹള്ളിയിൽ പട്ടാപ്പകൽ ഗുണ്ടാ നേതാവിനെ അയൽവാസികൾ ചേർന്ന് വെട്ടികൊലപ്പെടുത്തി. ഡി.ജെ. ഹള്ളിയിലെ അംബേദ്കർ നഗർ സ്വദേശി മസർഖാൻ (43) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയോടെയാണ് സംഭവം. സംഭവത്തിൽ ഒരു സ്ത്രീയടക്കം നാലുപേരെ ബെംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാവിലെ ഏകദേശം എട്ടുമണിയോടെ കൊല്ലപ്പെട്ട മസർഖാനും സമീപത്തെ കടയുടമയായ ഒരു സ്ത്രീയും തമ്മിൽ തർക്കമുണ്ടാവുകയായിന്നു. തുടർന്ന് ഈ സ്ത്രീ തന്റെ ബന്ധുക്കളെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ ബന്ധുക്കളും മസർഖാനും തമ്മിലും വാക്കു തർക്കം ഉണ്ടായി, ഈ തർക്കം പരിഹരിക്കണമെന്ന രീതിയിൽ സ്ത്രീയുടെ ബന്ധുക്കൾ ഇയാളെ…

Read More

വാക്സിൻ എടുത്തവരിൽ കോവിഡ് 19 മരണനിരക്ക് കുറഞ്ഞു എന്ന് പഠന റിപ്പോർട്ട്.

ബെംഗളൂരു: നഗരത്തിൽ വാക്സിനേഷൻ എടുത്തവരിലും കോവിഡ് 19 വൈറസ് സ്ഥിരീകരിച്ചു എങ്കിലും, വാക്‌സിൻ സ്വീകരിച്ചവരിൽ മരണനിരക്ക് കുറഞ്ഞു എന്ന് ബെംഗളൂരുവിലെ ഒരു ഹോസ്പിറ്റൽ നടത്തിയപഠനത്തിൽ വ്യക്തമാക്കി. കൂടാതെ വാക്‌സിൻ എടുത്തവർക്ക് കോവിഡ് ചികിത്സ സമയത്ത് രോഗത്തിൻറെതീവ്രത കുറവായിരുന്നു എന്നും ഈ രോഗികളിൽ കുറച്ചു പേർക്ക് മാത്രമേ ഓക്സിജൻ പിന്തുണ നൽകേണ്ടിവന്നത് എന്നും പഠനത്തിൽ പറയുന്നു. അപ്പോളോ ആശുപത്രികൾ നടത്തിയ പഠനത്തിൽ 2021 ഏപ്രിൽ 21 നും 2021 മെയ് 30 നും ഇടയിൽ ഉള്ള 40 ദിവസങ്ങളിൽ മിതമായ രീതിയിലും കഠിനവുമായും കോവിഡ് 19…

Read More

കേരളത്തിൽ ഇന്ന് 13,049 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 20,004 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 13,049 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2052, തൃശൂര്‍ 1762, കോഴിക്കോട് 1526, പാലക്കാട് 1336, എറണാകുളം 1329, കണ്ണൂര്‍ 944, ആലപ്പുഴ 771, കൊല്ലം 736, കോട്ടയം 597, തിരുവനന്തപുരം 567, കാസര്‍ഗോഡ് 507, പത്തനംതിട്ട 368, വയനാട് 291, ഇടുക്കി 263 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 98,640 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.23 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…

Read More

ബന്ദിയാക്കിയ കുരങ്ങുകളെ വനം വകുപ്പ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി

ബെംഗളൂരു: ചാമരാജ്‌നഗറിലെ കഗൽവാദി എന്ന ഗ്രാമത്തിൽ നാട്ടുകാർ അനധികൃതമായി കൂടുകളിൽ പൂട്ടിയിട്ടിരുന്ന കുരങ്ങുകളെ വനം വകുപ്പ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. കൂടുകളിൽ കുരങ്ങുകളെ കുത്തിനിറച്ച രീതിയിൽ പ്രചരിച്ച വീഡിയോയുടെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി അറുപതോളം കുരങ്ങുകളെ രക്ഷപെടുത്തിയത്. രക്ഷപ്പെടുത്തിയ കുരങ്ങുകളെ ബി.ആർ. ഹിൽസ് കടുവ സങ്കേതത്തിന് സമീപത്തെ വനമേഖലയിൽ സ്വൈര്യ വിഹാരത്തിനായി തുറന്നുവിട്ടു. ജനങ്ങളുടെ കൃഷി നശിപ്പിക്കുകയും പരിസരവാസികളുടെ വീടുകളിൽ കയറുകയും ചെയ്യുന്ന കുരങ്ങുകളെ പ്രദേശവാസികൾ കുരങ്ങു പിടിത്തക്കാരെ കൊണ്ടുവന്ന് പിടികൂടുകയായിരുന്നു. കുരങ്ങുശല്യം പരിഹരിക്കാൻ അധികൃതരെ സമീപിച്ചെങ്കിലും പരിഹാരമുണ്ടായില്ലെന്നും കുരങ്ങുകളെ പിടികൂടി മറ്റൊരുസ്ഥലത്ത് തുറന്നുവിടാനായിരുന്നു ഉദ്ദേശ്യമെന്നും…

Read More

ലക്ഷ്യം വെച്ച ജനസംഖ്യയുടെ 50% ത്തിലധികം പേർക്കും ഒരു ഡോസ് വാക്സിൻ നൽകി സംസ്ഥാനം മാതൃകയാകുന്നു.

ബെംഗളൂരു: സംസ്ഥാനം വാക്‌സിനേഷനായി ലക്ഷ്യം വെച്ച ജനസംഖ്യയിൽ  50% ത്തിലധികം പേർക്കും ഒരുഡോസ് കോവിഡ് -19 വാക്സിൻ ലഭിച്ചിട്ടുണ്ടെന്ന് ഞായറാഴ്ച ഉച്ചവരെ ഉള്ള കണക്കുകൾ സൂചിപ്പിക്കുന്നു. വളരെ  പ്രധാനപ്പെട്ട  നാഴികക്കല്ലാണ് സംസ്ഥാനം ഇപ്പോൾ താണ്ടിയിരിക്കുന്നത് എങ്കിലും  ഈ വർഷംഅവസാനത്തോടെ പ്രതീക്ഷിക്കുന്നതുപോലെ സംസ്ഥാനം അതിന്റെ പ്രതിരോധ കുത്തിവയ്പ്പ് പരിപാടിപൂർത്തിയാക്കില്ലെന്നും പ്രസ്തുത കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്. 50 ശതമാനം എന്ന ഈ നേട്ടം കൈവരിക്കാൻസംസഥാനത്തിന് ഏകദേശം ആറര മാസമെടുത്തു. കൂടാതെ, ആദ്യ ഡോസ് കവറേജ് ഒരു ശതമാനം വർദ്ധിപ്പിക്കാൻ സംസ്ഥാനം 2-4 ദിവസം വീതം എടുക്കുന്നുണ്ട്. രണ്ടാമത്തെ ഡോസ്…

Read More

ഇന്ദിരാ കാൻറീനുകളുടെ പേര് മാറ്റാൻ സർക്കാർ നീക്കം!!

ബെംഗളൂരു: ഇന്ദിരാ ഗാന്ധിയുടെ പേരിലുള്ള  ഇന്ദിരാ കാൻറീനുകളുടെ പേര് മാറ്റാൻ  സർക്കാർ നീക്കം. അന്നപൂർണേശ്വരി കാൻറീൻ എന്ന് പുനർനാമകരണം ചെയ്യാനാണ് സംസ്ഥാന സർക്കാരിന്റെ നീക്കം. അതിനായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ നേതൃത്വത്തിൽ സർക്കാർ യോഗം വിളിച്ചു ചേർത്തു. ബിജെപി നിർദ്ദേശപ്രകാരമാണ് പേര് മാറ്റാൻ സർക്കാർ നീക്കം തുടങ്ങിയത്. ഇന്ദിരാ കാന്റീന്റെ പേര് മാറ്റാനുള്ള നീക്കത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തി. ദാരിദ്ര നിർമ്മാർജനത്തിനായി പ്രവർത്തിച്ച ഇന്ദിരാഗാന്ധിയുടെ പേരാണ് കാൻറീനുള്ളതെന്നും അത് മാറ്റാനുളള നീക്കം ലജ്ജാകരമാണെന്നും ബിജെപിയുടേത് വെറുപ്പിന്റെ രാഷ്ട്രീയമാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. അതിനിടെ നാഗർഹോളെ രാജീവ്ഗാന്ധി കടുവാസങ്കേതത്തിന്റെ പേരും മാറ്റണമെന്നും ബിജെപി നേതൃത്വം…

Read More

“എല്ലാവർക്കും അവർ ആഗ്രഹിക്കുന്ന വകുപ്പുകൾ ലഭിക്കില്ല”: മുഖ്യമന്ത്രി

ബെംഗളൂരു: ആഗ്രഹിക്കുന്ന വകുപ്പുകൾ നൽകാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച തന്റെ പാർട്ടി സഹപ്രവർത്തകനായ ആനന്ദ് സിംഗുമായി സംസാരിച്ചിട്ടുണ്ടെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. എല്ലാ മന്ത്രിമാർക്കും അവർ ആഗ്രഹിക്കുന്ന വകുപ്പുകൾ നൽകാനാവില്ല എന്നും അദ്ദേഹം ആവർത്തിച്ചു. “എല്ലാവർക്കും അവർ ആഗ്രഹിക്കുന്ന പോർട്ട്ഫോളിയോകൾ ലഭിക്കില്ല. അദ്ദേഹം (മന്ത്രി ആനന്ദ് സിംഗ്) എന്നോട് അടുപ്പമുള്ള ആളായതിനാൽ എല്ലാം ശരിയാകും. ഞാൻ അദ്ദേഹത്തെ വിളിച്ച് സംസാരിച്ചു. ഞാൻ ഈ കാര്യം കൈകാര്യം ചെയ്തോളാം .” എന്ന് ബൊമ്മൈ ശനിയാഴ്ച വാർത്താ ഏജൻസിയായ എ എൻ ഐ യോട് പറഞ്ഞു. സംസ്ഥാനത്ത് പുനസംഘടിപ്പിച്ച മന്ത്രിസഭയിലെ പുതിയ മന്ത്രിമാർക്ക്…

Read More

സംസ്ഥാന വ്യാപകമായി ‘ലോക്ക് ഡൗൺ’ ഉണ്ടാകില്ലെന്ന് കർണാടക ആരോഗ്യ മന്ത്രി

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അടുത്തിടെ വാരാന്ത്യ കർഫ്യൂവും അധിക നിയന്ത്രണങ്ങളും പ്രഖ്യാപിച്ചതിന് ശേഷം സംസ്ഥാന വ്യാപകമായി ലോക്ക്ഡൗൺ ഉണ്ടാകില്ലെന്ന് കർണാടക ആരോഗ്യ മന്ത്രി ഡോ കെ സുധാകർ വ്യക്തമാക്കി. ബൊമ്മയുടെ മന്ത്രിസഭയിൽ ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പുകൾ നിലനിർത്തിയ സുധാകർ, ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ, സംസ്ഥാനവ്യാപകമായി ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല എന്ന് പറഞ്ഞു. മഹാരാഷ്ട്രയും കേരളവും അതിർത്തി പങ്കിടുന്ന ജില്ലകളിൽ ഇപ്പോൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രി കർഫ്യൂ, നിയന്ത്രണങ്ങൾ ഏർപ്പെടുത്തൽ തുടങ്ങിയ പ്രതിരോധ നടപടികളാണ് സംസ്ഥാനം…

Read More

കോവിഷീൽഡ് – കോവാക്സിൻ സംയോജിപ്പിച്ച കുത്തിവയ്പ്പിന് മികച്ച രോഗപ്രതിരോധ ശേഷി: ഐസിഎംആർ

ദേശീയ പ്രതിരോധ കുത്തിവയ്പ്പ് പരിപാടിയുടെ കീഴിൽ, ഉത്തർപ്രദേശിലെ സിദ്ധാർത്ഥ് നഗറിൽ, 18 പേർ അശ്രദ്ധമായി കോവിഷീൽഡ് ആദ്യ ഡോസും കോവാക്സിൻ രണ്ടാമത്തേതും സ്വീകരിച്ചു. പൊതുമേഖലയിൽ സമ്മിശ്ര ഡോസ് സംഭവിക്കുന്നത് വാക്സിൻ വിമുഖതയ്ക്ക് കാരണമാകാൻ സാധ്യതയുള്ളതിനാൽ  ഗണ്യമായ ഉത്കണ്ഠ ഉയർത്തി. ഈ പശ്ചാത്തലത്തിലാണ് പഠനം നടത്തിയത്. അതിനാൽ, ഒരു ഡോസ് കോവിഷീൽഡും രണ്ടാമത്തെ ഡോസ് കോവാക്സിനും സ്വീകരിച്ച ഈ 18 വ്യക്തികൾ ഉൾപ്പെടെ; കോവിഷീൽഡിന്റെ രണ്ട് ഡോസുകളുടെ 40 സ്വീകർത്താക്കൾ; കൂടാതെ, രണ്ട് ഡോസ് കോവാക്സിൻ സ്വീകർത്താക്കൾ 40 പേർ ചേർന്നുള്ള താരതമ്യപഠനത്തിനായി നിയമിച്ചു. 2021…

Read More
Click Here to Follow Us