മുറിഞ്ഞു പോയത് ഡൽഹിയും കർണാടകയും തമ്മിലുള്ള പാലം:സിദ്ധരാമയ്യ.;ഇന്നലെ വിട പറഞ്ഞ കേന്ദ്രമന്ത്രി എച്ച എൻ അനന്ത് കുമാറിനെ പ്രമുഖർ അനുസ്മരിക്കുന്നു.

രാജ്യത്തിനും ബിജെപിക്കും തീരാ നഷ്ടം. പകരം വക്കാനില്ലാത്ത ആത്മവിശ്വാസത്തിന്റെയും സമർപ്പണത്തിന്റെയും പ്രതീകമായിരുന്നു അനന്ത് കുമാർ

(അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷൻ)

മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ വക്താവും എന്റെ അടുത്ത സുഹൃത്തുമായിരുന്നു അനന്ത് കുമാർ. ഞങ്ങൾ തമ്മിൽ രാഷ്ട്രീയത്തിന് അതീതമായ സൗഹൃദമുണ്ട്, എല്ലാക്കാലത്തും സൗഹൃദത്തിന് അദ്ദേഹം വലിയ വില കൽപ്പിച്ചിരുന്നു

(മുഖ്യമന്ത്രി കുമാരസ്വാമി)

രാജ്യത്തിന് വലിയ നഷ്ടം. ഞാൻ പ്രധാനമന്ത്രിയായ വർഷമാണ് അനന്ത് കുമാർ ബാംഗ്ലൂർ സൗത്തിൽ ആദ്യമായി വിജയിച്ചത്.കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് അദ്ദേഹം നടത്തുന്ന സാമൂഹിക സേവനങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നു .ഒരു നല്ല സുഹൃത്തിനെയാണ് നഷ്ട്ടമായത്.

  മുഹറം ഘോഷയാത്ര: ബെംഗളൂരുവിൽ ഇന്ന് ഗതാഗത നിയന്ത്രണം; ബദൽ പാത അറിയാൻ വായിക്കാം

(മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ)

നല്ല പാർലമെന്റേറിയനും ബിജെപിയുടെ കഴിവുറ്റ നേതാവുമായിരുന്നു അനന്ത് കുമാർ.കേന്ദ്ര മന്ത്രി എന്ന നിലയിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.( ഉപമുഖ്യമന്ത്രി ജി.പരമേശ്വര)

ഈ മരണം നൽകുന്നത് തീരാവേദന, കർണാടകയിലെ ബിജെപിയുടെ വളർച്ചക്ക് വേണ്ടി അനന്ത് കുമാർ അഹോരാത്രം പ്രവർത്തിച്ചു

(മുൻ മുഖ്യമന്ത്രി യെദിയൂരപ്പ)

ഈ വിയോഗം വിശ്വസിക്കാവുന്നതിലുമപ്പുറം, സഹോദരനും സുഹൃത്തുമായ അനന്ത് കുമാർ ഇനിയില്ല

  ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകാൻ കണ്ടക്ടർ; ഗതാഗത മന്ത്രിയോടും ബി.എം.ടി.സി ബസിൽ 'സാധാരണക്കാരന്റെ' അനുഭവം

(കേന്ദ്ര മന്ത്രി ഡിവി സദാനന്ദ ഗൗഡ)

കർണാടകക്കും ഡെൽഹിക്കും ഇടയിലുള്ള പാലമാണ് അനന്ത് കുമാറിന്റെ വിയോഗത്തിലൂടെ മുറിഞ്ഞ് പോയത്.രാഷ്ട്രീയത്തിൽ ഒരു പാട് വളരാനുള്ള പ്രായവും അവസരമുർ അദ്ദേഹത്തിന് ബാക്കിയുണ്ടായിരുന്നു. യുവാവായിരിക്കെ തന്നെ അദ്ദേഹം വലിയ നേട്ടങ്ങൾ ഉണ്ടാക്കി

(മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ )

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബോബി ചെമ്മണ്ണൂറിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ തീർപ്പ്; അറിയാൻ വായിക്കാം
[masterslider id="10"]

Related posts