വാക്സിൻ എടുത്തവരിൽ കോവിഡ് 19 മരണനിരക്ക് കുറഞ്ഞു എന്ന് പഠന റിപ്പോർട്ട്.

ബെംഗളൂരു: നഗരത്തിൽ വാക്സിനേഷൻ എടുത്തവരിലും കോവിഡ് 19 വൈറസ് സ്ഥിരീകരിച്ചു എങ്കിലും, വാക്‌സിൻ സ്വീകരിച്ചവരിൽ മരണനിരക്ക് കുറഞ്ഞു എന്ന് ബെംഗളൂരുവിലെ ഒരു ഹോസ്പിറ്റൽ നടത്തിയപഠനത്തിൽ വ്യക്തമാക്കി. കൂടാതെ വാക്‌സിൻ എടുത്തവർക്ക് കോവിഡ് ചികിത്സ സമയത്ത് രോഗത്തിൻറെതീവ്രത കുറവായിരുന്നു എന്നും രോഗികളിൽ കുറച്ചു പേർക്ക് മാത്രമേ ഓക്സിജൻ പിന്തുണ നൽകേണ്ടിവന്നത് എന്നും പഠനത്തിൽ പറയുന്നു.

  വൈകി വന്നാൽ എ.ഐ പൂട്ടും; സർക്കാർ ജീവനക്കാർ രാവിലെ 10-നകം ഓഫീസിലെത്തണം, കടുത്ത നടപടിയുമായി കർണാടക

അപ്പോളോ ആശുപത്രികൾ നടത്തിയ പഠനത്തിൽ 2021 ഏപ്രിൽ 21 നും 2021 മെയ് 30 നും ഇടയിൽ ഉള്ള 40 ദിവസങ്ങളിൽ മിതമായ രീതിയിലും കഠിനവുമായും കോവിഡ് 19 വൈറസ് ബാധിച്ച്  ആശുപത്രിയിൽ  പ്രവേശിപ്പിച്ച 500 രോഗികളെയാണ് ഉൾപ്പെടുത്തിയത്.

രോഗികളിൽ 148 രോഗികൾ ആശുപത്രിയിൽ പ്രവേശിക്കുന്നതിനുമുമ്പ് ഒരു ഡോസെങ്കിലും കുത്തിവയ്പ്പ്എടുത്തിട്ടുണ്ടായിരുന്നു. ഇതിൽ 14 പേർ രണ്ട് ഡോസ് വാക്‌സിനും എടുത്തവരായിരുന്നു. വാക്‌സിൻ  എടുത്തരോഗികളിൽ 124 പേർക് കോവിഷീൽഡ് വാക്‌സിനും 24 പേർക്ക് കോവാക്സിനും ആണ് എടുത്തിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിധി തേടി സ്വകാര്യ ഭൂമിയിലെ ക്ഷേത്രം തകർത്തു; രണ്ടുപേർക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊൽക്കത്തയിലേക്കുള്ള വിമാനയാത്രയേക്കാൾ നീണ്ട റോഡ് യാത്ര; ബെംഗളൂരു ഗതാഗതക്കുരുക്കിൽ ടെക്കിയുടെ വീഡിയോ വൈറൽ!
[masterslider id="10"]

Related posts