“എല്ലാവർക്കും അവർ ആഗ്രഹിക്കുന്ന വകുപ്പുകൾ ലഭിക്കില്ല”: മുഖ്യമന്ത്രി

ബെംഗളൂരു: ആഗ്രഹിക്കുന്ന വകുപ്പുകൾ നൽകാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച തന്റെ പാർട്ടി സഹപ്രവർത്തകനായ ആനന്ദ് സിംഗുമായി സംസാരിച്ചിട്ടുണ്ടെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. എല്ലാ മന്ത്രിമാർക്കും അവർ ആഗ്രഹിക്കുന്ന വകുപ്പുകൾ നൽകാനാവില്ല എന്നും അദ്ദേഹം ആവർത്തിച്ചു.

എല്ലാവർക്കും അവർ ആഗ്രഹിക്കുന്ന പോർട്ട്ഫോളിയോകൾ ലഭിക്കില്ല. അദ്ദേഹം (മന്ത്രി ആനന്ദ് സിംഗ്) എന്നോട് അടുപ്പമുള്ള ആളായതിനാൽ എല്ലാം ശരിയാകും. ഞാൻ അദ്ദേഹത്തെ വിളിച്ച് സംസാരിച്ചു. ഞാൻ ഈ കാര്യം കൈകാര്യം ചെയ്തോളാം .” എന്ന് ബൊമ്മൈ ശനിയാഴ്ച വാർത്താ ഏജൻസിയായ എൻ യോട് പറഞ്ഞു.

സംസ്ഥാനത്ത് പുനസംഘടിപ്പിച്ച മന്ത്രിസഭയിലെ പുതിയ മന്ത്രിമാർക്ക് വകുപ്പുകൾ അനുവദിച്ച സാഹചര്യത്തിലാണ് ബൊമ്മൈയുടെ പ്രസ്താവന. പരിസ്ഥിതി, ടൂറിസം വകുപ്പ് അനുവദിച്ചിട്ടുള്ള മന്ത്രി സിംഗ്, തന്റെ വകുപ്പിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. “ഞാൻ വകുപ്പുകൾ ആവശ്യപ്പെട്ടിട്ടില്ല. പാർട്ടി ഫോറത്തിൽ ഞാൻ നടത്തിയ അഭ്യർത്ഥന പരിഗണിച്ചില്ല. അതിനാൽ മുഖ്യമന്ത്രിയെ കാണാൻ ഞാൻ ആലോചിക്കുന്നു. എന്റെ അഭ്യർത്ഥന പുനപരിശോധിക്കാൻ ഞാൻ അദ്ദേഹത്തോട് അഭ്യർത്ഥിക്കും,” എന്ന് മന്ത്രി  സിംഗ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us