ബെംഗളൂരു നിവാസികളുടെ ചോദ്യശരങ്ങളേറ്റ് സിറ്റി പോലീസ് കമ്മീഷണർ;കൈക്കൂലി ചോദിക്കുന്ന ട്രാഫിക്ക് പോലീസുകാർക്കെതിരെ വാട്സപ്പിൽ പരാതിപ്പെടാം എന്നും നിർദ്ദേശം.

ബെംഗളൂരു : നഗരത്തിലെ പൗരൻമാരുമായി തൽസമയം സംവദിക്കാൻ തയ്യറായ സിറ്റി പോലീസ് കമ്മീഷണർക്ക് നേരിടേണ്ടി വന്നത് നിരവധി ചോദ്യങ്ങൾ.

കഴിഞ്ഞ ശനിയാഴ്ച 11 മുതൽ 12 വരെയാണ് സിറ്റി പോലീസ് കമ്മീഷണർ ട്വിറ്ററിലൂടെ ജനങ്ങളുമായി സംവദിക്കാൻ തയ്യാറായത്.

200 ൽ അധികം ട്വീറ്റുകൾ ആണ് #AskCPBIr എന്ന ഹാഷ് ടാഗിലൂടെ പങ്കുവക്കപ്പെട്ടത്.

പ്രധാനമായും ചോദ്യങ്ങൾ ട്രാഫിക് പോലീസുകാർക്ക് എതിരായിരുന്നു, നിയമം ലംഘിക്കാതെ യാത്ര ചെയ്യുന്ന ഒരാളെ തടഞ്ഞു നിർത്താൻ ട്രാഫിക് പോലീസിന് എന്ത് അധികാരം ? ട്രാഫിക്ക് പോലീസുകാർ കൈക്കൂലി ആവശ്യപ്പെടുന്നതിനെ കുറിച്ചും നിരവധി ചോദ്യങ്ങൾ ഉയർന്നു.

ട്രാഫിക്ക് വിഷയവുമായി ബന്ധപ്പെട്ട വിഷയത്തിന് മാത്രമായി പ്രത്യേകം തൽസമയ പരിപാടി സംഘടിപ്പിക്കാം എന്ന് അദ്ദേഹം ഉറപ്പ് നൽകി.

മാത്രമല്ല ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെട്ടാൽ ഉദ്യോഗസ്ഥൻ്റെ പേര്, സ്ഥലം, സമയം, എന്നിവ ചേർത്ത് 9480801000 എന്ന നമ്പറിലേക്ക് എസ്.എം.എസോ വാട്സ് ആപ്പ് സന്ദേശമോ അയക്കുക. അല്ലെങ്കിൽ 100 വിളിക്കുകയോ ചെയ്യാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us