കോവിഡ് കേസുകൾ കൂടിയാൽ കോളേജുകൾ വീണ്ടും പൂട്ടുമെന്ന് മന്ത്രി

ബെംഗളൂരു: കോവിഡ് കേസുകൾ കൂടിയാൽ കോളേജുകൾ വീണ്ടും പൂട്ടുമെന്ന് മന്ത്രി കെ. സുധാകർ അറിയിച്ചു.

വിദ്യാർഥികൾക്ക് കോവിഡ് വ്യാപിക്കുന്നത് തുടരുകയാണെങ്കിൽ മറ്റു മാർഗങ്ങളില്ലെന്നും മന്ത്രി പറഞ്ഞു.

അധ്യാപകരും വിദ്യാർഥികളും ഇതുസംബന്ധിച്ച ആശങ്കകൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

നവംബർ 17-നാണ് ബിരുദ, ബിരുദാനന്തരബിരുദ, എൻജിനിയറിങ് കോളേജുകൾ സംസ്ഥാനത്ത് തുറന്നത്. എന്നാൽ, വിദ്യാർഥികൾ ഭൂരിഭാഗവും കോളേജിലെത്താൻ മടിക്കുകയാണ്.

അതേസമയം, കോളേജുകൾ തുറന്നിട്ടും ബി.ബി.എം.പി.യിൽ കോവിഡ് ജോലി ഏർപ്പെടുത്തിയ മിക്ക അദ്ധ്യാപകർക്കും കോളേജുകളിൽ തിരികെ എത്താൻ സാധിച്ചില്ല.

സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കുന്നതിനുള്ള പ്രത്യേകയോഗം ഇന്ന് ചേരും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പഴയ കെട്ടിടങ്ങളിലെ പുതിയ വില്ലൻ; ഫ്ലാറ്റുകളിൽ ഇ.വി ചാർജിംഗിന് പൂട്ടിടാൻ ബെസ്കോം
  മുൻ എം.എൽ.സിയുടെ ബിഎംഡബ്ല്യു കാറിൽ നിന്ന് 10 ലക്ഷം രൂപ മോഷ്ടിച്ചു; ഡ്രൈവർക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  185-ൽ നിന്ന് വില 110 ലേക്ക് കുത്തനെ താഴോട്ട്; ബിയർ വില പകുതിയായി കുറഞ്ഞിട്ടും ഉപഭോക്താക്കൾ പറ്റിക്കപ്പെടുന്നത് എങ്ങനെ?
[masterslider id="10"]

Related posts