നഗരത്തിലെ പാര്‍ക്കിംഗ് പ്രശ്നങ്ങള്‍ക്ക് പരിഹാരം; 85 റോഡുകളിൽ‌ സ്മാർട് പാർക്കിങ് പദ്ധതി ഉടൻ

ബെംഗളൂരു ∙ നഗരത്തിലെ റോഡുകളിൽ വാഹനം പാർക്ക് ചെയ്യാൻ ഇടംതേടിയുള്ള അലച്ചിലിനു പരിഹാരമായി ‘സ്മാർട് പാർക്കിങ്’ പദ്ധതിയുമായി ബെംഗളൂരു മഹാനഗരസഭ (ബിബിഎംപി). 85 റോഡുകൾ കേന്ദ്രീകരിച്ച് പൊതു–സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ കരാർ ബെംഗളൂരുവിലെ ബിൽഡിങ് കൺട്രോൾ സൊല്യൂഷൻസിനു നൽകി. ബിബിഎംപി കൗൺസിലിന്റെ അന്തിമാനുമതി കൂടി ലഭിച്ചാൽ ‘സ്മാർട് പാർക്കിങ്’ പദ്ധതിക്കു തുടക്കമാകും. ഓരോ റോഡിലെയും പാർക്കിങ് സ്ഥലം നേരത്തേ ബുക്ക് ചെയ്യാൻ മൊബൈൽ ആപ്പും കമ്പനി വികസിപ്പിക്കും.

ഇരുചക്രവാഹനങ്ങൾക്കു 5–15 രൂപയും വലിയ വാഹനങ്ങൾക്കു 15–30 രൂപയുമാണ് മണിക്കൂറിന് ഈടാക്കുക. പാർക്കിങ് സ്ഥലത്തിൽ 20 ശതമാനമെങ്കിലും വനിതകൾക്കു നീക്കിവയ്ക്കും. താരതമ്യേന കുറഞ്ഞ നിരക്കിൽ പാർക്കിങ് ഒരുക്കി ഗതാഗതക്കുരുക്കു കുറയ്ക്കുന്നതിനൊപ്പം ബിബിഎംപിക്കു കോടികളുടെ അധിക വരുമാനവും നൽകുന്നതാണ് പദ്ധതി. പദ്ധതി നടപ്പായാൽ പ്രതിവർഷം 31.5 കോടി രൂപയാണ്, മഹാരാഷ്ട്രയിലും മധ്യപ്രദേശിലും സ്മാർട് പാർക്കിങ് കൈകാര്യം ചെയ്യുന്ന കമ്പനി ബിബിഎംപിക്കു നൽകുക. ബെംഗളൂരുവിൽ പണം നൽകി ഉപയോഗിക്കാവുന്ന പാർക്കിങ് സംവിധാനം നടപ്പാക്കാൻ 2013ലെ ബിബിഎംപി കൗൺസിലാണ് തീരുമാനം എടുത്തത്. എന്നാൽ 2014ലും 2015ലും ടെൻഡർ ക്ഷണിച്ചെങ്കിലും ഒരു കമ്പനിയും പദ്ധതി ഏറ്റെടുക്കാൻ തയാറായിരുന്നില്ല.

  തെരുവുനായയെ കല്ലെറിഞ്ഞത് ചോദ്യം ചെയ്തു; ബെംഗളൂരുവിൽ യുവതിക്ക് ക്രൂരമർദ്ദനം, കേസ്

തിരക്കനുസരിച്ച് റോഡുകളെ പ്രീമിയം, കൊമേഴ്സ്യൽ, കോമൺ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിച്ചാണ് പാർക്കിങ് ഫീസ് ഈടാക്കുക. പ്രീമിയം വിഭാഗത്തിൽ ഇരുചക്ര വാഹനങ്ങൾക്കു 15 രൂപയും വലിയ വാഹനങ്ങൾക്കു 30 രൂപയുമാണ് മണിക്കൂറിനു ഫീസ്. മറ്റു രണ്ടു വിഭാഗങ്ങളിൽ യഥാക്രമം 10 രൂപ, 20 രൂപ; 5 രൂപ, 15 രൂപ എന്നിങ്ങനെയും. എംജി റോഡ്, ബ്രിഗേഡ് റോഡ്, വിത്തൽമല്ല്യ, കസ്തൂർബ റോഡ് ഉൾപ്പെടുന്ന പ്രീമിയത്തിൽ 14 റോ‍ഡും മറ്റുള്ളവയിൽ യഥാക്രമം 25 റോഡും 46 റോഡുമാണുള്ളത്. പാർക്കിങ് സമയം കണക്കാക്കി ഫീസ് നിശ്ചയിക്കാനുള്ള ഇലക്ട്രോണിക് സംവിധാനവും സ്മാർട് പാർക്കിങ്ങിലുണ്ടാകും. ആപ്പ് ഡൗൺലോഡ് ചെയ്യുന്നവർക്കു മൊബൈൽ വഴിയും പണമടയ്ക്കാം.

  ബെംഗളൂരുവിലെ ഇലക്ട്രിക് ഇരുചക്രവാഹന യാർഡിൽ വൻ തീപിടിത്തം: 300-ലേറെ ഇ.വികൾ കത്തിയമർന്നു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകാൻ കണ്ടക്ടർ; ഗതാഗത മന്ത്രിയോടും ബി.എം.ടി.സി ബസിൽ 'സാധാരണക്കാരന്റെ' അനുഭവം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts