പിന്‍സീറ്റ്‌ ഇളക്കിയെടുക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട്;ഉത്തരവ് പിന്‍വലിക്കുമെന്ന് ഗതാഗത മന്ത്രി.

ബെംഗളൂരു ∙ കർണാടകയിൽ 100 സിസിയിൽ കുറവുള്ള ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്ര നിരോധിക്കാനുള്ള ഉത്തരവ് പിൻവലിക്കുമെന്ന് ഗതാഗതമന്ത്രി എച്ച്.എം.രേവണ്ണയുടെ ഉറപ്പ്. ഡിസംബറിൽ നടക്കുന്ന നിയമസഭയുടെ ശീതകാല സമ്മേളനത്തിൽ ഇത് സംബന്ധിച്ച ഭേദഗതി അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. നിരോധനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണു നടപടി.

കർണാടകയിൽ റജിസ്റ്റർ ചെയ്യുന്ന ഇരുചക്രവാഹനങ്ങളിൽ 25 ശതമാനം 100 സിസിയിൽ താഴെയുള്ളവയാണ്. ഒറ്റയടിക്ക് നിരോധനം ഏർപ്പെടുത്തുക പ്രായോഗികമല്ലാത്ത സാഹചര്യത്തിലാണ് സർക്കാർ പുനഃപരിശോധനക്ക് തയാറായത്. നിയമം പുനഃപരിശോധിക്കണമെന്ന് സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടമൊബീൽ മാനുഫാക്ചേഴ്സും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

കേന്ദ്ര സർക്കാരിന്റെ മോട്ടോർ വെഹിക്കിൽ ആക്ട് പ്രകാരമാണ് നിർമാതാക്കൾ ബൈക്കുകളും സ്കൂട്ടറുകളും നിർമിക്കുന്നത്. കർണാടക ഗതാഗതവകുപ്പിന്റെ നീക്കം 100 സിസിയിൽ കുറവുള്ള ഇരുചക്രവാഹനങ്ങളുടെ വിൽപനയെ ബാധിച്ചിട്ടുണ്ട്. കൂടുതൽ വിൽപനയുള്ള മോഡലുകൾ 99 സിസി ശ്രേണിയിൽപെട്ടതാണ്. ഒരു സംസ്ഥാനത്ത് മാത്രം നിരോധനം ഏർപ്പെടുത്താനുള്ള നീക്കം ഫലം കാണുകയില്ലെന്ന് സൊസൈറ്റി ഡപ്യൂട്ടി ഡയറക്ടർ ജനറൽ സുഗാട്ടോ സെൻ പറ‍ഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us