നഗരത്തിൽ ഗുണ്ടാ നേതാവിനെ വെട്ടികൊലപ്പെടുത്തി

ബെംഗളൂരു: നഗരത്തിലെ ഡി.ജെ. ഹള്ളിയിൽ പട്ടാപ്പകൽ ഗുണ്ടാ നേതാവിനെ അയൽവാസികൾ ചേർന്ന് വെട്ടികൊലപ്പെടുത്തി. ഡി.ജെ. ഹള്ളിയിലെ അംബേദ്കർ നഗർ സ്വദേശി മസർഖാൻ (43) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയോടെയാണ് സംഭവം. സംഭവത്തിൽ ഒരു സ്ത്രീയടക്കം നാലുപേരെ ബെംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാവിലെ ഏകദേശം എട്ടുമണിയോടെ കൊല്ലപ്പെട്ട മസർഖാനും സമീപത്തെ കടയുടമയായ ഒരു സ്ത്രീയും തമ്മിൽ തർക്കമുണ്ടാവുകയായിന്നു. തുടർന്ന് ഈ സ്ത്രീ തന്റെ ബന്ധുക്കളെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ ബന്ധുക്കളും മസർഖാനും തമ്മിലും വാക്കു തർക്കം ഉണ്ടായി, ഈ തർക്കം പരിഹരിക്കണമെന്ന രീതിയിൽ സ്ത്രീയുടെ ബന്ധുക്കൾ ഇയാളെ…

Read More
Click Here to Follow Us