കെ.എസ്.ആർ.ടി.സി ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ഇനി ഫോൺ പേയിലൂടെയും

ബെംഗളൂരു: ഇനി നാട്ടിലേക്കു പോകാനും തിരിച്ചു വരാനുമായി കേരള എസ്.ആർ.ടി.സിയുടെ ഓൺലൈൻ ടിക്കറ്റ് റിസർവ്വേഷൻ സൗകര്യം കൂടുതൽ സുഗമമാക്കുന്നതിന് വേണ്ടി ഇനി ഫോൺ പേയുടെ പേയ്മെന്റ് ഗേറ്റ് വേ വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം. യുപിഐ മുഖേന പണമിടപാടുകൾ ചെയ്യുന്ന യാത്രക്കാരുടെ ഇടപാട് പരാജയപ്പെടുകയോ, ടിക്കറ്റുകൾ ക്യാൻസൽ ചെയ്യുകയോ ചെയ്താൽ 24 മണിക്കൂറിനകം തന്നെ നഷ്ടമായ തുക തിരികെ ലഭ്യമാകും. ഫോൺ പേ സർവ്വീസ് ഉപയോ​ഗിക്കുന്നതിന് പേയ്മെന്റ് ഗേറ്റ് വേ ചാർജുകൾ ഉണ്ടായിരിക്കുന്നതല്ല. ഫോൺ പേ സൗകര്യം ആരംഭിച്ച ആദ്യ ദിനത്തിൽ തന്നെ 134 ൽപരം പേരാണ് ഇതിലൂടെ ടിക്കറ്റ് ബുക്ക് ചെയ്തത്.

കൂടുതൽ കെ.എസ്.ആർ.ടി.സി സർവ്വീസുകളുടെ സമയവും മറ്റു വിവരങ്ങൾക്കുമായി www.online.keralartc.com എന്ന വെബ് സൈറ്റിലൂടെയും “എന്റെ കെ.എസ്.ആർ.ടി.സി ” എന്ന മൊബൈൽ ആപ്പിലൂടെയും ലഭ്യമാകുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ – 9447071021
ലാൻഡ്‌ലൈൻ – 0471-2463799
0471 2471011 Extn. 290,238

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7)
വാട്സാപ്പ് – 8129562972
റിസർവ്വേഷൻ ഇമെയിൽ: [email protected]
റിസർവേഷൻ പേയ്മെന്റ് ഗേറ്റ് വേ സംബന്ധിച്ച പരാതികൾ
0471- 4018866
[email protected]

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us