ബെംഗളൂരു : നഗരത്തിൽ ആദ്യമായി സന്ദർശനത്തിന് എത്തിയ ഇന്ത്യയിലെ ബ്രിട്ടീഷ് ഹെെക്കമ്മീഷണർ അലക്സ് എല്ലിസ് മൈസൂർ മസാല ദോശ കഴിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറി.
Delicious #MysuruMasalaDosa!!
A great way to begin my first visit to #Bengaluru.ಸಾಕ್ಕ್ಕತ್ ಆಗಿದೆ | बहुत स्वादिष्ट हैं pic.twitter.com/LDa2ZZ0Fua
— Alex Ellis (@AlexWEllis) August 4, 2021
സ്വാദിഷ്ടമാണ്, തൻ്റെ ആദ്യ ബെംഗളൂരു സന്ദർശനത്തിൻ്റെ ഗംഭീര തുടക്കമാണ് എന്നും അദ്ദേഹം എഴുതിയിട്ടുണ്ട്.
92% of Twitter is correct! It tastes better with the hand. ✋
ಮಸಾಲೆ ದೋಸೆ | ಬೊಂಬಾಟ್ ಗುರು👌 | एकदम मस्त 🙌 https://t.co/fQJZ3bKfgW pic.twitter.com/xoBM2VEqxD
— Alex Ellis (@AlexWEllis) August 5, 2021
ട്വീറ്റ് വന്നതിന് പിന്നാലെ കൈകൊണ്ട് കഴിക്കുന്നതാണ് കൂടുതൽ രുചികരം എന്ന് പലരും മറുപടി നൽകി.
അടുത്ത ദിവസം പുതിയ വീഡിയോ ട്വീറ്റ് ചെയ്തു കൊണ്ട് അദ്ദേഹം എഴുതിയത് ” 92% ട്വിറ്ററിൽ ഉള്ളവരും പറഞ്ഞത് ശരിയാണ്, കൈ കൊണ്ട് കഴിക്കുമ്പോഴാണ് ഇത് കൂടുതൽ രുചികരം”.
ನಮಸ್ಕಾರ ಮುಖ್ಯಮಂತ್ರಿ ಅವರೆ 🙏
Delighted to be 1st diplomat received by @BSBommai – much done, much more to do with the @CMofKarnataka on education, research, investment, sustainability, infrastructure and mobility, to harness talent of 🇬🇧 and 🇮🇳 pic.twitter.com/kdvjRDtw32
— Alex Ellis (@AlexWEllis) August 5, 2021
മുഖ്യമന്ത്രി ബസവരാജ ബൊമ്മെയെ സന്ദർശിച്ച് കന്നഡയിൽ ട്വീറ്റ് ചെയ്ത ഹൈക്കമ്മീഷണർ വിദ്യാഭ്യാസം, ഗവേഷണം ,സുസ്ഥിര വികസനം, നിക്ഷേപം തുടങ്ങിയ വിഷയങ്ങളിൽ ബ്രിട്ടനും ഇന്ത്യക്കും ഇടയിൽ കൂടുതൽ കാര്യങ്ങൾ ചെയ്യുവാനുണ്ടെന്നും അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.