പുതിയ മന്ത്രിമാരുടെ വകുപ്പ് വിഭജനം പ്രതിസന്ധിയിൽ; 2 ദിവസത്തിന് ശേഷവും മന്ത്രിമാർക്ക് വകുപ്പുകളായില്ല.

ബെംഗളൂരു: നിലവിലെ മുഖ്യമന്ത്രിയെ രാജിവപ്പിച്ചതും പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തതും മന്ത്രിമാരെ സത്യപ്രതിജ്ഞ ചെയ്യിപ്പിച്ചതും വളരെ വേഗത്തിൽ കഴിഞ്ഞു എങ്കിലും വകുപ്പുവിഭജന കാര്യത്തിൽ ബസവരാജ ബൊമ്മെയുടെ നേതൃത്വത്തിൽ ഉള്ള പുതിയ കർണാടക ബി.ജെ.പി സർക്കാറിൻ്റെ മുന്നിൽ പ്രതിസന്ധി തുടരുകയാണ്.

ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ വകുപ്പുവിഭജനം നടത്തുമെന്ന് ബുധനാഴ്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞിരുന്നു എങ്കിലും ഇതുമായി ബന്ധപ്പെട്ട ഒരു തീരുമാനവും പുറത്തുവന്നിട്ടില്ല ചർച്ചകൾ നടന്നുവരികയാണ് എന്നത് മാത്രമാണ് അറിയാൻ കഴിയുന്നത്.

29 മന്ത്രിമാർ ബുധനാഴ്ചയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

ഓരോ മന്ത്രിമാർക്കും ലഭിക്കുന്ന വകുപ്പുകളെ കുറിച്ച്  ഇപ്പോഴും അവ്യക്തത നിലനിൽക്കുന്നു.

കോവിഡ് പ്രതിസന്ധി കാലത്ത് പ്രധാന വകുപ്പ് ആയ ആരോഗ്യം ഡോ: കെ.സുധാകർ തന്നെ നിലനിർത്താൻ ആണ് സാധ്യത.

മറ്റ് പ്രധാന വകുപ്പായ വ്യവസായ വകുപ്പ് കൈകാര്യം ചെയ്തിരുന്ന മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ പുതിയ മന്ത്രിസഭയിൽ ഇല്ല, ഗതാഗത വകുപ്പിൻ്റെ ചുമതല ഉണ്ടായിരുന്ന ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവദിയും പുതിയ മന്ത്രിസഭക്ക് പുറത്താണ്.

നല്ല പ്രവർത്തനം കാഴ്ചവച്ച വിദ്യാഭ്യാസ മന്ത്രിയായിരുന്ന എസ്.സുരേഷ് കുമാറിന് പകരായി ആരെത്തുന്നു എന്നതും ജനങ്ങൾ ഉറ്റുനോക്കുന്ന കാര്യമാണ്.

അതേസമയം ഭരണ സ്തംഭനം ഒഴിവാക്കാൻ, മന്ത്രിമാർക്ക് ജില്ലകളുടെ ചുമതലകൾ വിഭജിച്ചുനൽകി.

എല്ലാ മന്ത്രിമാരും അവരവരുടെ ചുമതലയുള്ള ജില്ലകളിലെത്തി പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിനും കോവിഡ് നിയന്ത്രണത്തിനും നേതൃത്വം നൽകണമെന്ന് ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us