ബെംഗളുരു: പശ്ചിമ ഘട്ട നിരകളിലൂടെയുള്ള ടൂർ ഓഫ് നീലഗിരീസിന് തുടക്കമായി. തുടർച്ചയായ 11 ആമത്തെ വർഷമാണ് സൈക്കിൾ ടൂർ സംഘടിപ്പിക്കുന്നത്. കേരള, കർണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലൂടെ 950 കിലോമീറ്റർ ദൂരമാണ് സഞ്ചരിക്കുന്നത്.
Read MoreTag: of
1200 കോടി മുടക്കി സർക്കാർ മദർ കാവേരി പ്രതിമ പണിതീർക്കുന്നതിന് പകരം പാവപ്പെട്ട തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണൂയെന്ന് കർഷകർ
ബെംഗളുരു: ഡിസ്നി ലാൻഡ് മാതൃകയിൽ വരാൻ പോകുന്ന മദർ ലാൻഡ് പ്രതിമ നിർമ്മാണത്തിനെതിരെ മണ്ഡ്യയിൽകർഷക പ്രതിഷേധം അതിരൂക്ഷം. കെആർഎസ് അണക്കെട്ടിന് തന്നെ ഇത്തരം പദ്ധതി അപകടമാണെന്നും കർഷകർ വാദിക്കുന്നു.അനധികൃത ക്വാറികളുടെ പ്രവർത്തനത്തിന് മറയിടാനാണ് ഇത്തരം പദ്ധതിയെന്നും കർഷകർ പറയുന്നു. ഏകദേശം 2 വർഷം കൊണ്ട് വൃന്ദാവൻ ഗാർഡന് സമീപം 300 ഏക്കറിൽ, 1200 കോടി ചിലവിൽ നിർമ്മാണം പൂർത്തിയാക്കാനാണ് സർക്കാർ പദ്ധതി.
Read Moreഎംഎൽഎയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്; ധനസഹായം ആവശ്യപ്പെട്ടുള്ള അഭ്യർഥനകളും യഥേഷ്ടം
ബെംഗളുരു: വിജയപുരാ ജില്ലയിലെ ഇൻഡി നിയോജകമണ്ഡലത്തിലെ കോൺഗ്രസ് എംഎൽഎ യശ്വന്തരായ ഗൗഡ വി പാട്ടീലിന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്. എംഎൽഎയുടെ ചിത്രങ്ങളും യഥേഷ്ടം ചേർത്ത് 5000 ഡോളറിന്റെ സഹായം അഭ്യർഥിക്കുന്ന പോസ്റ്റും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Read Moreമാലിന്യ കൂമ്പാരമായി തടാകം; ചത്തുപൊങ്ങുന്ന മീനുകൾ നൊമ്പര കാഴ്ച്ചയാകുന്നു
ബെംഗളുരു: കൊമ്മഗട്ട തടാകത്തിലെ മീനുകൾ ചത്തുപൊങ്ങുന്നത് പതിവാകുന്നു. കെങ്കേരി കൊമ്മഗട്ട തടാകത്തിലാണ് മീനുകൾ കൂട്ടത്തോടെ ചത്ത് പൊങ്ങുന്നത്. ഏകദേശം 37 ഏക്കറുള്ള തടാകത്തിനാണ് ഈ ദുർഗതി. സമീപത്തുള്ള പ്രദേശങ്ങളിലെ വ്യവസായ മാലിന്യങ്ങൾ നേരിട്ട് തടാകത്തിലേക്ക് തള്ളുന്നതാണ് കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഹൈവേയോട് ചേർന്ന് കിടക്കുന്ന തടാകത്തിൽ അറവ് മാലിന്യങ്ങളടക്കംതള്ളുന്നതും പതിവ് കാഴ്ച്ചയാണ്.
Read Moreഎടിഎമ്മിൽ നിറക്കാനുള്ള 75 ലക്ഷവുമായി ഡ്രൈവർ കടന്നുകളഞ്ഞു
ബെംഗളുരു; എടിഎം മെഷീനിൽ നിറക്കാനുള്ള 75 ലക്ഷവുമായി ഡ്രൈവർ കടന്നു കളഞ്ഞു. എടിഎമ്മുകളിൽ പണം നിറക്കാൻ കരാറുള്ള ഏജൻസിയിലെ ഡ്രൈവർ അബ്ദുൾ ഷാഹിദാണ് കടന്നുകളഞ്ഞത്. 1.2 കോടി രൂപ ഉണ്ടായിരുന്ന വാഹനത്തിൽ നിന്ന് 75 ലക്ഷംഒഴികെ ബാക്കി തുക എടിഎമ്മിൽ നിറക്കാൻ ജീവനക്കാർ പോയപ്പോഴാണ് ഷാഹിദ് വാഹനവുമായി മുങ്ങിയത്.
Read Moreടോൺസ് ഒാഫ് സീസൺസ്; മനംകവർന്ന് മലയാളി ചിത്രകാരി വിദ്യാ സുന്ദർ
ബെംഗളുരു: മലയാളി ചിത്രകാരി വിദ്യാ സുന്ദറിന്റെ ചിത്രങ്ങളുടെ പ്രദർശനം എംജിറോഡിലുള്ള രംഗോലി മെട്രോ ആർട്ട് സെന്ററിൽ. ടോൺസ് ഒാഫ് സീസൺസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രപ്രദർശനം പേരുപോലെ തന്നെ നിറഭേദങ്ങളുടെ സമന്വയമാണ്. അക്രിലിക് രീതിയിൽ ചെയ്ത ചിത്രങ്ങൾക്ക് സ്ത്രൈണതയാണ് പ്രകൃതം. കണ്ണൂർ ഇരിട്ടി സ്വദേശിനിയാണ് വിദ്യ. അനുഭവങ്ങൾ, സ്വന്തം ജീവിതം, പ്രകൃതി എന്നിവയിൽ നിന്നെല്ലാമാണ് വിദ്യ കാൻവാസിൽ പകർത്താനുള്ളവ കണ്ടെത്തുന്നത്. 28 വരെ എല്ലാ ദിവസവും രാവിലെ 11 മുതൽ വൈകുന്നേരം 7 വരെയാണ് വിദ്യയുടെ ചിത്രപ്രദർശനം കാണാനുള്ള അവസരം .
Read Moreവൈദ്യുതി മുടക്കം ഇനി മൊബൈലിൽ അറിയാം, എസ്എംഎസ് മുഖേന ഉപഭോക്താക്കളെ ബെസ്കോം മുൻകൂട്ടി അറിയിക്കും
ബെംഗളുരു: ഇനി മുതൽ വൈദ്യുതി മുടക്കം മുൻപേ അറിയാം. വൈദ്യുതി മുടക്കം ഉപഭോക്താക്കൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ മുൻകൂട്ടി അറിയിക്കുന്ന സോഫ്റ്റ് വെയർ വികസിപ്പിച്ച് ബെസ്കോം. ഒരു സബ് ഡിവിഷന് കീഴിലാണ് പദ്ധതി നിലവിൽ വരുക. വിജയകരമായാൽ മറ്റിടങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. വൈദ്യുതി മുടക്കം വരാൻ പോകുന്ന സ്ഥലങ്ങൾ, സമയം, കാരണം, വൈദ്യുതി പുനസ്ഥാപിക്കുന്ന സമയം തുടങ്ങിയവ മുൻ കൂട്ടി അറിയിക്കും. വൈദ്യുതി ബിൽ നൽകാൻ എത്തുന്നവരോട് ബെസ്കോം മൊബൈൽ നമ്പർ ചോദിച്ച് വാങ്ങുകയാണ് നിലവിൽ ചെയ്തുകൊണ്ടിരിക്കുന്നത്. പൊടുന്നനെ വൈദ്യുതി മുടങ്ങുന്നത് മൂലം ഉണ്ടാകുന്ന പ്രയാസങ്ങളെ മറികടക്കാൻ…
Read Moreദസറ ആഘോഷം; ആനകൾക്ക് ആചാരപരമായ യാത്രയയപ്പ് നൽകി
ദസറ ആഘോഷം; ദസറ ആഘോഷത്തിന്റെ പ്രധാന ആകർഷണമായ ജംബോ സവാരിയിൽ പങ്കെടുത്ത ആനകൾക്ക് ആചാരപരമായ യാത്രയയപ്പ് നൽകി. സുവർണ്ണ ഹൗഡ പല്ലക്കിലേറ്റിയ 9 ആനകളെ കുടകിലേക്ക് കൊണ്ടുപോയി. ആനപാപ്പാൻമാർക്ക് വിഭവസമൃദ്ധമായ സദ്യയും, മൈസൂർ പാലസ് ബോർഡിന്റെ വക ഉപഹാരവും നൽകിയാണ് യാത്രയയപ്പ് ചടങ്ങ് നടത്തിയത്.
Read Moreനന്ദി ഹിൽസിലെ പാർക്കിംങ് നിരക്ക് കൂടും
ബെംഗളുരു: നന്ദി ഹിൽസിലെ പാർക്കിംങ് നിരക്ക് കൂട്ടുന്നു. ജിഎസ്ടി കൂടി ഉൾപ്പെടുത്തിയാണ് പുതുക്കിയ നിരക്കുകൾ നിലവിൽ വരുന്നത്.. ഇരു ചക്രവാഹനങ്ങളുടെ നിരക്ക് 20 രൂപയിൽ നിന്ന് 30 രൂപയായും കാറുകൾക്ക് 100 എന്നുള്ളത് 125 ആയും ഉയരും. നിലവിൽ പാർക്കിംങ് ഫീസ് പിരിക്കുന്നത് ഈ മാസം അവസാനിക്കും. പുതിയ കരാർ നൽകുന്നതോടെ പുതുക്കിയ നിരക്കും നിലവിൽ വരും. ബാംഗ്ലൂരില് ജീവിക്കുന്നവര് ഔട്ടിംഗിനായി തെരഞ്ഞെടുക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഇടമാണ് നന്ദിഹില്സ്.
Read Moreവൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ പുരസ്കാരം സ്വന്തമാക്കി 10 വയസ്സുകാരൻ
ദില്ലി: മിന്നും നേട്ടം കരസ്ഥമാക്കി അർഷ്ദീപ് സിങ്ങ്, ഈ വർഷത്തെ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ പുരസ്കാരമാണ് 10 വയസ്സുകാരൻ അർഷ്ദീപ് സിങ്ങ് നേടിയത്. ‘പൈപ്പ് അൗൾ’ എന്ന ചിത്രത്തിനാണ് പുരസ്കാരം. പത്ത് വയസ്സിന് താഴെയുള്ളവരുടെ മത്സരവിഭാഗത്തിലാണ് അർഷ്ദീപ് നേട്ടം സ്വന്തമാക്കിയത്. പൈപ്പിനുള്ളിൽ കൂടുകൂട്ടിയ രണ്ട് മൂങ്ങകളാണ് ‘പൈപ്പ് അൗൾ’ എന്ന് ചിത്രം. അർഷ് ദീപിന്റെ പിതാവ് രൺദീപ് സിങ്ങിനൊപ്പം പഞ്ചാബിലെ കപൂർത്തലയിലൂടെ കാറിൽ സഞ്ചരിക്കുമ്പോഴാണ് വഴിയോരത്തെ പൈപ്പിനുള്ളിലെ മൂങ്ങയെ അർഷ്ദീപ് കാണുന്നത്. ഉടൻ പിതാവിനോട് കാർ നിർത്താൻ ആവശ്യപ്പെട്ടു. ശേഷം…
Read More