ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാർ എൻട്രിയായി ജൂഡ് ആന്റണി ചിത്രം ‘2018’

ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രിയായി ജൂഡ് ആന്തണി ജോസഫ് ചിത്രം ‘2018’ തെരഞ്ഞെടുത്തു. മികച്ച അന്താരാഷ്ട്ര ചിത്രം എന്ന വിഭാഗത്തിലാണ് ചിത്രം മത്സരിക്കുക. 2018 ൽ കേരളം നേരിട്ട മഹാ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രമാണ് ‘2018’. ചിത്രം 100 കോടി ക്ലബിൽ ഇടംനേടിയിരുന്നു. ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, നരെയ്ൻ, ലാൽ, വിനീത് ശ്രീനിവാസൻ, അജു വര്‍ഗീസ്, ജോയ് മാത്യൂ, ജിബിന്‍, ജയകൃഷ്ണന്‍, ഷെബിന്‍ ബക്കര്‍, ഇന്ദ്രന്‍സ്, സുധീഷ്, സിദ്ദിഖ്, തന്‍വി റാം, വിനീത കോശി, ഗൗതമി നായര്‍, ശിവദ,…

Read More

200 ക്ലബ്ബിൽ ഇടംനേടി ‘2018’ 

200 കോടി ക്ലബ്ബിൽ ഇടം നേടി ജൂഡ് ആന്റണി ചിത്രം ‘2018’. നിർമാതാവ് വേണു കുന്നപ്പിള്ളിയാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ ആഗോള ബിസിനസ്സ് 200 കോടി കടന്നുപോകുന്നുണ്ടെന്ന് നിർമാതാവ് വ്യക്തമാക്കി. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ മലയാള ചിത്രം ‘2018’ ആണെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്. ബോക്‌സോഫീസിൽ മികച്ച പ്രകടനം നടത്തിയ ചിത്രം കഴിഞ്ഞ ദിവസം ഒ.ടി.ടിയിലെത്തിയിരുന്നു. സോണി ലിവിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. റിലീസായി പത്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ 100 കോടി കളക്ഷൻ നേടാൻ പ്രളയം പ്രമേയമാക്കി ഒരുക്കിയ ‘2018’ ന് സാധിച്ചിരുന്നു.…

Read More

2018 ഒടിടിയിൽ ;സംസ്ഥാനത്ത് രണ്ട് ദിവസം തീയേറ്ററുകൾ അടച്ചിടും 

തിരുവനന്തപുരം: കേരളത്തിൽ രണ്ട് ദിവസത്തേക്ക് തീയേറ്ററുകൾ അടച്ചിടാൻ തീരുമാനം. തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റേതാണ് തീരുമാനം. 2018 സിനിമ കരാർ ലംഘിച്ച് ഒടിടിക്ക് നേരത്തെ നൽകിയതിൽ പ്രതിഷേധിച്ചാണ് തീരുമാനം. മുമ്പും ഒടിടി പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കണമെന്ന ആവശ്യവുമായി തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് രംഗത്ത് എത്തിയിരുന്നു. അതേ സമയം, തീയേറ്ററിൽ എത്തുന്ന  മലയാള സിനിമകളുടെ ഒടിടി  റിലീസ് ആറു മാസത്തിനുശേഷമാക്കാൻ നിയമനിർമ്മാണ നടപടികൾക്ക് സർക്കാരിനോട് ആവശ്യപ്പെടാൻ ഇരിക്കുകയാണ് തിയേറ്റർ ഉടമ സംഘടന ഫിയോക് ഇപ്പോൾ 42 ദിവസത്തെ ഇടവേളയ്‌ക്കുശേഷമാണ് ഒടിടി റിലീസ് എങ്കിലും തിയറ്ററുകളിൽ ആളെത്തുന്നില്ല.…

Read More

2018 ഒടിടി യിലേക്ക്, തിയ്യതി പ്രഖ്യാപിച്ചു 

2018 തിയേറ്ററുകളില്‍ മികച്ച പ്രകടനം കാഴ്ചവച്ച്‌ മുന്നേറുകയാണ്. ഇതിനകം 150 കോടി ക്ലബ്ബിലും ചിത്രം ഇടം നേടിയിരുന്നു. എന്നാല്‍, ചിത്രത്തിന്റെ ബോക്സ് ഓഫീസ് വിജയത്തിന് തടയിടുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ചിത്രം ഒടിടി റിലീസിനൊരുങ്ങുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. സോണി ലൈവിലാണ് ചിത്രം സ്ട്രീം ചെയ്യുക. ഒടിടി പ്രേക്ഷകരെ സംബന്ധിച്ച്‌ ഇത് സന്തോഷകരമായ വാര്‍ത്തയാണെങ്കിലും തിയേറ്ററുകള്‍ക്ക് ഈ വാര്‍ത്ത അത്ര ശുഭകരമല്ല. തിയേറ്ററുകളിലേക്ക് ആളുകളെ കൊണ്ടുവരുന്നതിലും വീണ്ടും സജീവമാക്കുന്നതിലും 2018 നല്ലൊരു പങ്കു വഹിച്ചിട്ടുണ്ട്. ഇപ്പോഴും നിറഞ്ഞ സദസ്സുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കപ്പെടുന്നത്.…

Read More

വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ പുരസ്കാരം സ്വന്തമാക്കി 10 വയസ്സുകാരൻ

ദില്ലി: മിന്നും നേട്ടം കരസ്ഥമാക്കി അർഷ്ദീപ് സിങ്ങ്, ഈ വർഷത്തെ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ പുരസ്കാരമാണ് 10 വയസ്സുകാരൻ അർഷ്ദീപ് സിങ്ങ് നേടിയത്. ‘പൈപ്പ് അൗൾ’ എന്ന ചിത്രത്തിനാണ് പുരസ്കാരം. പത്ത് വയസ്സിന് താഴെയുള്ളവരുടെ മത്സരവിഭാഗത്തിലാണ് അർഷ്ദീപ് നേട്ടം സ്വന്തമാക്കിയത്. പൈപ്പിനുള്ളിൽ കൂടുകൂട്ടിയ രണ്ട് മൂങ്ങകളാണ് ‘പൈപ്പ് അൗൾ’ എന്ന് ചിത്രം. അർഷ് ദീപിന്റെ പിതാവ് രൺദീപ് സിങ്ങിനൊപ്പം പഞ്ചാബിലെ കപൂർത്തലയിലൂടെ കാറിൽ സഞ്ചരിക്കുമ്പോഴാണ് വഴിയോരത്തെ പൈപ്പിനുള്ളിലെ മൂങ്ങയെ അർഷ്ദീപ് കാണുന്നത്. ഉടൻ പിതാവിനോട് കാർ നിർത്താൻ ആവശ്യപ്പെട്ടു. ശേഷം…

Read More
Click Here to Follow Us