ഇലക്ട്രിക് വാഹന ഉപയോ​ഗം പ്രോത്സാഹിപ്പിക്കും; ബെം​ഗളുരുവിൽ പുതിയ 1000 ചാർജിംങ് സ്റ്റേഷനുകൾ തുടങ്ങും

ബെം​ഗളുരു; വൈദ്യുത വാഹനങ്ങളുടെ ഉപയോ​ഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാ​ഗമായി ബെം​ഗളുരുവിലെത്തുക പുതിയ 1000 ചാർജിംങ് സ്റ്റ്ഷനുകളെന്ന് വൈദ്യുത വകുപ്പ് മന്ത്രി സുനിൽ കുമാർ. ഇത്തരത്തിൽ പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ ബെം​ഗളുരുവിൽ 500 സ്റ്റേഷനുകളും മറ്റ് ജില്ലകളിലായി 500 ചാർജിംങ് സ്റ്റേഷനുകളും സ്ഥാപിക്കും. സംസ്ഥാന പാതകളും ദേശീയ പാതകളും കടന്നു പോകുന്ന പ്രദേശങ്ങളിലാണ് ചാർജിംങ് സ്റ്റേഷനുകൾ സ്ഥാപിയ്ക്കാൻ മുൻ​ഗണന നൽകുന്നതെന്നും വ്യക്തമാക്കി.

Read More

ഫയലുകളുടെ കൈമാറ്റം; ഇ ഓഫീസ് സംവിധാനം കർശനമാക്കുന്നു

ബെം​ഗളുരു; ഈ വരുന്ന ഒക്ടോബർ ഒന്നു മുതൽ കലക്ടർമാരും, കൂടാതെ ജില്ലാ പഞ്ചായത്ത് സിഇഒമാരും ഫയലുകളും നിവേദനങ്ങളും അടക്കമുള്ളവ ഇ ഓഫീസ് സോഫ്റ്റ്വെയറിലൂടെ മാത്രം അതാത് വകുപ്പ് സെക്രട്ടറിമാർക്ക് കൈമാറാൻ നിർദേശം. ചീഫ് സെക്രട്ടറി പി, രവി കുമാറിന്റെ ഉത്തരവിൽ ഫയലുകൾ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യുകയാണ് വേണ്ടതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പേപ്പർ ലാഭവും, ഫയൽ നീങ്ങുവാനുള്ള കാലതാമസവും ഇതിലൂടെ പരിഹരിക്കപ്പെടും. പല വകുപ്പുകളിലും തലങ്ങളിലുമായി ഏറെ നാളുകളായി ഫയലുകൾ അടക്കമുള്ളവ കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകിയതിനെ തുടർന്നാണ് നടപടി വേഗത്തിലാക്കിയത്.

Read More

കർണ്ണാടകയിൽ പ്രധാന ന​ഗരങ്ങളിൽ വിമാനത്താവളം; പദ്ധതിയുമായി സർക്കാർ രം​ഗത്ത്

ബെം​ഗളുരു; പ്രധാന ന​ഗരങ്ങളിൽ വിമാനത്താവളത്തിന് പദ്ധതിയൊരുങ്ങുന്നു. വ്യാവസായിക, വിനോദ സഞ്ചാരങ്ങളുടെ വികസനം ലക്ഷ്യമിട്ടാണ് പദ്ധതി സർക്കാർ നടപ്പിൽ വരുത്തുക. വിമാനത്താവളം സ്ഥാപിക്കുന്നതിനായി ന​ഗരത്തിൽ സ്ഥലം ഏറ്റെടുക്കൽ ഉടൻ ആരംഭിയ്ക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി മുരുകേഷ് നിറാനി വ്യക്തമാക്കി. വിമാനത്താവളം സ്ഥാപിച്ചാൽ പ്രധാന ന​ഗരങ്ങൾ തമ്മിലുള്ള ദൂരം ഏറെ കുറയുന്നത് വഴി വിനോദ സഞ്ചാര മേഖലയ്ക്ക് കൂടുതൽ ഉപകാരപ്രദമാകുമെന്ന് മന്ത്രി വ്യക്തമാക്കി. ബെം​ഗളുരുവിന് പുറമെ മറ്റ് ന​ഗരങ്ങൾക്കും വ്യവസായിക ഭൂപടത്തിൽ സ്ഥാനം നേടിയെടുക്കുകയാണ് ലക്ഷ്യമിടുന്നത്. വസ്ത്ര നിർമ്മാണം , കരകൗശല വസ്തുക്കളുടെ നിർമ്മാണം, പട്ടുനൂൽ ഉത്പാദനം…

Read More

കോവിഡ് നിരക്കിൽ ​ഗണ്യമായ കുറവ്; സ്കൂളുകൾ തുറക്കുന്നു

ബെം​ഗളുരു; കോവിഡ് കേസുകളിൽ ​ഗണ്യമായ കുറവ് വന്നതായി ആരോ​ഗ്യ വകുപ്പ്. കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കുറഞ്ഞ സാഹചര്യത്തിൽ സ്കൂളുകൾ തുറക്കാനാണ് ലക്ഷ്യമിടുന്നത്. കുടകിൽ ഉയർന്നിരുന്ന കേസുകളാണ് ഇപ്പോൾ കുറവ് വന്നിരിക്കുന്നത്, ഇതോടെ ഒൻപതാം ക്ലാസ് മുതലുള്ളവർക്ക് നേരിട്ടുള്ള ക്ലാസുകൾ തുടങ്ങാനാണ് തീരുമാനം . ഇവിടെ രോ​ഗ സ്ഥിതീകരണ നിരക്ക് 2 ശതമാനത്തിലും താഴെ എത്തിയതോടെയാണ് സർക്കാർ ഇത്തരമൊരു നടപടിയിലേക്ക് കടക്കുന്നത്. മറ്റു ക്ലാസുകൾ തുടങ്ങി സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം മാത്രമായിരിക്കും എട്ടാം ക്ലാസ് വരെയുള്ളവർക്ക് ക്ലാസുകൾ ക്രമീകരിക്കുകയെന്നും അധികാരികൾ പറഞ്ഞു. സ്കൂളുകൾ തുറക്കുന്നതിന്റെ…

Read More

യാത്രക്കാർക്ക് ആശ്വാസം; കേരളത്തിലേക്കുള്ള നിരക്കുകളിൽ ഇളവ് വരുത്തി ആർടിസി

ബെം​ഗളുരു; കോവിഡ് കാലത്ത് ആശ്വാസവാർത്തയുമായി കർണ്ണാടക ആർടിസി രം​ഗത്ത്. കേരളത്തിലേക്കുള്ള സർവ്വീസ് നടത്തുന്ന മൾട്ടി ആക്സിൽ അംബാരി ഡ്രീം ക്ലാസ് ബസി‌ന്റെ നിരക്ക് പത്തുശതമാനത്തോളമാണ് കുറച്ചിരിക്കുന്നത്. 130 രൂപയോളം കുറവ് ഇതോടെ ഉണ്ടാകും. ബെം​ഗളുരുവിൽ നിന്നും തൃശ്ശൂരിലേക്കും എറണാകുളത്തേക്കുമാണ് മൾട്ടി ആക്സിൽ അംബാരി ഡ്രീം ക്ലാസ് ബസ് സർവ്വീസ് നടത്തുന്നത്. പത്തു ശതമാനത്തോളം നിരക്കുകളിൽ കുറവ് വരുത്തിയതോടെ എറണാകുളത്തേക്ക് 1330 രൂപയിൽ നിന്ന് 1200 രൂപയായും തൃശ്ശൂരിലേക്ക് 1220 രൂപയിൽ നിന്ന് 1100 രൂപയായും കുറവ് വരും.

Read More

കേരള ആർടിസിയുടെ സ്ലീപ്പർ ബസ് ബെം​ഗളുരുവിലേക്കോ? പ്രതീക്ഷയോടെ ബെം​ഗളുരു മലയാളികൾ

ബെം​ഗളുരു; കേരള ആർടിസിക്ക് കേരളത്തിൽ നിന്നും ബെം​ഗളുരുവിലേക്ക് സ്ലീപ്പർ ബസുകളില്ലെന്ന പരാതി അവസാനിക്കാൻ സമയമായെന്ന് സൂചനകൾ പുറത്ത്. 11.8 കോടി മുടക്കി കേരള ആർടിസി വാങ്ങുവാൻ പോകുന്ന 8 അത്യാധുനിക ശ്രേണിയിലുള്ള സ്ലീപ്പർ ബസുകളിൽ ചിലത് ബെം​ഗളുരുവിലേക്കും യാത്ര നടത്തിയേക്കുമെന്ന സന്തോഷ വാർത്തയാണ് പുറത്തെത്തുന്നത്. ബെം​ഗളുരു, മം​ഗളുരു എന്നിവിടങ്ങളിലേക്കും കൂടാതെ കേരളത്തിനകത്തും യാത്ര നടത്തുമെന്നാണ് ആദ്യം പുറത്തെത്തുന്ന വിവരം. രണ്ട് വോൾവോ മൾട്ടി ആക്സൽ ബസും, 5 എസി സ്ലീപ്പർ ബസുമാണ് കേരള ആർടിസി കേരളത്തിലേക്കുള്ള യാത്രക്കാർക്കായി മാറ്റിവച്ചിരിയ്ക്കുന്നത്. മികച്ച ല​ഗേജിംങ് സ്പെയ്സ്, മൊബൈൽ…

Read More

ഇതര സംസ്ഥാന ബിരുദ വിദ്യാർഥികളുടെ കന്നഡ പഠനം; പുതിയ സർക്കാർ തീരുമാനം ഇങ്ങനെ

ബെം​ഗളുരു; ആദ്യ നാലു സെമസ്റ്ററുകളിൽ ബിരുദ വിദ്യാർഥികൾ കന്നഡ പഠിക്കണമെന്ന ഉത്തരവ് സർക്കാർ പുനപരിശോധിക്കുന്നു. പുതിയ ഭേദ​ഗതി പ്രകാരം സ്കൂളുകളിൽ കന്നഡ പഠിക്കാത്തവരും ഇതര സംസ്ഥാനങ്ങളിലുള്ളവർക്കും ആദ്യ രണ്ടു സെമസ്റ്ററുകളിൽ കന്നഡ പഠിച്ചാൽ മതിയെന്ന ഭേദ​ഗതിയാണ് കൊണ്ടുവന്നിരിയ്ക്കുന്നത്. ഉന്നത വിദ്യാഭ്യാസ രം​ഗത്ത് കന്നഡ ഭാഷാ പഠനം വേണ്ട രീതിയിൽ നടക്കുന്നില്ലെന്ന് കന്നഡ വികസന അതോറിറ്റിയുടെ കണ്ടെത്തലിനെ തുർന്നാണ് നടപടി. രാജീവ് ​ഗാന്ധി ആരോ​ഗ്യ സർവ്വകലാശാലയുടെ കീഴിലുള്ള മെഡിക്കൽ വിദ്യാർഥികൾക്കും, കൂടാതെ എൻജിനീയറിംങ് വിദ്യാർഥികൾക്കും രണ്ടു സെമസ്റ്ററുകളിൽ കന്നഡ പഠനം നിർബന്ധമാണ്. എന്നാൽ ഇതേ രീതിയിൽ…

Read More

ബെം​ഗളുരുവിലുള്ള നിങ്ങളുടെ ഓഫീസ് മുറി അണിവിമുക്തമാക്കാം, കോവിഡ് പ്രതിരോധനത്തിന് പുതിയ ഉപകരണം കണ്ടുപിടിച്ച് മലയാളി; അഭിമാനമെന്ന് സോഷ്യൽ മീഡിയ

ബെം​ഗളുരു; കോവിഡ് പടരുന്നതിനിടെ അതുയർത്തുന്ന ഉയർത്തുന്ന ഭീഷണിക്കിടെ ഓഫീസ് മുറികളും താമസമുറിയും അണുനശീകരണം നടത്താൻ കഴിയുന്ന ഉപകരണം വികസിപ്പിച്ചിരിക്കുകയാണ് ബെംഗളൂരുവിലെ മലയാളിയുടെ സ്റ്റാർട്ടപ്പ് കമ്പനി. കണ്ണൂർ അഴീക്കോട് സ്വദേശി ബിപിൻ രാജഗോപാൽ സ്ഥാപക ഡയറക്ടറായുള്ള റോക്ക് ഫോറസ്റ്റ് ടെക്‌നോളജീസാണ് ഇലക്‌ട്രോണിക് ഉപകരണം വികസിപ്പിച്ചിരിയ്ക്കുന്നത്. ഏകദേശം ചെറിയ മേശയുടെ വലിപ്പുള്ള(യു.വി. കാബിനറ്റ്), ‘എൽ. ക്ലിയറോ’ എന്നുപേരിട്ട ഉപകരണം മുറിക്കുള്ളിലെ വായു വലിച്ചെടുത്ത് അണുവിമുക്തമാക്കി പുറത്തുവിടും, കൂടാതെ ഇത്തരത്തിൽ നാലുമണിക്കൂർകൊണ്ട് മുറിക്കുള്ളിലെ വായു അണുവിമുക്തമാകുമെന്ന് ബിപിൻ രാജഗോപാൽ പറഞ്ഞു. കൂടാതെ, ഉപകരണത്തിന്റെ ചേംബറിനുള്ളിൽ പഴ്‌സ്, വാച്ച്, കറൻസി…

Read More

മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് പുതിയ ഫണ്ട് സ്കീം

ബെംഗളുരു: മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്കായി പുതിയ ഫണ്ട് സ്കീം ഐ.സി.ഐ.സി.ഐ. പ്രുഡെൻഷ്യൽ അവതരിപ്പിക്കുന്നു. സ്കീമിൽ ഡിസംബർ 26 മുതൽ ജനുവരി ഒമ്പതുവരെ പങ്കുചേരാം. ഗ്രോത്ത്, ഡിവിഡന്റ് വിഭാഗങ്ങളിലായിരിക്കും സ്കീം. കുറഞ്ഞ നിക്ഷേപം 5,000 രൂപയാണ്. മ്യൂച്വൽ ഫണ്ട് സ്കീമുകൾ ഐ.സി.ഐ.സി.ഐ. പ്രുഡെൻഷ്യൽ മ്യൂച്വൽ ഫണ്ട് വിവിധ വിഭാഗങ്ങളിൽ ഓഹരി, കടം, സ്വർണം എന്നിവയിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

Read More

തുടർച്ചയായി സ്കൂളിൽ വരാത്ത പെൺകുട്ടികളുടെ വിവരങ്ങൾ ശിശുക്ഷേമ സമിതിക്ക് കൈമാറണം; നടപടി ശൈശവ വിവാഹം, ബാലവേല, മനുഷ്യ കടത്ത് എന്നിവയിൽ നിന്ന് രക്ഷിച്ച് വിദ്യാഭ്യാസംഉറപ്പ് വരുത്താൻ

ബെം​ഗളുരു: ഇനി മുതൽ ക്ലാസുകളിൽ തുടർച്ചയായി വരാത്ത പെൺകുട്ടികളുടെ വിവരങ്ങൾശിശുക്ഷേമ സമിതിയെ അറിയിക്കേണ്ടതായി വരും. ബാലവേല, മനുഷ്യ കടത്ത്, ശൈശവ വിവാഹം എന്നിവയിൽ നിന്നെല്ലാം കുട്ടികളെ രക്ഷിക്കാനാണ് പുതിയനടപടി. വി​ദ്യാഭ്യാസ വകുപ്പ് ഈ സർക്കുലർ എല്ലാ സ്കൂളുകൾക്കും നൽകി കഴിഞ്ഞു. അതിൻ പ്രകാരം തുടർച്ചയായി ക്ലാസിൽ വരാത്ത എല്ലാ പെൺകുട്ടികളുടെയും വിവരങ്ങൾ ശിശുക്ഷേമ സമിതിക്ക് കൈമാറണം. സ്കൂളിൽ വരാത്ത പെൺകുട്ടികളുടെ കാര്യത്തിൽ 25% ശൈശവ വിവാഹവുമായി ബന്ധപ്പെട്ടാണ് എന്ന് പറയുമ്പോഴാണ് ഇത്തരമൊരു നടപടി എത്രത്തോളം അനിവാര്യമാണെന്ന് ബോധ്യപ്പെടുക.

Read More
Click Here to Follow Us