ബെംഗളുരു: ഇൻഫോസിസ് ഫൗണ്ടേഷൻ 1 കോടി ചിലവിട്ട് നവീകരിച്ച തിലക് നഗര പോലീസ് സ്റ്റേഷൻ നാടിന് സമർപ്പിച്ചു. ജയനഗറിലെ നവീകരിച്ച പോലീസ് സ്റ്റേഷൻ ഉപമുഖ്യമന്ത്രി ജി പരമേശ്വര ഉദ്ഘാടനം നടത്തി. 2017 ജൂലൈയിലാണ് പോലീസ് സ്റ്റേഷൻ ഏറ്റെടുത്ത് നവീകരണം തുടങ്ങിയത്.
Read MoreTag: new
അഞ്ചുവർഷം തികച്ച എന്നോട് പലർക്കും ശത്രുത; സിദ്ധരാമയ്യ
ബെംഗളുരു: 5 വർഷം തികച്ച് ഭരിച്ച മന്ത്രിയായ തന്നോട് എതിരാളികൾക്ക് അസൂയയാണെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി. ജനോപകാര പദ്ധതികൾക്ക് തുടക്കം കുറിച്ചത് തന്റെ ഭരണകാലത്താണെന്നതാണ് അസൂയക്ക് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.
Read Moreശുചിത്വ സന്ദേശം പകരാനായി ക്യാംപയിൻ നടത്താനൊരുങ്ങി ബിബിഎംപി
ബെംഗളുരു: ബെംഗളുരുവിന്റെ സ്ഥാനം കേന്ദ്ര സർക്കാരിന്റെ നഗരശുചീകരണ പദ്ധതിയിൽ മെച്ചപ്പെടുത്തി എടുക്കാനായി സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം ശക്തമാക്കാനൊരുങ്ങി ബിബിഎംപി. വിവിധ സന്നദ്ധ സംഘടനകളുടെ സമൂഹ മാധ്യമ പേജുകളിലൂടെ ശുചിത്വ സന്ദേസം എല്ലാവരിലേക്കും എത്തിക്കാനാണ് ശ്രമം.
Read Moreബാംഗ്ലൂർ യൂണിവേഴ്സിറ്റി ക്യാംപസ്; പുതിയ ഹോസ്റ്റലൊരുങ്ങുന്നു
ബെംഗളുരു: ബാംഗ്ലൂർ യൂണിവേഴ്സിറ്റി ക്യാംപസിൽ പുതിയ ഹോസ്റ്റൽ ഒരുങ്ങുന്നു. ഡിസംബറിൽ വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലെ പെൺകുട്ടികൾക്കായാണ് ഹോസ്റ്റൽ ഒരുങ്ങുന്നത്. 104 മുറികളിലായി 400 വിദ്യാർഥികൾക്കുള്ള സൗകര്യമാണ് ഒരുക്കുക. ഭക്ഷണം അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കുമെന്ന് വൈസ് ചാൻസലർ ഡോ കെ ആർ വേണുഗോപാൽ വ്യക്തമാക്കി.
Read Moreരണ്ട് വർഷം കൊണ്ട് ബിഎംടിസി ബസിടിച്ച് മരിച്ചത് 112 പേർ; ഫോൺ സല്ലാപം നിയന്ത്രിക്കാൻ കർശന നടപടി
ഇനി മുതൽ ഡ്യൂട്ടിക്കിടയിൽ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ പിടിവീഴും. ബിഎംടിസി ഡ്രൈവർമാർ ഡ്യൂട്ടിക്കിടയിൽ ഫോൺ ഉപയൊഗിച്ചാൽ സസ്പെൻഷൻ നൽകാനൊരുങ്ങി അധികൃതർ. ഫോൺ ഉപയോഗത്തെ തുടർന്ന് അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണിത്. ഈ മാസം 15 മുതൽ ഫോൺ ഡ്യൂട്ടിക്കിടയിൽ ഡ്രൈവർമാർ ഉപയോഗിക്കാൻ പാടില്ലെന്ന് നിയമം പ്രാബല്യത്തിൽവരും , കണ്ടക്ടർമാർക്ക് ഈ നിയമം ബാധകമല്ല.
Read Moreഒളിഞ്ഞിരുന്ന് ചാടി വീഴുന്ന പരിപാടി ട്രാഫിക് പോലീസുകാർക്ക് വേണ്ട: കമ്മീഷ്ണർ
ബെംഗളുരു: മരത്തിന് പിന്നിലും വളവുകളിലും ഒളിച്ച് നിന്ന് വാഹനങ്ങൾ പിടികൂടുന്ന പരിപാടി ട്രാഫിക് പോലീസുകാർ ചെയ്യരുതെന്ന് അഡീഷ്ണൽ കമ്മീഷ്ണർ പി ഹരിശേഖരന്റെ നിർദേശം. ഹെൽമറ്റ് ഇല്ലാത്തവരുടെയും മറ്റും മുൻപിൽ ഒളിച്ചിരുന്ന് ചാടി വീഴുന്ന പതിവ് ഒഴിവാക്കണം. ജോലിയോടൊപ്പം സമൂഹമാധ്യമങ്ങളിൽ സമയം കളയുന്നതും നിർത്തണമെന്നും നിർദേശത്തിലുണ്ട്. മൊബൈലിന്റെ അമിത ഉപയോഗം കാരണം സീനിയർ ഉദ്യോഗസ്ഥർ കടന്ന് പോകുമ്പോൾ പോലും ബഹുമാനിക്കാൻ ഇത്തരക്കാർക്ക് കഴിയാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Read Moreമയൂര സുദർശനം; ഊട്ടിയിൽ പുത്തൻ ഹോട്ടലുമായി കർണ്ണാടക ടൂറിസം വികസന കോർപ്പറേഷൻ
ബെംഗളുരു: ഊട്ടിയിൽ പുത്തൻ ഹോട്ടലുമായി കർണ്ണാടക ടൂറിസം വികസന കോർപ്പറേഷൻ എത്തുന്നു. മയൂര സുദർശനം എന്ന പേരിലാണ് ഫേൺ ഹിൽസിൽ ഹോട്ടൽ തുടങ്ങുക. കെഎസ്ടിഡിസിയുടെ ഗസ്റ്റ് ഹൗസ് നിലവിലുണ്ടെങ്കിലും സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധന ഉണ്ടായതിനാലാണ് ഹോട്ടൽ ആരംഭിക്കുന്നത്. 8 കോടിയാണ് മയൂര സുദർശനം നിർമ്മിക്കാനുള്ള ചിലവ്.
Read Moreബാംഗ്ലൂർ നഗരത്തിൽ ഭവനരഹിതർക്ക് കൈത്താങ്ങുമായി ബിബിഎംപി
ബെംഗളുരു: നഗരത്തിൽ അലയുന്ന ഭവനരഹിതർക്ക് കൈത്താങ്ങേകാൻ ബിബിഎംപി രംഗത്ത്. 20 ഷെൽറ്റർ ഹോംസെങ്കിലും ഒന്നര മാസത്തിനകം പൂർത്തീകരിക്കാനാണ് പദ്ധതി. പാലങ്ങളുടെ താഴെയും, കടത്തിണ്ണകളിലും അന്തിയുറങ്ങേണ്ടിവരുന്ന നൂറുകണക്കിനാളുകൾ പല തരത്തിലുള്ള അപകടത്തിൽ പെട്ട് മരണമടയുന്നത് നിത്യ സംഭവമാണ്. നിലവിൽ ബാംഗ്ലൂരുവിൽ 4 അഭയകേന്ദ്രങ്ങൾ മാത്രമാണുള്ളത്. ഭവന രഹിതരുടെ എണ്ണം കൃത്യമായി മനസിലാക്കാൻ ബിബിഎംപി കണക്കെടുപ്പ് നടത്തും
Read More