1,000 ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകൾ കർണാടകയിൽ സ്ഥാപിക്കും.

ബെംഗളൂരു: കർണാടകയിലെ വൈദ്യുതി ഇരുചക്ര വാഹനങ്ങൾക്കായി 1,000 ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ സാന്നിധ്യത്തിൽ ഏതർ എനർജിയും ഇലക്ട്രിക് സപ്ലൈ കമ്പനിയും (എസ്‌കോം) തമ്മിൽ കരാറിലൊപ്പിട്ടു. ഈ കരാറിൽ ഇരുചക്രവാഹനങ്ങൾക്ക് ചാർജിങ് സൗജന്യമായിരിക്കും. സാങ്കേതിക സഹായങ്ങളുൾപ്പെടെ പദ്ധതിക്കാവശ്യമായ എല്ലാം നൽകുന്ന നോഡൽ ഏജൻസിയായിരിക്കും എസ്‌കോം.  ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള സ്ഥലങ്ങൾ കണ്ടെത്തുന്നതിനായി സർക്കാർ ഏജൻസികൾ എസ്‌കോമുമായാണ് സഹകിക്കുന്നത്. ഏതർ എനർജി മാനേജിങ് ഡയറക്ടറും സഹ സ്ഥാപകനുമായ തരുൺ മേത്തയും ബെസ്‌കോം മാനേജിങ് ഡയറക്ടർ രാജേന്ദ്ര ചോളനുമാണ് കരാറിൽ ഒപ്പിട്ടത്.

Read More

ഇലക്ട്രിക് വാഹന ഉപയോ​ഗം പ്രോത്സാഹിപ്പിക്കും; ബെം​ഗളുരുവിൽ പുതിയ 1000 ചാർജിംങ് സ്റ്റേഷനുകൾ തുടങ്ങും

ബെം​ഗളുരു; വൈദ്യുത വാഹനങ്ങളുടെ ഉപയോ​ഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാ​ഗമായി ബെം​ഗളുരുവിലെത്തുക പുതിയ 1000 ചാർജിംങ് സ്റ്റ്ഷനുകളെന്ന് വൈദ്യുത വകുപ്പ് മന്ത്രി സുനിൽ കുമാർ. ഇത്തരത്തിൽ പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ ബെം​ഗളുരുവിൽ 500 സ്റ്റേഷനുകളും മറ്റ് ജില്ലകളിലായി 500 ചാർജിംങ് സ്റ്റേഷനുകളും സ്ഥാപിക്കും. സംസ്ഥാന പാതകളും ദേശീയ പാതകളും കടന്നു പോകുന്ന പ്രദേശങ്ങളിലാണ് ചാർജിംങ് സ്റ്റേഷനുകൾ സ്ഥാപിയ്ക്കാൻ മുൻ​ഗണന നൽകുന്നതെന്നും വ്യക്തമാക്കി.

Read More
Click Here to Follow Us