ബെംഗളുരു; നഗരത്തിലെ അഴുക്കുചാലുകൾ നവീകരിക്കാൻ തീരുമാനം, തീരെ ചെറിയ മഴയിൽ പോലും കനത്ത വെള്ളക്കെട്ടാണ് നഗരത്തിൽ പലയിടത്തും രൂപപ്പെടുന്നത്. കൃത്യമായ കണക്കുകളും പദ്ധതികളും അഴുക്കുചാലുകൾ സമയബന്ധിതമായി നവീകരിക്കാൻ തയ്യാറാക്കണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ കോർപ്പറേഷൻ അധികൃതരെ അറിയിച്ചു. ബെലന്ദൂർ, എച്ച് എസ് ആർ ലേ ഔട്ട് തുടങ്ങിയ സ്ഥലങ്ങളിൽ മുഖ്യമന്ത്രി വീടുകളിൽ നേരിട്ടെത്തി പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു. ഓട നിറഞ്ഞു കഴിഞ്ഞ് വെള്ളം വീടുകളിലേക്ക് കയറുന്നതിനെക്കുറിച്ച് ഒട്ടേറെ പരാതികളാണ് ഇതിനോടകം മുഖ്യമന്ത്രിക്ക് ലഭിയ്ച്ചത്. കനാലുകളിലെ വെള്ളം ഒഴുകി പോകുന്നില്ലെന്നും അത് വൃത്തിയാക്കണമെന്നും ഏറെ കാലമായി പ്രദേശവാസികൾ…
Read MoreTag: new
സഞ്ചാര സ്പന്ദന; ഗതാഗത പരിഷ്കാരങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായമറിയാൻ പോലീസ് വീട്ടിലെത്തും
ബെംഗളുരു; ഗതാഗത പരിഷ്കാരങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ പരാതിയോ, നിർദേശങ്ങളോ എന്തുമാകട്ടെ, അവ പോലീസുകാരോട് നിങ്ങൾക്ക് നേരിട്ട് പറയാം. നഗരത്തിലെ ഗതാഗത പരിഷ്കാരങ്ങളെക്കുറിച്ച് അറിയാൻ നേരിട്ടെത്തുന്ന ബീറ്റ് സംവിധാനമാണ് ട്രാഫിക് പോലീസ് ആരംഭിച്ചിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ ബനശങ്കരി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സഞ്ചാര സ്പന്ദന എന്ന പേരിൽ പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഓട്ടോറിക്ഷ ഡ്രൈവേഴ്സ് അസോസിയേഷൻ, റസിഡന്റ്സ് അസോസിയേഷൻ എന്നിവരുടെ സഹകരണത്തോടെയുള്ള പദ്ധതി വിജയകരമായി തീർന്നാൽ മറ്റ് 44 ട്രാഫിക് സ്റ്റേഷനുകളിലേക്ക് കൂടി ഈ സംവിധാനം വ്യാപിപ്പിക്കും.
Read Moreവിനോദസഞ്ചാര വികസനത്തിനായി നീക്കിവക്കുക 630 കോടി; മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ
ബെംഗളുരു; കോവിഡ് പ്രതിസന്ധികൾ ബാധിച്ചിരുന്നെങ്കിലും ഇപ്പോൾ സംസ്ഥാനത്തെ ടൂറിസം മേഖല ശക്തമായ തിരിച്ചുവരവിന്റെ പാതയിലാണെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ വ്യക്തമാക്കി. കൂടാതെ വിനോദസഞ്ചാര വികസനത്തിനായി നീക്കിവക്കുക 630 കോടി രൂപയാണെന്നും അദ്ദേഹം അറിയിച്ചു. ഹംപിയിലെ ഹെലി ടൂറിസം പദ്ധതിക്ക് വേണ്ടി മാത്രം പ്രത്യേക തുക വകയിരുത്തുമെന്നും അറിയിച്ചു. കേന്ദ്രസർക്കാരിന്റെ വിവിധ പദ്ധതികൾ കൂടി സംയോജിപ്പിച്ചാണ് വിനോദസഞ്ചാര വികസന പദ്ധതികൾ സംസ്ഥാനത്ത് ആസൂത്രണം നടത്തുകയെന്നും പറഞ്ഞു. കോവിഡ് കേസുകൾ കുറഞ്ഞതോടെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ പുരോഗതിയുണ്ടെന്നും വ്യക്തമാക്കി.
Read Moreവിജയനഗര; കർണ്ണാടകത്തിൽ പുതിയ ജില്ല
ബെംഗളുരു; ബെല്ലാരി ജില്ല വിഭജിച്ചുള്ള വിജയനഗര ജില്ലയുടെ ഉത്ഘാടനം മുഖ്യമന്ത്രി ബസവരാജ ബൊമ്മെ നിർവഹിച്ചു. കൂടാതെ ജില്ലയിൽ അനുവദിച്ച 56 പദ്ധതികളുടെ നിർമ്മാണ പ്രവൃത്തികൾക്കും മുഖ്യമന്ത്രി തുടക്കം കുറിച്ചു. വിജയ നഗര സാമ്രാജ്യത്തിന്റെ ആസ്ഥാനമായിരുന്ന സ്ഥലമാണിത്. ബെല്ലാരി ജില്ലയുടെ ഭാഗമായിരുന്ന ആറ് താലൂക്കുകൾ ചേർത്താണ് വിജയ നഗര ജില്ലയ്ക്ക് രൂപം നൽകിയിരിക്കുന്നത്. ഹാരപ്പന ഹള്ളി, കുഡ്ഗിലി, ഹൂവിന ഹഡഗളി, ഹൊസപ്പെട്ടെ, ഹാഗരി ബൊമ്മനഹള്ളി, കൊട്ടൂരു താലൂക്കുകളാണ് ഇപ്പോൾ വിജയ നഗര ജില്ലയുടെ ഭാഗമായിരിക്കുന്നത്. ജില്ലാ ആസ്ഥാനമായ ഹൊസ്പേട്ടിൽ നടന്ന ചടങ്ങിൽ മുൻ മുഖ്യമന്ത്രി യെഡ്യൂരപ്പയും…
Read Moreകുടക്- കേരള സംസ്ഥാനാന്തര ബസ് സർവ്വീസ് നിരോധനം 30 വരെ നീട്ടി; യാത്രക്കാർക്ക് തിരിച്ചടി
ബെംഗളുരു; കേരളത്തിൽ നിന്നും കുടകിലേക്കും തിരിച്ചുമുള്ള സംസ്ഥാനാന്തര ബസ് സർവ്വീസ് നിന്നിട്ട് 2 മാസം പിന്നിടുന്നു. 30 വരെ വീണ്ടും കുടക്- കേരള സംസ്ഥാനാന്തര യാത്ര നിരോധനം കലക്ടർ ഉത്തരവിറക്കി നീട്ടിയതോടെ യാത്രക്കാർക്ക് വൻ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ഒക്ടോബർ അവസാനം വരെ കേരളത്തിൽ നിന്നും കർണ്ണാടകയിലേക്കും തിരിച്ചുമുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്ന് ചീഫ് സെക്രട്ടറി പി രവികുമാർ ഉത്തരവിറക്കിയിരിക്കുകയാണ്. കൂടാതെ കർണ്ണാടകയിലെ മറ്റ് അതിർത്തികളിലെ പോലെ സ്വകാര്യ വാഹനങ്ങളിലും മറ്റും എത്തുന്ന യാത്രക്കാർക്ക് കുടക് വഴി പ്രവേശിക്കാൻ 72 മണിക്കൂറിനുള്ളിലും ,ചരക്കു വാഹന ജീവനക്കാർക്ക്…
Read Moreകർണ്ണാടക മിൽക്ക് ഫെഡറേഷന് ബാങ്ക് സ്ഥാപിക്കാൻ 100 കോടി; മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ
ബെംഗളുരു; കർണ്ണാടക മിൽക്ക് ഫെഡറേഷന് ബാങ്ക് സ്ഥാപിക്കാനായി 100 കോടി വകയിരുത്തുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു. കെഎംഎഫിന്റെ പത്ത് പുതിയ പദ്ധതികളുടെ ഉത്ഘാടനം നിർവഹിക്കവെയാണ് ഇക്കാര്യങ്ങൾ മുഖ്യമന്ത്രി അറിയിച്ചത്. ക്ഷീര കർഷകർക്ക് കുറഞ്ഞ നിരക്കിൽ വായ്പ ലഭ്യമാക്കുന്നതടക്കമുള്ള വിപുലമായ പദ്ധതികളാണ് ഇവയിൽ ഉൾപ്പെടുത്തിയിരിയ്ക്കുന്നത്. ഹാസനിൽ കാലിത്തീറ്റ സംഭരണം, രാമനഗരയിൽ പാൽപ്പൊടി നിർമ്മാണ യൂണിറ്റ്, തൂമക്കുരു, ധർവാട് എന്നിവിടങ്ങളിൽ കാലിത്തീറ്റ നിർമ്മാണ പ്ലാന്റ് , ബെംഗളുരുവിൽ സെൻട്രൽ ടെസ്റ്റിംങ് ലാബ് എന്നിവയാണ് പുത്തൻ പദ്ധതികളിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയത്.
Read Moreസ്വയം പ്രതിരോധം; ബി.എം.ടി.സി വനിതാ ജീവനക്കാർക്ക് പരിശീലനം
ബെംഗളുരു; ബി.എം.ടി.സിയുടെ പുതിയ പദ്ധതി ശ്രദ്ധ നേടുന്നു, വനിതാ ജീവനക്കാർക്ക് സ്വയം പ്രതിരോധത്തിനായുള്ള പരിശീലനമാണ് നൽകി വരുന്നത്. ശാരീരിക ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനൊപ്പം തന്നെ വ്യക്തിത്വ വികസന ക്ലാസുകളും ഇവർക്ക് നൽകം. ബിഎംടിസിക്ക് 3000 ത്തോളം വരുന്ന വനിതാ ജീവനക്കാരുണ്ടെന്നാണ് കണക്ക്. കണ്ടക്ടർമാർ , ഓഫീസ് ജീവനക്കാർ, വർക്ക് ഷോപ്പ് ജീവനക്കാർ എന്നിവരെയെല്ലാം പരിശീലനത്തിനായി ഉൾപ്പെടുത്തും. 1 വർഷത്തിനുള്ളിൽ എല്ലാ വനിതാ ജീവനക്കാർക്കും പരിശീലനം ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.
Read Moreകേരള ആർടിസി ബസുകളിൽ ബൈക്കോ, സൈക്കിളോ കൊണ്ടുപോകാം; തീരുമാനം സ്വാഗതം ചെയ്ത് മലയാളികൾ
ബെംഗളുരു; നാട്ടിലേക്കോ തിരിച്ചോ യാത്ര ചെയ്യുന്ന മലയാളികൾക്ക് ഇതാ സന്തോഷ വാർത്ത. ഇനി മുതൽ യാത്രയിൽ സ്വന്തം ഇലക്ട്രിക് ബൈക്കോ , സൈക്കിളോ കൂടി കൊണ്ടുപോകാം. പ്രകൃതി സൗഹാർദ്ദവും ചിലവ് കുറഞ്ഞതുമായ ഇലക്ട്രിക് ബൈക്കുകളും സൈക്കിളുമാണ് ബെംഗളുരുവിൽ ജോലി ചെയ്യുന്ന ഭൂരിഭാഗം പേരും കൂടാതെ വിദ്യാർഥികളും ഉപയോഗിയ്ക്കുന്നത്. അത് കേരളത്തിലേക്കുള്ള യാത്രയിലും കൂടെ കൊണ്ടുവരാനായാൽ ഏറെ ഗുണകരമാകുമെന്നാെണ് ബെംഗളുരു മലയാളികളുടെ അഭിപ്രായം. നിലവിൽ ഇത്തരം കാര്യങ്ങൾക്ക് ട്രെയിനിനെയാണ് ആളുകൾ തിരഞ്ഞെടുക്കുന്നത്. അതുമല്ലെങ്കിൽ കാർഗോ സർവ്വീസുകളും. ഈ നടപടി കേരള ആർടിസിക്കു വരുമാനം കൂട്ടുമെന്നാണ് വിലയിരുത്തൽ.…
Read Moreനിഖിൽ ഗൗഡയ്ക്ക് കുഞ്ഞ് പിറന്നു; കുഞ്ഞിനെ താലോലിച്ച് ദേവഗൗഡ
ബെംഗളുരു; മുൻ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ മകനും നടനുമായ നിഖിൽ ഗൗഡ- രേവതി ദമ്പതികൾക്ക് ആൺകുഞ്ഞ് പിറന്നു. കുഞ്ഞിനെ കുമാര സ്വാമിയും, ഭാര്യ അനിതയും മുത്തച്ഛൻ എച്ച് ഡി ദേവഗൗഡയും താലോലിക്കുന്ന ചിത്രം നിഖിൽ ട്വീറ്റ് ചെയ്തിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ ആയിരുന്നു നിഖിലിന്റെ വിവാഹം. ദൾ യുവജന വിഭാഗം പ്രസിഡന്റാണ് നിഖിൽ. കുടുംബത്തിലെ പുതിയ അംഗത്തിന്റെ വരവ് ആഘോഷമാക്കി കുമാരസ്വാമി ചിത്രങ്ങൾ ട്വീറ്റ് ചെയ്തിരുന്നു.
Read Moreഇനി മുതൽ ബെംഗളുരുവിൽ കോവിഡ് സംശയങ്ങൾക്ക് ഒറ്റ ഹെൽപ്പ് ലൈൻ നമ്പർ; സംശയനിവാരണത്തിനായി വിളിക്കേണ്ട നമ്പർ ഇതാണ്
ബെംഗളുരു; ഇനി മുതൽ ബെംഗളുരുവിൽ കോവിഡ് സംശയ നിവാരണത്തിനായി വിളിക്കാനായി ഒറ്റ ഹെൽപ്പ് ലൈൻ നമ്പർ നിലവിൽ വന്നു. ജനങ്ങൾക്ക് കോവിഡ് സംബന്ധമായ സംശയങ്ങൾ അറിയുന്നതിനും പരാതികൾ നൽകുവാനും 1533 എന്ന നമ്പറാണ് ബിബിഎംപി പ്രവർത്തന സജ്ജമാക്കിയിരിക്കുന്നത്. 1 അമർത്തിയാൽ നിങ്ങൾക്ക് കോവിഡ് മാർഗ നിർദേശങ്ങളും , 2 അമർത്തിയാൽ പരാതികൾ നൽകാനുള്ള സെല്ലുമായി ബന്ധപ്പെടുകയും ചെയ്യുന്ന വിധത്തിലാണ് ക്രമീകരണം. എന്നാൽ നേരത്തെ ഉണ്ടായിരുന്ന 1912 എന്ന നമ്പറിൽ ലഭിച്ചിരുന്ന സേവനങ്ങൾ തുടർന്നും ലഭിയ്ക്കുന്നതാണെന്നും ബിബിഎംപി വ്യക്തമാക്കി.
Read More