ബെംഗളുരു; ഗതാഗത പരിഷ്കാരങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ പരാതിയോ, നിർദേശങ്ങളോ എന്തുമാകട്ടെ, അവ പോലീസുകാരോട് നിങ്ങൾക്ക് നേരിട്ട് പറയാം. നഗരത്തിലെ ഗതാഗത പരിഷ്കാരങ്ങളെക്കുറിച്ച് അറിയാൻ നേരിട്ടെത്തുന്ന ബീറ്റ് സംവിധാനമാണ് ട്രാഫിക് പോലീസ് ആരംഭിച്ചിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ ബനശങ്കരി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സഞ്ചാര സ്പന്ദന എന്ന പേരിൽ പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഓട്ടോറിക്ഷ ഡ്രൈവേഴ്സ് അസോസിയേഷൻ, റസിഡന്റ്സ് അസോസിയേഷൻ എന്നിവരുടെ സഹകരണത്തോടെയുള്ള പദ്ധതി വിജയകരമായി തീർന്നാൽ മറ്റ് 44 ട്രാഫിക് സ്റ്റേഷനുകളിലേക്ക് കൂടി ഈ സംവിധാനം വ്യാപിപ്പിക്കും.
Read More