ഭക്ഷ്യവിഷബാധയെ തുടർന്ന് വയോധിക മരിച്ചു ; 135 പേർ ആശുപത്രിയിൽ

ബെംഗളൂരു: നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഹോസ്‌കോട്ടിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് കോലാർ മേഖലകളിൽ നിന്നുള്ള 60 വയസ്സുള്ള സ്ത്രീ മരിച്ചു. 135 പേരെ ആറ് വ്യത്യസ്ത ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ഭക്ഷ്യവിഷബാധ ക്ഷേത്രത്തിലെ പ്രസാദം കൊണ്ടോ ജലത്തിൽനിന്നോ ഉണ്ടായതാകാം എന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ഭക്ഷ്യവിഷബാധയുടെ ഉറവിടം ഇപ്പോൾ ആരോഗ്യവകുപ്പ് അന്വേഷിക്കുന്നത്.

കാവേരി നഗർ സ്വദേശിയായ സിദ്ധഗംഗമ്മ (64)യാണ് ശനിയാഴ്ച ഭർത്താവ് ശിവണ്ണ നൽകിയ പ്രസാദം കഴിച്ചത്. വെങ്കിട്ടരമണ സ്വാമി ക്ഷേത്രം, ഊരുബാഗിലു ആഞ്ജനേയ ക്ഷേത്രം, കോട്ടെ ആഞ്ജനേയസ്വാമി ക്ഷേത്രം എന്നിങ്ങനെ മൂന്ന് ക്ഷേത്രങ്ങൾ അദ്ദേഹം സന്ദർശിച്ചു.

മകൾക്കും ഭാര്യയ്ക്കും ‘പുളിയോഗരേ’, ‘പായസ’വും ‘ലഡ്ഡൂ’വും നൽകി. മകളും ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. അമ്മയും മകളും ഞായറാഴ്ച വയറിളക്കവും ഛർദ്ദിയും ഉണ്ടായതായി പരാതിപ്പെട്ടു, തിങ്കളാഴ്ചയാണ് സിദ്ധഗംഗമ്മ മരിച്ചത്.

സിദ്ധഗംഗമ്മയെപോലെ, മറ്റ് 135 പേർക്കും ഇതേ ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും ആശുപത്രികളിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പ്രവേശിപ്പിക്കപ്പെട്ട എഴുപതിലധികം രോഗികൾ ഞായറാഴ്ച ഹനുമ ജയന്തി ദിനത്തിൽ ഈ ക്ഷേത്രങ്ങൾ സന്ദർശിച്ചിരുന്നു. നിരവധി രോഗികൾ ഐസിയുവിലാണ്.

ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥനും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനും പറയുന്നതനുസരിച്ച്, ഈ ക്ഷേത്രങ്ങളിൽ നിന്നുള്ള ഭക്ഷണമാണ് വിഷബാധയ്ക്ക് കാരണമെന്ന് ആദ്യം സംശയിച്ചെങ്കിലും പിന്നീട് ഈ ക്ഷേത്രങ്ങളിൽ നിന്ന് ഭക്ഷണം കഴിക്കാത്ത രോഗികളെ പ്രവേശിപ്പിച്ചപ്പോൾ ഇത് ചോദ്യം ചെയ്യപ്പെട്ടു.

ആഞ്ജനേയ ക്ഷേത്രത്തിൽ ഭക്തർക്ക് നൽകുന്ന ലഡുവിന് ഒരു ദിവസത്തെ പഴക്കമുണ്ടെന്നും എന്നാൽ ഭക്ഷ്യവിഷബാധയുടെ ഉറവിടം ഇതാണെന്ന് ഉറപ്പിച്ച് പറയാനാകില്ലെന്നും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

മലിനമായ വെള്ളം മൂലമാകാം വിഷബാധയേറ്റതെന്ന് കേസ് അന്വേഷിക്കുന്ന വകുപ്പും വിശ്വസിക്കുന്നതായി ആരോഗ്യ ഉദ്യോഗസ്ഥൻ പറഞ്ഞു.

ഈ ക്ഷേത്രങ്ങൾ സന്ദർശിക്കാത്ത രോഗികളും ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നതിനാൽ ജലത്തിന്റെ വിശദാംശങ്ങളും അന്വേഷിക്കുന്നുണ്ട്.

ഹൊസ്‌കോട്ട് എം.എൽ.എ ശരത് ബച്ചെഗൗഡയും പോലീസും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ക്ഷേത്രത്തിലെത്തി രോഗികളുടെയും മരിച്ചവരുടെയും കുടുംബാംഗങ്ങളുമായി സംസാരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us