കടല്‍ത്തീരങ്ങളിലേയ്ക്കുള്ള വിനോദയാത്ര പരമാവധി ഒഴിവാക്കണമെന്ന് നിർദ്ദേശം

അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ ദുരന്ത നിവാരണ അതോറിറ്റി!

മത്സ്യത്തൊഴിലാളികള്‍ക്കും കടല്‍ത്തീരത്തേയ്ക്കുള്ള വിനോദ സഞ്ചാരികള്‍ക്കുമാണ് പ്രധാന മുന്നറിയിപ്പ്.

കടല്‍ത്തീരങ്ങളിലേയ്ക്കുള്ള വിനോദയാത്ര പരമാവധി ഒഴിവാക്കണമെന്നും ഒരു കാരണവശാലും കടലില്‍ ഇറങ്ങാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്.

അഞ്ച് ദിവസമാണ് നിയന്ത്രണമുള്ളത്. തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിനോട് ചേര്‍ന്നുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഇക്വറ്റോറിയല്‍ പ്രദേശങ്ങളിലാണ് ന്യൂനമര്‍ദ്ദം രൂപപ്പെടുന്നത്. അടുത്ത 48 മണിക്കൂറില്‍ ഇത് ശക്തിപ്രാപിക്കുമെന്നാണ് കരുതുന്നത്.

അടുത്ത 24 മണിക്കൂറില്‍ ലക്ഷദ്വീപിനും തെക്ക് കിഴക്ക് അറബിക്കടലിനും മുകളിലായി മറ്റൊരു ന്യൂനമര്‍ദ്ദം കൂടി രൂപപ്പെടാനിടയുണ്ട്. പിന്നീടുള്ള 24 മണിക്കൂറിൽ ഇത് കൂടുതൽ ശക്തി പ്രാപിക്കുവാൻ സാധ്യതയുണ്ട്.

  കടുവയ്ക്കായി വെച്ച കൂട്ടിൽ കുടുങ്ങിയത് പുലി

02-12-2019: മണിക്കൂറിൽ 45 മുതൽ 55 വരെ (ചില നേരങ്ങളിൽ 65 വരെ) കിലോമീറ്റർ വേഗതയിൽ അതിശക്തമായ കാറ്റും മോശം കാലാവസ്ഥയും തുടരാനിടയുള്ള ലക്ഷദ്വീപ് മേഖല, അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ അറബിക്കടൽ ചേർന്നുള്ള മധ്യ കിഴക്കൻ അറബിക്കടൽ, മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ള തെക്ക് പടിഞ്ഞാറ് അറബിക്കടൽ,ലക്ഷദ്വീപ് മേഖല,കേരള തീരം, കർണാടക തീരം എന്നിവിടങ്ങളിൽ മൽസ്യ ബന്ധനത്തിനായി പോകാൻ പാടുള്ളതല്ല.

03-12-2019: മണിക്കൂറിൽ 45 മുതൽ 55 വരെ (ചില നേരങ്ങളിൽ 65 വരെ) കിലോമീറ്റർ വേഗതയിൽ അതിശക്തമായ കാറ്റും മോശം കാലാവസ്ഥയും തുടരും.

  ബെംഗളൂരുവിൽ പുലർച്ചേ കനത്ത മഴ, നഗരത്തിൽ കുളിർമയേറിയ കാലാവസ്ഥ

04-12-2019: മണിക്കൂറിൽ 50 മുതൽ 60 വരെ (ചില നേരങ്ങളിൽ 70 വരെ) കിലോമീറ്റർ വേഗതയിൽ അതിശക്തമായ കാറ്റും മോശം കാലാവസ്ഥയും തുടരും.

05-12-2019: മണിക്കൂറിൽ 45 മുതൽ 55 വരെ (ചില നേരങ്ങളിൽ 65 വരെ) കിലോമീറ്റർ വേഗതയിൽ അതിശക്തമായ കാറ്റും മോശം കാലാവസ്ഥയും തുടരാനിടയുള്ള തെക്ക് കിഴക്കൻ അറബിക്കടൽ, അതിനോട് ചേർന്നുള്ള മധ്യ കിഴക്കൻ അറബിക്കടൽ ,തെക്ക് പടിഞ്ഞാറ് എന്നിവിടങ്ങളിൽ മൽസ്യ ബന്ധനത്തിനായി പോകാൻ പാടുള്ളതല്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഖജനാവ് കാലിയെന്ന് പറഞ്ഞവർ കാണുക! പിണറായി സർക്കാർ പടിയിറങ്ങുമ്പോൾ ബാക്കിവെച്ച ആ 'വലിയ തുക' എത്ര എന്നതിന്റെ കണക്ക് പുറത്ത്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts